Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

14 ജില്ല പഞ്ചായത്തില്‍ 11 ഇടങ്ങളിലും എല്‍.ഡി.എഫ്; വയനാട് യു.ഡി.എഫിനെ ഭാഗ്യം തുണച്ചു; യു.ഡി.എഫിന് മലപ്പുറം, എറണാകുളും, വയനാട്; തിരുവനന്തപുരത്ത് ഡി.സുരേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

30 DECEMBER 2020 02:13 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫിന്റെ ജില്ലാ പ്രസിഡന്റുമാര്‍ അധികാരത്തിലേറി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടില്‍ യുഡിഎഫ് ഭാഗ്യം തുണച്ചു. നറുക്കെടുപ്പിലൂടെ ഇവിടെ യു.ഡി.എഫ് പ്രസിഡന്റ് അധികാരത്തില്‍ വന്നു. ഇവിടെ കോണ്‍ഗ്രസിലെ സംഷാദ് മരക്കാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എല്‍ ഡി എഫിനും യുഡിഎഫിനും എട്ട് വീതം സീറ്റുകളാണ് ഉണ്ടായിരുന്നു. വയനാട് ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണമുള്ളത്. കാസര്‍കോട്ടെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ നേടിയത് മാത്ര മാത്രമാണ് സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സാന്നധ്യമായി പറയാനുള്ളത്.

പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഡി.സുരേഷ് കുമാര്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് ഈ വിഭാഗത്തില്‍ ആരും ഇല്ലാത്തിനാലാണിത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡി എഫിലെ സാം കെ ഡാനിയലിനെ തിരഞ്ഞെടുത്തു. 26 അംഗങ്ങളില്‍ 22 വോട്ട് സാമിന് ലഭിച്ചു.യുഡിഫ് സ്ഥാനാര്‍ഥി ബ്രിജേഷ് എബ്രഹാമിനു 3 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. പത്തനംതിട്ടയില്‍ സിപിഎമ്മിലെ അഡ്വ.ഓമല്ലൂര്‍ ശങ്കരനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. 16 ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തില്‍ പന്ത്രണ്ടുസീറ്റും ഇടതുമുന്നണിക്കാണ്. കോണ്‍ഗ്രസിന് നാല് ഡിവിഷനുകളിലാണ് വിജയിക്കാനായത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മല ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് ഭരണമായിരുന്നു. നിര്‍മ്മലക്ക് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി രാധ വി നായര്‍ക്ക് 7 വോട്ടും ലഭിച്ചു. ജനപക്ഷം അംഗം ഷോണ്‍ ജോര്‍ജ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഇടുക്കി ജില്ലാ പ്രസിഡന്റായി എല്‍ഡിഎഫിലെ ജിജി കെ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായ ജിജി കെ ഫിലിപ്പ് പാമ്പാടുംപാറ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എട്ട് വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അഞ്ച് വോട്ടും ലഭിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.ജി.രാജേശ്വരി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 23 അംഗ ഡിവിഷനുകളില്‍ 21 ഇടങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നത്. യുഡിഎഫിന് രണ്ടു സീറ്റുകള്‍ മാത്രമെ ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ലഭിച്ചിട്ടുള്ളൂ. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യു. ഡി. എഫിലെ ഉല്ലാസ് തോമസിനെ തിരഞ്ഞെടുത്തു. 16 വോട്ടുകള്‍ ആണ് ഉല്ലാസ് നേടിയത്. രണ്ട് അംഗങ്ങള്‍ വോട്ട് എടുപ്പില്‍ നിന്നും വിട്ടുനിന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. എസ് അനില്‍കുമാര്‍ 9 വോട്ടുകള്‍ നേടി.

കാസര്‍കോട് സിപിഎമ്മിലെ ബേബി ബാലകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിര്‍ സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ ജമീല സിദ്ദിഖിനെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബേബിക്ക് എട്ട് വോട്ടും ജമീലക്ക് ഏഴ് വോട്ടും ലഭിച്ചു. രണ്ട് അംഗങ്ങളുള്ള ബിജെപി വിട്ടു നിന്നു. ആകെ 17 അംഗങ്ങളാണ് ജില്ല പഞ്ചായത്തിലുള്ളത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിംലീഗിലെ എം കെ റഫീഖ തെരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ ഇസ്മായില്‍ മൂത്തേടമാണ് വൈസ്പ്രസിഡന്റ്. ആനക്കയം ഡിവിഷനില്‍ നിന്ന് ജയിച്ച റഫീഖ പുലാമന്തോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്.
ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് അഞ്ചും സീറ്റുകളാണ് ഉള്ളത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തില്‍ ജമീലയെ തിരഞ്ഞെടുത്തു.ജമീലക്ക് 18 വോട്ട് ലഭിച്ചു.
യു ഡി എഫ് സ്ഥാനാര്‍ഥിക്ക് എട്ട് വോട്ട് ലഭിച്ചു. ഒരു യുഡിഎ് അംഗത്തിന് കോവിഡായതിനാല്‍ പങ്കെടുത്തില്ല.27 ഡിവിഷനില്‍ 18 എല്‍ഡിഎഫിനും 9 യുഡിഎഫിനുമാണ്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി പി ദിവ്യയെ തിരരഞ്ഞെടുത്തു. യു ഡി എഫിലെ ലിസി ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. ദിവ്യയ്ക്ക് ഇരുപത്തിമൂന്നില്‍ 16 വോട്ട് ലഭിച്ചു. ലിസി ജോസഫിന് ഏഴ് വോട്ടാണ് കിട്ടിയത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി കെ ഡേവിസിനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജോസഫ് ടാജറ്റിനെയാണ് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന് 24 വോട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു.

സിപിഎമ്മിലെ കെ. ബിനുമോള്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു .30 ല്‍ 27 വോട്ട് നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിനുമോളുടെ വിജയം. എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ മെഹര്‍ബാന് മൂന്ന് വോട്ടു ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends