സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

എസ്.ബി.ടി ജങ്ഷനില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ചാമംപതാല്‍ കുളത്തുങ്കല്‍ ഇസ്മയിലാണ് (62) മരിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.
കാനം ഭാഗത്തുനിന്ന് ചാമംപതാലിലേക്ക് വരുകയായിരുന്ന ഇസ്മയില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ മണിമല റോഡില്‍െവച്ച് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇസ്മയിലിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം വാഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
പരിക്കേറ്റ ബൈക്ക് യാത്രികരായ പത്തനംതിട്ട സ്വദേശികളെ കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു
"
https://www.facebook.com/Malayalivartha






















