കൊവിഡ് കാലത്ത് കൂട്ടിയ ബസ് നിരക്കുകള്‍ കെ എസ് ആര്‍ ടി സി ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി

കൊവിഡ് കാലത്ത് കൂട്ടിയ ബസ് നിരക്കുകള്‍ കെ എസ് ആര്‍ ടി സി ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശന്ദ്രന്‍. യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം നിരക്ക് കുറയ്ക്കാനുളള സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് തുടങ്ങിയ സ്പെഷ്യല്‍ സര്‍വീസുകളില്‍ കൂടിയ നിരക്ക് തുടരുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ് ബസുകളില്‍ തിരക്കേറിയ സാഹചര്യത്തിലാണ് നിരക്ക് കുറയ്ക്കാനുളള ശുപാര്‍ശ കെ എസ് ആര്‍ ടി സി മുന്നോട്ട് വച്ചത്.
എന്നാല്‍ അതിനുളള സമയമായിട്ടില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. പഴയ നിരക്ക് പുനസ്ഥാപിച്ചാല്‍ സ്വകാര്യ ബസ് സമരമുള്‍പ്പടെയുളള പ്രതിഷേധവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നുണ്ട്. നിരക്ക് കൂട്ടിയ സബ് കമ്മിറ്റി തന്നെ ഇളവിന് ശുപാര്‍ശ നല്‍കയട്ടെയെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.
https://www.facebook.com/Malayalivartha






















