നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ ജീവനൊടുക്കിയ രാജനെതിരെ കേസെടുത്ത് പോലീസ്! ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും പോലീസ് സ്വമേധയാ കേസെടുത്തു

ഭൂമി ഒഴിപ്പിക്കലിനിടെ നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ ജീവനൊടുക്കിയ രാജനെതിരെ കേസെടുത്ത് പോലീസ്. ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
പോലീസ് സ്വമേധയാ ആണ് കേസ് എടുത്തിരിക്കുന്നത്. അഭിഭാഷക കമ്മീഷന്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടിനും കൂടി ഒറ്റ എഫ്‌ഐആറാണ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ രാജന്‍റെയും അമ്പിളിയുടെയും മക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സാമ്പത്തിക സഹായം വേണമെന്നും ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
പോലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ്പി അറിയിച്ചു.
https://www.facebook.com/Malayalivartha


























