സംസ്ഥാന പാതയില്‍ കിളിമാനൂരിന് സമീപം കുറവന്‍കുഴിക്കും മണലേത്തുപച്ചക്കുമിടയിലെ വളവില്‍ വാഹനാപകടം... കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാന പാതയില്‍ കിളിമാനൂരിന് സമീപം കുറവന്‍കുഴിക്കും മണലേത്തുപച്ചക്കുമിടയിലെ വളവില്‍ വാഹനാപകടം. അപകടത്തില്‍പെട്ട കാറില്‍ യാത്ര ചെയ്തിരുന്ന കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 10.45ഓടെയാണ് അപകടം നടന്നത്.നിലമേല്‍ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറും, എതിര്‍ദിശയില്‍ നിന്നും ചങ്ങനാശ്ശേരിയിലക്ക് പോയ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തില്‍പെട്ടവര്‍ ആരൊക്കെയെന്ന വിവരം ലഭ്യമല്ല. രണ്ട് കുട്ടികളടക്കം കാറ്റില്‍ ആറ് യാത്രക്കാരുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha






















