27 കാരിയെ വിവരം ചെയ്തത് മൂന്നുവർഷം മുൻപ്... മകള്‍ മരിച്ചെന്ന് അറിഞ്ഞ് ഓടിയെത്തിയ അച്ഛൻ കണ്ടത് കഴുത്തില്‍ തുണി കുരുക്കിയ നിലയില്‍ കിടപ്പറയിലെ കട്ടിലില്‍ പ്രീതിയുടെ മൃതദേഹം കിടക്കുന്ന നിലയിൽ... മൂന്ന് വര്‍ഷമായിട്ടും കുഞ്ഞിങ്ങളില്ലെന്ന കാരണം പറഞ്ഞ് യുവതിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന്... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭിണിയാകാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയിരിക്കുന്നു. യുവതിയെ സ്ത്രീധനത്തിന്റെ പേരിലും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്.
യുപിയിലെ ബിഞ്ചോരിലുള്ള മുകാപുരി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നത്. പ്രീതി എന്ന 27 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുൻപാണ് പ്രീതി രോഹിത് കുമാര്‍ എന്നയാളെ വിവാഹം കഴിക്കുന്നത്. വിവാഹം നടക്കുമ്പോള്‍ പ്രീതിയുടെ പിതാവ് രോഹിത്തിന് സ്ത്രീധനം നല്‍കിയിരുന്നു.
എന്നാല്‍ അതേസമയം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതീയേയും കുടുംബത്തേയും ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കുകയുണ്ടായി.
തിങ്കളാഴ്ച്ചയാണ് പ്രീതി കൊല്ലപ്പെട്ടത്. മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ചുകൊണ്ട് പ്രീതിയുടെ പിതാവ് അന്ന് തന്നെ രംഗത്തെത്തിയിരുന്നു.
മകള്‍ മരിച്ചെന്ന് അറിഞ്ഞ് രോഹിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ കഴുത്തില്‍ തുണി കുരുക്കിയ നിലയില്‍ കിടപ്പറയിലെ കട്ടിലില്‍ മൃതദേഹം കിടക്കുന്നതായാണ് കാണാന്‍ ഇടയായത്.
തുണിയുടെ ഒരു അറ്റം ഫാനില്‍ കെട്ടിയ നിലയിലായിരുന്നു ഉണ്ടായത്. തുടര്‍ന്ന് യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
https://www.facebook.com/Malayalivartha


























