Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

'മേയര്‍ കുഞ്ഞേ.... എന്‍റെ ആശങ്ക ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്‍റര്‍വ്യൂയുടെ അവസാനത്തില്‍ അരുണിന്‍റെ ചോദ്യത്തിനുള്ള മറുപടി വന്നത്.. പക്വതയുടെ അളവുകോലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...' ആര്യയുടെ പ്രസ്താവനക്ക് എതിരെ ജസ്‌ല മാടശ്ശേരി

30 DECEMBER 2020 02:35 PM IST
മലയാളി വാര്‍ത്ത

എഴുത്തിന്റെ തനത് ശൈലികൊണ്ടും തുറന്നെഴുത്ത് കൊണ്ടും പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ജസ്‌ല മാടശ്ശേരി. ജസ്‌ലയുടെ തുറന്നെഴുത്തുകൾ പലതരം വിമർശനങ്ങൾക്ക് വഴിവാക്കാറുണ്ട് എങ്കിലും, തനിക്ക് പറയാൻ ഉള്ളത് മുഖം നോക്കാതെ പറയുന്ന ജസ്‌ല ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് കൂടിയാണ്. ജസ്‌ല പങ്ക് വയ്ക്കുന്ന കുറിപ്പുകൾ അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മിക്ക വിശേഷങ്ങളിലും എല്ലാം പ്രകടിപ്പിച്ചു കൊണ്ടാണ് ജസ്‌ല സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുക. ഇപ്പോൾ യുവ മേയർ ആര്യ രാജേന്ദ്രന്റെ ഒരു പ്രസ്താവനക്ക് എതിരെ എത്തിയിരിക്കുകയാണ് ജസ്‌ല.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

രമ്യ റിത്തു എന്ന സഹോദരിയുടെ പോസ്റ്റ് കണ്ടാണ് ഞാന്‍ കൊട്ടിഘോഷിക്കപ്പെട്ട നിയുക്ത
മേയർ സഖാവ് ആര്യ രാജേന്ദ്രന്‍റെ 24 ന്യൂസിലെ interview കാണുന്നത്..ഉള്ളത് പറയാലോ..അഭിമാനം തോന്നിയിരുന്നെങ്കിലും 21 കാരിയില്‍ ആശങ്ക ഉണ്ടായിരുന്നു...എന്‍റെ ആശങ്ക ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്‍റര്‍വ്യൂയുടെ അവസാനത്തില്‍ അരുണിന്‍റെ ചോദ്യത്തിനുള്ള മറുപടി വന്നത്..
പക്വതയുടെ അളവുകോലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..എന്നാലും നിലപാടുകളിലെ അറിവില്ലായ്മ ആശങ്ക വര്‍ദ്ധിപ്പിച്ചു...സ്ത്രീ ശാക്തീകരണത്തിന്റെ മുദ്ര ആയി ആര്യ രാജേന്ദ്രനെ കാണാൻ ഇനിയെനിക്ക് പ്രയാസമുണ്ട്.. അവരോടുള്ള പ്രതീക്ഷ നഷ്ടപ്പെടുന്ന പോലെ.. നിങ്ങളില്‍ പലരും ക്രൂശിക്കും എന്ന ബോധ്യം വെച്ച് കൊണ്ട് തന്നെയാണ് ഈ എഴുത്ത്..

ഒരു യുവതലമുറയിലെ മിടുക്കി(പെണ്‍കുട്ടി) മേയര്‍ സ്ഥാനത്ത്(അധികാരത്തില്‍) വരുമ്പോള്‍ എനിക്കേറെ പ്രതീക്ഷയുണ്ടായിരുന്നു..ചിന്തിക്കുന്ന..സ്വതന്ത്ര്യമായ തന്‍റേടമുള്ള നിലപാടെുക്കുന്ന ..സ്ത്രീ കളുടെ മനസ്സറിയുന്ന ..അക്രമണങ്ങള്‍ക്കുനേരെ കഠാരയെറിയുന്ന ഒരു പെണ്‍കരുത്താവുമെന്ന്..
പക്ഷേ...എനിക്ക് ആ പ്രതീക്ഷ നഷ്ടപ്പെട്ടു.പലപെണ്‍കുട്ടികളും കടന്ന് പോയ മാനസീക ശാരീരിക സംഘര്‍ഷത്തെയാണ് ആ കുട്ടി നിഷ്കരുണം തള്ളിക്കളഞ്ഞത്..പല കുട്ടികളും അനുഭവിച്ച ശാരീരികവും മാനസീകവുമായ ട്രോമ.

ഞാനടക്കം കടന്നുപോയ മുള്ളിന്‍റെ വഴികള്‍..ദിവസങ്ങളോളം എന്‍റെ ഉള്ള് തകര്‍ത്ത് അവശയാക്കി കിടത്തിയ ദിനങ്ങള്‍... ആ കുട്ടിക്ക് ചിലപ്പോ അങ്ങനൊരനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി ആർക്കും അങ്ങനെ അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന് പറഞ്ഞവസാനിപ്പിക്കുന്ന പക്വതയില്ലായ്മ.,
ചിന്തിക്കാത്ത അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത 21 കാരിയുടെ വരും ദിനങ്ങള്‍ കണ്ടറിയണം.
24 ന്യൂസ് ലെ ഒരു ചർച്ചയിൽ താന്‍ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയിലെ തന്നെ ഉള്ള സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതകളേയും എങ്ങനെ നോക്കിക്കാണുന്നു എന്ന് അരുണ്‍ കുമാര്‍ ചോദിക്കുമ്പോ മേയർ സഖാവ് ആര്യ രാജേന്ദ്രന്‍ പറയുന്ന മറുപടി, "എന്റെ പാർട്ടിയെക്കുറിച്ച് എനിക്കങ്ങനെയൊരു അഭിപ്രായമില്ല അതുകൊണ്ട് തന്നെ അതിനെക്കുറിച്ചു താൻ ആലോചിക്കുന്നുമില്ല എന്നാണ്..''
.''
എത്ര രസകരമായി ചിരിച്ചാണ് അവരത് പറഞ്ഞവസാനിപ്പിക്കുന്നത്..മേയര്‍ കുഞ്ഞേ..കുഞ്ഞിനനുഭവമില്ലെന്ന് കരുതി..അങ്ങനൊരനുഭവം ആര്‍ക്കുമുണ്ടായിട്ടില്ലെന്നും ഉണ്ടാവില്ലെന്നും പറഞ്ഞ് തള്ളരുത്..നിസ്സാരവത്കരിക്കരുത്..അക്രമങ്ങള്‍..അക്രമങ്ങള്‍ തന്നെയാണ്..അതനുഭവിച്ചവര്‍ക്ക്‌ മാത്രമെ അതിന്‍റെ വേദനയറിയൂ കുഞ്ഞെ..പക്വതയുള്ള ..ശക്തിയുള്ള ആര്‍ജ്ജവമുള്ള നിലപാടുകള്‍ വരട്ടെ..
ജീവിതം തുടങ്ങുന്നേയുള്ളു..അനുഭവങ്ങളും.. നോവിലൂടെ കടന്ന് പോകുന്ന പെണ്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കാനും അവരുടെ വഴികളിലെ മുള്ളെടുത്തിടാനും കഴിയട്ടെ..പീഡനവും അക്രമവും നല്‍കുന്ന ട്രോമ മരണത്തെക്കാള്‍ ഭീകരമാണ്..തെറ്റ് ചെയ്തതും ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതും സ്വന്തം പാര്‍ട്ടിക്കാരനെന്നല്ല അപ്പനാണേല്‍ പോലും കരണമടിച്ച് നിലപാടെടുക്കാന്‍ കഴിയട്ടെ..

ലാല്‍ സലാം..
വിമര്‍ശിക്കാം..
എന്‍റെ അഭിപ്രായം മാത്രമാണ്..
21 വയസ്സെന്നത് കാര്യ നിര്‍വ്വഹണത്തിനുള്ള പ്രാപ്തി കൂടിയാവട്ടെ..
അധികാരം നല്ലരീതിയില്‍ വിനിയോഗിക്കാനാവട്ടെ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends