Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കത്തിയമര്‍ന്ന വേദന... ഒരൊറ്റ നിമിഷം കൊണ്ട് കിടപ്പാടം ഇല്ലാതാകുന്ന അവസ്ഥ പറയുന്നതിലും അപ്പുറത്ത്; എന്നും ആത്മഹത്യക്ക് എതിരായിരുന്ന രാജന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുറച്ച് ബന്ധുക്കള്‍; ചോറുപോലും കഴിക്കാന്‍ അനുവദിക്കാതെ പോലീസുകാര്‍ നിലകൊണ്ടപ്പോള്‍ രാജന്റെ അവസാന വാക്കുകള്‍ ഇടനെഞ്ചില്‍ മുഴങ്ങുന്നു

30 DECEMBER 2020 08:47 AM IST
മലയാളി വാര്‍ത്ത

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നാണ് രാജന്‍ തന്റെ ബന്ധുക്കള്‍ക്ക് എപ്പോഴും നല്‍കിയ ഉപദേശം. ദൈവം തന്ന ജീവന്‍ ഒരിക്കലും നശിപ്പിക്കരുത് എന്ന നിലപാടായിരുന്നു രാജന്റേത്. ആ രാജന്‍ തന്നെയാണ് പറയുന്നത് ആത്മഹത്യ ചെയ്യാനല്ല പെട്രോള്‍ ഒഴിച്ചത്. രാജന്റെ അവസാനവാക്കുകള്‍ ജനങ്ങളുടെ ഇടനെഞ്ചില്‍ മുഴങ്ങുകയാണ്.

ആ സമയത്തു സമനില തെറ്റിയാണു നിന്നത്. ഒരു പൊലീസുകാരനും ഒരു വനിതാ പൊലീസും കോടതി കമ്മിഷനുമായിട്ടാണു വന്നത്. ചോറു വിളമ്പി വച്ചിരുന്നു. അതു കഴിക്കാന്‍ പോലും സമ്മതിച്ചില്ല. സാധനങ്ങള്‍ എല്ലാം എടുത്തോണ്ടു പെട്ടെന്ന് ഇറങ്ങെടാ എന്നു പൊലീസ് വളരെ ക്രൂരമായി പറഞ്ഞു. എനിക്കും മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയ്ക്കും മക്കള്‍ക്കും തലചായ്ക്കാന്‍ ഇടമില്ലെന്ന ചിന്ത ആകെ തകര്‍ത്തു. അവളെയും ചേര്‍ത്തു പിടിച്ച് പെട്രോള്‍ ഒഴിച്ചു. പോലീസുകാരും മറ്റും ഇതു കണ്ടു മാറിപ്പോകുമെന്നാണു വിചാരിച്ചത്. എന്നാല്‍ പോലീസുകാരന്‍ ഓടി വന്നു സിഗരറ്റ് ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചതാണു തീ കത്താന്‍ കാരണം. ബാക്കിയൊന്നും ഓര്‍മയില്ല... എന്നാണ് മരിക്കുന്നതിനു തൊട്ടു മുന്‍പു മാധ്യമങ്ങളോടു പറഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു രാജന്‍ മാധ്യമങ്ങളോടു സംസാരിച്ചത്.

ഈ മാസം 22 ന് കുടിയൊഴിപ്പിക്കലിനിടെ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ രാജന്‍ (45), ഭാര്യ അമ്പിളി (36) എന്നിവര്‍ തിങ്കളാഴ്ചയാണു മരണത്തിനു കീഴടങ്ങിയത്. ഇരുവരും മരണമടഞ്ഞതോടെയാണ് നാട് സജീവമായി ഈ വിഷയം ചര്‍ച്ചചെയ്തത്.

ദുരന്തം നടന്ന രാജന്റെ വീടിനു മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ നാടകീയമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. നാട്ടുകാരുടെ പ്രതിഷേധം പരാതിക്കാരിക്കും പോലീസിനും നേര്‍ക്കായിരുന്നു. കിടപ്പാടം ഒഴിപ്പിക്കാന്‍ കേസ് നല്‍കിയ അയല്‍വാസി വീട്ടമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ വീടിനു മുന്നില്‍ നടത്തിയ സമരം മണിക്കൂറുകള്‍ നീണ്ടു.

മൂന്നരയോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയെ പോലീസ് സ്‌റ്റേഷനിലേക്കെന്നു പറഞ്ഞ് അവിടെ നിന്നു മാറ്റി. ജനക്കൂട്ടം ഒന്നു ശാന്തമായെങ്കിലും 4.30 നു വീണ്ടും സംഘര്‍ഷഭരിതമായി. മെഡിക്കല്‍ കോളജില്‍നിന്നു പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് അമ്പിളിയുടെ മൃതദേഹവുമായി ആംബുലന്‍സ് എത്തിയപ്പോള്‍ തടഞ്ഞ നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നു.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. അനില്‍കുമാര്‍, തഹസില്‍ദാര്‍ അജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് തയാറായെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. കലക്ടര്‍ വന്ന് ഉറപ്പു നല്‍കണമെന്നായിരുന്നു ആവശ്യം.

രാത്രി 7.30നു കലക്ടര്‍ നവജ്യോത് ഖോസ സ്ഥലത്തെത്തി നാട്ടുകാരുടെ ആവശ്യം കേട്ടു. എല്ലാ ആവശ്യത്തിനോടും അനുകൂലമായി പ്രതികരിച്ച കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഉറപ്പുനല്‍കി. അതോടെ സമരം അവസാനിപ്പിച്ചു.

കോടതി വിധി നടപ്പാക്കാന്‍ പോലീസ് എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പോലീസിനെ പ്രതിരോധത്തിലായി. ഉച്ചയൂണ് കഴിച്ചുകൊണ്ടിരുന്ന രാജനെ ഭീഷണിപ്പെടുത്തി വീടു വിട്ടിറങ്ങാന്‍ ആവശ്യപ്പെടുന്നതായിരുന്നു ദൃശ്യം. രാജന്റെ മക്കളാണ് ഇവ പകര്‍ത്തിയത്.

നെയ്യാറ്റിന്‍കരയില്‍ അച്ഛനമ്മമാര്‍ മരിച്ചതിനെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് വീടും സ്ഥലവും യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്നു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. തുടര്‍ന്നാണ് സര്‍ക്കാറിന്റെ ഉറപ്പ് വരുന്നത്.

അതേസമയം ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായോ എന്ന അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. റൂറല്‍ എസ്പിക്കാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മനുഷ്യാവകാശ പ്രവര്‍ത്തക അശ്വതി ജ്വാലയാണു പരാതി നല്‍കിയത്. മക്കള്‍ക്കു സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷനും ഉത്തരവിട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends