Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

യുവത്വത്തില്‍ നില്‍ക്കുന്ന മേയര്‍... മേയര്‍ കുട്ടിക്കളിയല്ല അതിന്റെ പിന്നിലെ കളികള്‍ കൂടി അറിയുക

30 DECEMBER 2020 08:15 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന തലസ്ഥാനത്തിൻ്റെ മേയറായി ആര്യാരാജേന്ദ്രൻ എന്ന 21 കാരി ഡിഗ്രി വിദ്യാർത്ഥിനി അവരോധിക്കപ്പെട്ടിരിക്കുന്നു 'ഇൻഡ്യാ മഹാരാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. നല്ലത് തന്നെ.യുവത്വം വരട്ടെ. നമ്മുടെ കവി വൈലോപ്പിള്ളി മാസ്റ്റർ പാടിയത് പോലെ ചോര തുടിക്കും ചെറുകൈകളെ പേറുക വന്നീപ്പന്തങ്ങൾ -യുവത്വം അവരോധിക്കപ്പെട്ടതിനെ ആരും ചോദ്യം ചെയ്യുന്നില്ല.

 

എന്നാൽ 21 കാരിയിലേക്ക് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തെ ഏല്പിക്കുമ്പോൾ അതിൻ്റെ പിന്നിലെ കളികൾ കൂടി അറിയണം. മേയർ എന്നാൽ ഗൗൺ ഇട്ട് കിരീടവും ചൂടി, പ്രധാനമന്ത്രി വരുമ്പോൾ വിമാനത്താവളത്തിൽ ചെന്ന് പൂച്ചെണ്ട് കൊടുക്കുകയോ, അല്ലെങ്കിൽ വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രധാനമന്ത്രിയോടൊപ്പം വേദിയിൽ ഇരിക്കുക മാത്രമല്ല വേണ്ടത്.

 

സി പി എം നേതൃത്വത്തിന് യുവത്വത്തോട് ഇത്രത്തോളം ആദരവാണ് ഉള്ളതെങ്കിൽ എന്തു കൊണ്ട് മന്ത്രി സഭയിൽ അറുപതിന് താഴെയുള്ളവർ വന്നില്ല? മന്ത്രിസഭയിൽ രണ്ടാമൻ ആയി വരേണ്ടത് ഏ- കെ-ബാലൻ അല്ലായിരുന്നില്ലേ? എന്തുകൊണ്ട് സ്വരാജിനും വീണാ ജോർജ്ജിനും രാജു എബ്രഹാമിനും മന്ത്രി സ്ഥാനം നൽകിയില്ല?

 

അപ്പോൾ തിരുവനന്തപുരം മേയർ പദവിയിൽ യുവത്വത്തെ അവരോധിച്ചതിന് പിന്നിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് - ഒന്ന് - പി .എസ് - സിയിലെ ജോലി തട്ടിപ്പിലൂടെ യുവനിര മുഴുവൻ അതൃപ്തരായിരുന്നു. യൂ ണി .കോളേജിലെ സംഭവ വികാസങ്ങളെ തുടർന്ന് പി.എസ്.സി യിൽ അരങ്ങേറിയ കഥകൾ മുഴുവൻ പുറം ലോകം അറിഞ്ഞുേഅദ്ധ്യാനിച്ചു പഠിച്ചു കുട്ടികൾ പുറത്ത് - അർഹതയില്ലാത്തവർ ഓരോ സ്ഥാനങ്ങളിൽ കയറി - ഇത് യുവജനങ്ങളുടെ ഇടയിൽ വൻ വിവാദവും ചർച്ചാ വിഷയവും ആയി മാറി. ആ തട്ടിപ്പുകൾക്ക് ഒരു മറ ഇടാൻ ഇവിടെ യുവ ത്യത്തെ അവരോധിക്കുന്നു. ആദരിക്കുന്നു - രണ്ട് - യുവത്വത്തിന് സ്ഥാനം നൽകിയാലും ഇതിൻ്റെ പിന്നിലെ പ്രധാന ലക്ഷ്യം - പിൻസീറ്റ് ഡ്രൈവിംഗ് തന്നെയാണ് - തി രു വ ന ന്തപു രത്തെ നിയന്ത്രിക്കുന്ന ഒരു ലോബിയുണ്ട്.

 

അവർ പിൻസീറ്റ് ഡ്രൈവിംഗ് നടത്തും. അതിൻ്റെ പിന്നിൽ ഒരു മൂവർ സംഘം തന്നെയാണ് ഉള്ളത്. ആ ഡ്രൈവിംഗിന് വേണ്ടിയാണല്ലോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന അന്തരിച്ചപേരൂർക്കട ശ്രീധരൻ്റെ മകൾ പി.ജമീലയുടെ പേര് തഴഞ്ഞ് ചരിത്രപരമായ തീരുമാനമെന്ന് അവകാശപ്പെടുന്ന കാര്യത്തിലേക്ക് പോയത്.ജമീലയ്ക്ക് പാർട്ടി പ്രവർത്തന പരിചയം ഉണ്ട്. സ്വതന്ത്രമായ കാഴ്ചപ്പാടും ഉണ്ട്.

 

അനാവശ്യമായ വിധേയത്വം പുലർത്തില്ല. ഭരണപരിചയം ഉണ്ട്. സർക്കാർ ഉയർന്ന ഉദ്യോഗസ്ഥയും ആയിരുന്നല്ലോ? അങ്ങനെയുള്ള ഒരാളിൻ്റെ അടുക്കൽ പിൻസീറ്റ് ഡ്രൈവിംഗ് നടക്കില്ലല്ലോ. മൂന്ന് - തിരുവനന്തപുരം ഒരു ഐ ടി നഗരമായി മാറി കഴിഞ്ഞിരിക്കുന്നു.പ്രധാനമന്ത്രി വരുമ്പോൾ സ്വീകരിക്കുന്നതിൽ ഉപരി നഗരവികസന കാര്യത്തെക്കുറിച്ചും ഐടി രംഗത്തെ കുറിച്ചും വിശദമായ ചർച്ചകളും പ0ന വിധേയമാക്കേണ്ട കാര്യങ്ങളും ഉണ്ട്.ഇതിനൊക്കെ വേണ്ടത്ര കാര്യപ്രാപ്തി നമ്മുടെ ആരാധ്യയായ മേയർക്ക് ഉണ്ടോ? അതോ അവിടെയും ഉപദേഷ്ടാക്കളെ പ്രതിഷ്ഠിക്കുമോ?അപ്പോൾ ചോദിക്കാം 25 വയസ്സായവർ സിവിൽ സർവ്വീസ് കഴിഞ്ഞ് വരുന്നില്ല എന്ന്? അതേ വരുന്നുണ്ട്. അതിൻ്റെ പശ്ചാത്തലം എന്താണ് ! അഖിലേന്ത്യ തലത്തിൽ ഉള്ള പരീക്ഷ പാസ്സായി.

 

ബഹുമുഖ പ്രതിഭാ സാമർത്ഥ്യം പ്രകടമാക്കി മസൂറിയിൽ പരിശീലനം നേടി സബ് കളക്ടർ ആയി വന്ന് അതും കഴിഞ്ഞാണ് കളക്ടർ പദവിയിൽ എത്തുന്നത്. അല്ലാതെ ചെങ്കൊടി ഏന്തി എന്നു പറഞ്ഞതുകൊണ്ട് ഭരണസാമർത്ഥ്യം ഉണ്ടാകണമെന്നില്ല. അത്തരത്തിലുള്ള ഒരു സാമർത്ഥ്വം ഉണ്ടെങ്കിൽ മാത്രമേ തി രു വ ന ന്തപുരം പോലുള്ള ഒരു നഗരത്തിലെ ബ്യൂറോക്രാറ്റുകളെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.

 

തി രു വ ന ന്തപുരം കൗൺസിലിൽ ഏറെ തവണ കൗൺസിലർ ആയിരുന്ന ഭരണപരിചയം ഉള്ള ഷാജി ദയെ എന്തുകൊണ്ട് തഴഞ്ഞു? ഷാജി ദയെ മേയർ സ്ഥാനത്തേക്ക് കൊണ്ടു വന്നിരുന്നെങ്കിൽ പിണറായിയുടെ നവോത്ഥാനപ്രേമം നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും. അതല്ല ലക്ഷ്യം ഇവിടെ ഹിന്ദുത്വം കളിക്കലാണ്. ബി ജെ പിയക്ക് ശക്തമായ സ്വാധീനം ഉള്ള ജില്ലയാണ് തിരുവനന്തപുരം 'എല്ലായിടത്തും ജാതി സമവാക്യം തന്നെയാണ് പ്രധാനം - ആ അടവ് തന്നെയാണ് സി പി എം ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. വാചാടോപത്തിന് വേണ്ടി യുവത്വത്തെ പ്രതിഷ്ഠിച്ചു എന്നു പറയുകയും ആവാം ന്നല്ലോ.

പ്രശാന്തിനെ വട്ടിയൂർക്കാവിൽ ഇറക്കിയത് പോലെ 2026-ൽ ആര്യയെ നേമം മണ്ഡലത്തിൽ ഇറക്കി പിടിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഇത്.യുവത്വത്തിനോട് ഇത്തരത്തിലുള്ള പ്രേമം ആണെങ്കിൽ ഭരണപരിഷക്കാര കമ്മീഷനും മുന്നാക്ക കമ്മീഷൻ ചെയർമാൻ പദവിയിലും യുവനിര തന്നെ ആ കാമല്ലോ.? അവിടെ ഒന്നും ഭരണപരിചയവും പ്രാഗല്ഭ്യവും ആവശ്യമില്ലേ? പിന്നെ സി പി എം ഏതായാലും കോൺഗ്രസ് സ്വഭാവം ചില കാര്യങ്ങളിൽ കാണിക്കാറില്ല.

കോൺഗ്രസ്സുകാർ കടൽ കിഴവന്മാർക്ക് സ്ഥാനം കൊടുക്കുമ്പോൾ ഇടതുമുന്നണി യുവത്വത്തെ അവരോധിക്കുമ്പോൾ ഒരു പ രി ച യ നൈപുണ്യം കൂടി ഉണ്ടെങ്കിൽ നന്ന്.രാജ്യത്തെ മികച്ച നഗരമാക്കി തലസ്ഥാനത്തെ മാറ്റും എന്ന് മുൻ മേയർമാരെപ്പോലെ ആര്യയും പറഞ്ഞു.

മാറ്റിതന്നാൽ നന്നായിരിക്കും. തലസ്ഥാനത്തെ ഓടയിൽ നിന്നും മാലിന്യ കൂമ്പാരത്തിൽ നിന്നും രക്ഷിക്കുക ' - മുൻപ് നമ്മുടെ എം - പി. ഇരട്ടനഗരം ബാഴ്സലോണ എന്നെല്ലാം പറഞ്ഞു വന്നിരുന്നു. അന്നത്തെ മേയർ ചന്ദ്രിക തരൂർ എം പിയെ ബാഴ്സലോണയിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു. അത് പോലെ ആകാതിരിക്കട്ടെ. പിൻസീറ്റിലെ ഡ്രൈവർമാരെ ഉടനെ തന്നെ അടുത്ത് സ്റ്റോപ്പിലും ഇറക്കി വിടുക.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends