Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കനൽ അടങ്ങാത്ത മനസ്സുമായി രണ്ട് ആണ് തരികൾ മാത്രം ബാക്കിയായി... അവർക്കൊപ്പം ആ വീട്ടിൽ ബാക്കിയായി മറ്റ് ചിലത് കൂടി... അമ്മയുടെ അവസാനത്തെ വാക്കുകൾ കേട്ട് ഇടനെഞ്ചുപൊട്ടി ഇളയവൻ

30 DECEMBER 2020 02:05 PM IST
മലയാളി വാര്‍ത്ത

ആ വീട്ടിൽ കനൽ അടങ്ങാത്ത മനസ്സുമായി രണ്ടു ആണ് തരികൾ മാത്രം ബാക്കിയായി..ഇപ്പോൾ അവർക്കൊപ്പം ആ വീട്ടിൽ ബാക്കിയായ വേറെ ചിലത് കൂടെയുണ്ട്... ആ അമ്മ അവസാനംവെച്ച ചോറും കറികളും

രാജനെ അടക്കിയതിനോട് ചേർന്ന് അമ്പിളിക്കും കുഴിയൊരുക്കിയിരുന്നു ‘‘തിരിച്ചുചെന്നിട്ട് ചോറ് വിളമ്പിക്കഴിക്കണം. ഞാൻ രക്ഷപ്പെടുമെന്ന്‌ തോന്നുന്നില്ല’’എന്നായിരുന്നു -ആംബുലൻസിൽവെച്ച് അമ്പിളി അവസാനമായി പറഞ്ഞത് എന്ന് വേദനയോടെ രഞ്ജിത്ത് ഓർക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് എല്ലാവരും ചോറുണ്ണാനിരിക്കുമ്പോഴായിരുന്നു കുടിയൊഴിപ്പിക്കാനായി പോലീസ് എത്തിയത്. ടാർപോളിൻകൊണ്ട് രണ്ടു മുറികളാക്കിത്തിരിച്ച വീടിന്റെ അടുക്കളിയിൽ ആ അമ്മ അവസാനംവെച്ച ചോറും കറികളും കഞ്ഞിവെള്ളം നിറഞ്ഞ പാത്രങ്ങളും അതേപടിയിരിക്കുന്നു. അലക്കുകല്ലിൽ പാതി അലക്കിവെച്ച തുണികൾ. അമ്മയും അച്ഛനും മരിച്ച ഈ വീട്, ചൊവ്വാഴ്ച ഇവിടെ എത്തിയവരുടെ ഉള്ളുപൊള്ളിച്ചു.

അപ്പനെ അടക്കാനുള്ള കുഴി അവൻ ഒറ്റയ്ക്ക് വെട്ടുമ്പോൾ തടയാൻ ആർക്കും കഴിഞ്ഞില്ല. തടുക്കാൻ വന്നവരോട് ആ പതിനാറുകാരൻ തീനാളംപോലെ വിരൽചൂണ്ടി പറഞ്ഞു: ‘‘നിങ്ങളെല്ലാരുംകൂടിയാണ് കൊന്നത്... സാറേ... ഇനി എന്റെ അമ്മയും കൂടിയേ ബാക്കിയുള്ളൂ’’. എന്നാൽ, അപ്പന്റെ കുഴിമൂടിക്കഴിയുമ്പോഴേക്ക് ആ അമ്മയും പോയി. ആ കുടുംബം ചേർത്തുപിടിക്കാൻ നോക്കിയ അതേ മണ്ണിൽ രണ്ടു ശവക്കുഴികൾ പിറന്നു. ആർക്കും ഇറക്കിവിടാൻകഴിയാത്ത ആറടിമണ്ണിൽ അപ്പനുമമ്മയും ഒരുമിച്ചുറങ്ങി. പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങൾ ആ വീട്ടുമുറ്റത്ത് അടുത്തടുത്തായി സംസ്‌കരിക്കുമ്പോൾ മക്കളായ രാഹുലും രഞ്ജിത്തും കനലുകെടാത്ത കണ്ണുകളുമായി ആ കൂരയിൽ ബാക്കിയായി. എന്റ പപ്പയെ ഞാൻ തന്നെ അടക്കും’

വീട് എന്ന് വിളിക്കാനാകാത്ത കൂരയിൽ രണ്ടു മരണങ്ങളുടെ മരവിപ്പായിരുന്നു. ഈ മൂന്നരസെന്റിൽനിന്ന് കുടിയിറക്കാനെത്തിയവരെ പ്രതിരോധിക്കാനായി ദേഹത്ത് പെട്രോൾ ഒഴിച്ചതായിരുന്നു രാജൻ. പോലീസ് തട്ടിമാറ്റുന്നതിനിടെ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്ത് തീ പടർന്നു. രാജൻ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചു. ആരിൽനിന്നോ 1300 രൂപ കടംവാങ്ങി ആംബുലൻസിന് നൽകിയാണ് ഇളയമകൻ രഞ്ജിത്ത് മൃതദേഹം വീട്ടിലെത്തിച്ചത്. അപ്പന്റെ മൺവെട്ടിയെടുത്ത് വീട്ടുമുറ്റത്ത് അവൻ തന്നെ കുഴിവെട്ടി. അപ്പോഴേക്കും അവിടെ അടക്കംചെയ്യുന്നത് തടയാൻ പോലീസ് എത്തി. പോലീസിന്റെ പരുഷഭാവത്തിനുമുന്നിലും ‘‘എന്റപ്പനെ ഞാൻ തന്നെ അടക്കും’’ എന്ന് വീറോടെ പറഞ്ഞവൻ ആറടി മണ്ണൊരുക്കി. രഞ്ജിത്തിന്റെ ഇരുകൈകളിലും തീപ്പൊള്ളലിന്റെ പാടായിരുന്നു. ‘‘നിങ്ങളെല്ലാവരും കൂടിയാണ് എന്റപ്പനെ കൊന്നത്’’ -എന്നവൻ ആവർത്തിച്ചു. ‘‘ഇനി എന്റപ്പനെ അടക്കാനും പറ്റില്ലെന്നോ?’’ -ഇത് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്ന പ്രതീക്ഷ ആ മക്കൾക്കുണ്ടായിരുന്നു. പക്ഷേ, രാത്രി വൈകി -അമ്മയും മരിച്ചന്ന എത്തുകയായിരുന്നു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends