കാണാൻ സുന്ദരി... മാവേലിക്കര ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടില്‍ താമസിച്ചിരുന്ന 32കാരി നിമ്മിയെ പോലീസ് നോട്ടമിട്ടതോടെ സംഭവിച്ചത് മറ്റൊന്ന്.... നാട്ടുകാരെപോലും ഞെട്ടിച്ച റെയ്ഡ്; രഹസ്യവിവരത്തിന് പിന്നാലെ കണ്ടെത്തിയത് 30 കിലോ കഞ്ചാവ്, ഒപ്പം ചാരായവും; 40 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും....

മാവേലിക്കരയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 30 കിലോയോളം കഞ്ചാവും നാലര ലിറ്ററോളം ചാരായവുമാണ് പിടിച്ചെടുത്തത്.
ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതിനു പുറമെ, 40 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 1800 പാക്കറ്റ് പുകയില ഉത്പന്നങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ കായംകുളം ചേരാവള്ളി സ്വദേശി നിമ്മി(32)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്.
പുതുവത്സര ദിനാഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് വീട്ടില്‍ വന്‍തോതില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മാവേലിക്കര സ്വദേശി ലിജു ഉമ്മനാണ് നിമ്മിയുടെ പേരില്‍ വീട് വാടകയ്ക്ക് എടുത്തിരുന്നത്.
ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. പുതുവത്സരാഘോഷം മുന്‍പില്‍ കണ്ട് പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha






















