Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കാര്യങ്ങള്‍ തണുത്തോ... സ്വപ്ന സുരേഷിന്റെ മൊഴിയിലുള്ള രണ്ട് മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കം പാളി; മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന് ഫലം കാണുന്നു

30 DECEMBER 2020 10:45 AM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷിന്റെ മൊഴിയിലുള്ള രണ്ട് മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കം പാളി. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുഖ്യമന്ത്രിയുടെ കത്ത് പ്രധാനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയച്ചുകൊടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കമുണ്ടാകരുതെന്ന നിര്‍ദ്ദേശം കത്തിലുണ്ടെന്നാണ് അറിയുന്നത്.

ഇതിന്റെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കസ്റ്റംസ് ഡയറക്ടറെ കാണാനായിരുന്നു നിര്‍ദ്ദേശം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ ഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് മേധാവിയുമായാണ് കമ്മീഷണര്‍ ചര്‍ച്ച നടത്തിയത്. കേരളത്തിലെ സ്വര്‍ണക്കേസില്‍ വി ഐ പികളെ ചോദ്യം ചെയ്യണമെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണമെന്നാണ് നല്‍കിയ നിര്‍ദ്ദേശം.

വി ഐ പികളെ ചോദ്യം ചെയ്യുന്നതിനു മുമ്പ് അനുമതി വാങ്ങിയിരിക്കണമെന്ന നിര്‍ദ്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്‌റയാണെന്നാണ് കിട്ടുന്ന സൂചനകള്‍. കാരണം ബഹ്‌റക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് പിന്നീട് ബിജെപി നേതാവായി മാറിയ സെന്‍കുമാറിനെ വെട്ടി ബഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയാക്കിയതെന്ന കിംവദന്തി ഏറെ നാളായി കേരളത്തില്‍ അലയടിക്കുന്നുണ്ട്.

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെ ബഹ്‌റയുടെ ഇന്റലിജന്റ് ടീം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു. വി ഐ പികളെ ചോദ്യം ചെയ്യും മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വാങ്ങണം എന്ന നിര്‍ദ്ദേശമാണ് ബഹ്‌റ മുന്നോട്ടുവച്ചത്. അത് അതേപടി പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് വിവരം.

സുമിത് കുമാര്‍ കേരളത്തിലെത്തിയതിന് പിന്നാലെ ബഹ്‌റ കൊച്ചിയിലെത്തി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിനെ കണ്ടിരുന്നുവെന്നും സൂചനയുണ്ട്. സ്വപ്നയുടെ രഹസ്യമൊഴിയില്‍ രണ്ട് മന്ത്രിമാരെ കുറിച്ച് പരാമര്‍ശമുണ്ടെന്ന വിവരം അങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. രണ്ട് മന്ത്രിമാരെ ചോദ്യം ചെയ്യണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വാങ്ങണം. അനുവാദം നല്‍കുന്നത് താമസിപ്പിച്ചാല്‍ മന്ത്രിമാര്‍ക്ക് കേസില്‍ നിന്നും ഊരാം. നിയമസഭാ തെരഞ്ഞടുപ്പിന് രണ്ടു മാസം മാത്രമാണുള്ളത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്ന കാര്യത്തിലും കസ്റ്റംസും ഇഡിയും മെല്ലെ പോക്ക് നയം സ്വീകരിക്കുന്നതിന് പിന്നിലും പ്രധാനമന്തിയുടെ കത്താണെന്ന് അറിയുന്നു. വലിയ വേഗത്തില്‍ നീങ്ങികൊണ്ടിരുന്ന അന്വേഷണമാണ് പൊടുന്നനെ മന്ദഗതിയിലായത്. തദ്ദേശ തെരഞ്ഞടുപ്പു കഴിയുന്നത് വരെ രവീന്ദ്രനെ ഒഴിവാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ തെരഞ്ഞടുപ്പ് കഴിഞ്ഞിട്ടും രവീന്ദ്രനെ പിടിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല.

കേന്ദ്ര സര്‍ക്കാരിന് സ്വര്‍ണ്ണക്കടത്തില്‍ താത്പര്യമില്ലെന്ന് മനസിലാക്കിയതോടെയാണ് അന്വേഷണ ഏജന്‍സികള്‍ പിന്‍മാറിയതെന്നാണ് വിവരം. തിരക്കിട്ട ചോദ്യം ചെയ്യല്‍ വേണ്ടെന്നു തന്നെയാണ് കസ്റ്റംസിന്റെ തീരുമാനം.

മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള നീക്കം എങ്ങനെയെങ്കിലും തടസ്സപ്പെടുത്തണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹം. അതിനുള്ള നിയമോപദേശം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. കോടതിയില്‍ നിന്നും അതിനുള്ള അനുവാദം ലഭിക്കില്ല. മുമ്പ് ശിവശങ്കറും ഇതേ കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നെങ്കിലും നടന്നില്ല. അത് തന്നെ മന്ത്രിമാരുടെ കാര്യത്തിലും ആവര്‍ത്തിക്കും. അതിനാല്‍ നിയമസഭാ തെരഞ്ഞടുപ്പ് വരെ ചോദ്യം ചെയ്യാന്‍ നീട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേ സമയം സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇതുവരെയും സംസ്ഥാന സര്‍ക്കാരിന് കിട്ടിയിട്ടില്ല. ഇ.ഡി ക്ക് പോലും രഹസ്യമൊഴിയുടെ പകര്‍പ്പ് കിട്ടിയിട്ടില്ല. എന്നാല്‍ കസ്റ്റംസിന്റെ കൈയില്‍ മൊഴിയുടെ പകര്‍പ്പുണ്ട്. രഹസ്യ മൊഴി കസ്റ്റംസ് പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കസ്റ്റംസ് പറയുന്നത്.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. അത്രയും വിരോധം ബിജെപിക്ക് സിപി എമ്മിനോട് ഇല്ലെന്ന് ചുരുക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends