യു.ഡി.എഫിന്റെ ആവശ്യം ഇനി കേരളത്തില്‍ ഇല്ല; കെ. സുരേന്ദ്രന്‍ പറയുന്നു; ചെന്നിത്തലയും കമ്പനിയും യുഡിഎഫിനെ പൂര്‍ണമായും എല്‍ഡിഎഫിന് മുന്നില്‍ അടിയറവ് വച്ചു; പിണറായി വിജയന്റെയും ബി ടീം; ചെന്നിത്തലക്ക് രൂക്ഷ വിമര്‍ശനം

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും പ്രസക്തമായ ഒരു വസ്തുതയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്നു പറഞ്ഞത്. യു.ഡി.എഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുക്കാന്‍ അവര്‍ക്ക് സാധിച്ചിക്കുന്നില്ല. സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ആളി കത്തിക്കുന്നതില്‍ പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സ്വന്തം അണികള്‍ പോലും ചോദിച്ച് തുടങ്ങിയ ചോദ്യമാണ് ഇപ്പോള്‍ കെ. സുരേന്ദ്രന്‍ കേരളത്തിന് മുന്നില്‍ വയക്കുന്നത്.
വ്യാപകമായി യുഡിഎഫ് എല്‍ഡിഎഫ് സഖ്യമാണ് കേരളത്തിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ആലപ്പുഴയില്‍ യുഡിഎഫിന് ആറ് സീറ്റുണ്ടായിട്ടും നാല് സീറ്റുള്ള എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. യുഡിഎഫിനെ പൂര്‍ണമായും എല്‍ഡിഎഫിന് മുന്നില്‍ അടിയറവ് പറയിച്ചിരിക്കുകയാണ് ചെന്നിത്തലയും കമ്പനിയും. യുഡിഎഫ് എന്ന സംവിധാനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുകയാണ്. എല്‍ഡിഎഫിന്റെയും പിണറായി വിജയന്റെയും ബി ടീമായി ചെന്നിത്തലയും കമ്പനിയും മാറി. എല്‍ഡിഎഫിന്റെ വെറും അടിമകളായി മാറ്റിയിരിക്കുകയാണ്. യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിപ്പിക്കുകയാണ് ചെന്നിത്തലയ്ക്കും കമ്പനിയ്ക്കും ഇനി നല്ലതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചുകൊണ്ടാണ് എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം നിലനില്‍ക്കുന്നത്. ഇത്രയും അഴിമതിയും അക്രമവും മാര്‍ക്സിസ്റ്റ് ഭരണവും നിലനില്‍ക്കുന്ന ഭരണത്തെ യുഡിഎഫ് പിന്തുണയ്ക്കുന്ന വിധത്തിലുള്ള നിലപാട് എന്തുകൊണ്ടാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല വക്തമാക്കണം. സാമന്ത പ്രതിപക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യുഡിഎഫ് നിര്‍ഗുണ പരബ്രഹ്മമായി മാറി. ഇവര്‍ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നില്ല. എല്‍ഡിഎഫിന്റെ അടിമകളാണ് യുഡിഎഫ്. യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിക്കണം. രാഷ്ട്രീയ നൈതികത, ധാര്‍മിക മൂല്യങ്ങള്‍ മറന്നുകൊണ്ടുള്ള കൂട്ടുകെട്ടാണിത്. മഹാസഖ്യം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ ചെന്നിത്തല നോക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതി കൊണ്ടാണ് ചെന്നിത്തലയുടെ ഈ നിലപാട്. എല്‍ഡിഎഫ് - യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബാന്ധവം ആവര്‍ത്തിക്കും. ഇതിനെതിരെ പോരാട്ടം തുടങ്ങുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.
നെയ്യാറ്റിന്‍കര സംഭവത്തില്‍ എന്ത് നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് തെരച്ചില്‍ നടക്കുമ്പോള്‍ ഉണ്ടായിരുന്ന ബാലാവകാശ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ ഇപ്പോള്‍ എവിടെ. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ഇപ്പോള്‍ പൊതുജന സമ്പര്‍ക്കത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇതില്‍ പാവപ്പെട്ടവരുടെ പ്രതിനിധികളായി ആരാണുള്ളത്. പൊതുജന സമ്പര്‍ക്ക പരിപാടി എന്നപേരില്‍ കൊട്ടിഘോഷിക്കുന്ന ഇതില്‍ ജാതി മതസംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരേയും പണച്ചാക്കുകളേയുമാണ് ഇതില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























