Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മരിച്ചിട്ടും തീരാത്ത പ്രതികാരം... ഒരു കുടുംബം ഇല്ലാതായിട്ടും തന്റെ കഴുത്ത് മുറിച്ചിട്ടാലും അവര്‍ക്ക് ഭൂമി നല്‍കില്ലെന്ന് കല്ലുപോലെ പറഞ്ഞ് പരാതിക്കാരി വസന്ത; ഒരു സ്ത്രീക്ക് ഇത്രയും ക്രൂരയാകാന്‍ കഴിയുമോ എന്ന ചോദ്യം ബാക്കി നില്‍ക്കേ വസന്തയെ പോലീസിലെടുത്തു

30 DECEMBER 2020 08:50 AM IST
മലയാളി വാര്‍ത്ത

3 സെന്റ് ഭൂമിയുടെ പേരില്‍ ഒരു കുടുംബത്തെ കുടിയൊഴിപ്പിച്ച പരാതിക്കാരി വസന്ത നാടിന്റെ മാത്രമല്ല മലയാളികളുടെ മൊത്തം പ്രതിഷേധമായി മാറുകയാണ്. രാജനും ഭാര്യയും മരിച്ചതോടെ ജനം കാണാന്‍ ആഗ്രഹിച്ചിരുന്നത് പരാതിക്കാരിയായ വസന്തയേയാണ്. ഇത്രയും കടുക്കട്ടിയായ വസന്തയെപ്പറ്റിയുള്ള പല രൂപങ്ങള്‍ ജനം മനസില്‍ കുറിച്ചു. എന്നാല്‍ ചാനലുകളിലൂടെ പുറത്തുവന്ന രൂപം പാവം ഒരു അമ്മച്ചിയായിരുന്നു. അതേസമയം അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ കരിങ്കല്ലിന്റെ മാനസികനിലയുള്ള സ്ത്രീയാണെന്ന് ബോധ്യമായി. അല്ലെങ്കില്‍ രണ്ട് പേര്‍ മരിച്ചിട്ടും അവരെ ഇനിയും തോല്‍പ്പിക്കുമെന്ന് ആരെങ്കിലും പറയുമോ. അവസാനം ജനം ഇളകിയപ്പോള്‍ അവരെ പോലീസിലെടുത്തു. ആദ്യം കസ്റ്റഡിയിലെടുത്തു എന്ന വാര്‍ത്ത വന്നെങ്കിലും പിന്നെ കഥ മാറി. നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വഴി തുറന്ന പരാതിക്കാരി വസന്തയെ പോലീസ് വീട്ടില്‍ നിന്നും മാറ്റിയെന്നായി കഥ.

തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടില്‍നിന്ന് മലക്കംമറിഞ്ഞ് പരാതിക്കാരി. ഭൂമി തന്‍േറതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും പരാതിക്കാരിയായ വസന്ത പ്രതികരിച്ചു. രാജന്‍ അമ്പിളി ദമ്പതികള്‍ മരിച്ച വാര്‍ത്ത അറിഞ്ഞയുടന്‍ കേസുമായി മുന്നോട്ട് പോകില്ലെന്നാണ് വസന്ത ആദ്യം പ്രതികരിച്ചത്. വസന്തയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് അവരെ അവിടെ നിന്ന് വൈകീട്ടോടെ മാറ്റി. മരിച്ച ദമ്പതികളുടെ മക്കളെ കാണാനായി വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

1989 ലെ പട്ടയമുള്ള ഭൂമിയാണിത്. അമ്മയുടെയും മകളുടെയും പേരിലുണ്ടായിരുന്ന, ലക്ഷം വീടുകളില്‍പെട്ട രണ്ട് വീടുകള്‍ 16 വര്‍ഷം മുമ്പ് വില നല്‍കിവാങ്ങിയതാണ്. എല്ലാ രേഖകളുമുള്ള ഭൂമിയാണിത്. തന്റെ ഗള്‍ഫിലുള്ള മകനാണ് ഈ വീട് വെച്ച് നല്‍കിയത്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്കനുകൂലമായ വിധി വന്നതെന്ന് വസന്ത പറഞ്ഞു.

രാജനും കുടുംബവും അനധികൃതമായി തന്റെ ഭൂമി കൈയേറി താമസിച്ചതാണ്. സുഗന്ധി എന്നയാളില്‍നിന്ന് പണം നല്‍കി താന്‍ വാങ്ങിയ ഭൂമിയാണിത്. അതിന്റെ ആധാരമുണ്ടെന്നും അനധികൃതമായി തന്റെ ഭൂമിയില്‍ കടന്നുകയറി വീട് വെച്ചവരെ ഒഴിപ്പിക്കാനായി താന്‍ കോടതിയെ സമീപിച്ചെന്നും വസന്ത പറയുന്നു. തനിക്കനുകൂലമായ വിധി വന്നിട്ടും അനധികൃതമായി ആ ഭൂമിയില്‍ ഷെഡ് കെട്ടി രാജനും കുടുംബവും 11 മാസമായി താമസിക്കുകയായിരുന്നെന്നാണ് വസന്ത പറയുന്നത്. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും അതിനാലാണ് വീടിനു ചുറ്റും സി.സി.ടി.വികള്‍ സ്ഥാപിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷംവീടുകള്‍ കൈമാറ്റം ചെയ്യരുതെന്ന് നിയമമുണ്ട്.

ഒരു വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വസ്തു ഒഴിയാന്‍ 6 മാസം മുന്‍പു കോടതി ഉത്തരവിട്ടു. 2 മാസം മുന്‍പ് ഒഴിപ്പിക്കാന്‍ അധികൃതര്‍ എത്തിയെങ്കിലും രാജന്റെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്നു പിന്മാറി. പിന്നീടു കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ സഹായത്തോടെ വീട് ഒഴിപ്പിക്കാന്‍ കോടതി വീണ്ടും ഉത്തരവിട്ടു. തുടര്‍ന്നാണ് 22 നു പൊലീസും കോടതി അധികൃതരും രാജന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്.

വിലയ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നുംസമീപവാസി വസന്ത അവകാശപ്പെടുന്നു. എന്നാല്‍, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരില്‍ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

ഭൂമി വീണ്ടെടുക്കാനുള്ള നിയമവഴി മാത്രമാണു സ്വീകരിച്ചത്. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലം വിട്ടുകൊടുക്കില്ല. നിയമത്തിനു മുന്നില്‍ മുട്ടുകുത്തിച്ച ശേഷം അതേക്കുറിച്ച് ആലോചിക്കാം എന്നാണ് വസന്ത പറയുന്നത്. ഇനിയാരെ മുട്ടുകുത്തിക്കുമെന്നാണ് ഈ വസന്ത പറയുന്നത്. മരിച്ച ദമ്പതികളേയോ ജീവിച്ചിരിക്കുന്ന പറക്കമുറ്റാത്ത കുട്ടികളേയോ... എന്തായാലും വസന്ത ഇപ്പോള്‍ കസ്റ്റഡിയിലാണോ ബന്ധുവീട്ടിലാണോ എന്ന ഒരു പിടിയുമില്ല. അവര്‍ക്ക് അടുത്തകാലത്തൊന്നും സ്വന്തം വീട്ടിലേക്ക് എത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. അത്രക്കാണ് ജനവികാരം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends