Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കോൺഗ്രസിനെ മലർത്തിയടിച്ച് വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കി ബിജെപി: ഇനിയും മയത്തിലാകാൻ പലരുമുണ്ട് : എൻഡിഎ ഇനി ചെയ്യേണ്ടത്

30 DECEMBER 2020 02:19 PM IST
മലയാളി വാര്‍ത്ത

2020 എന്നവർഷം അവസാനിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെഅവലോകനം ചെയ്യുമ്പോൾ ബിജെപിക്ക് നേട്ടവും ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) കോട്ടവും ആണെന്ന് മനസിലാക്കാൻ കഴിയും – 2020 നെ ഇത്തരത്തിൽ വിശേഷിപ്പിക്കാവുന്നതാണ്. സർക്കാരിന്റെ ഉദാരവൽക്കരണ അജൻഡയുടെ ഭാഗമായി ലേബർ കോഡുകൾ പാസാക്കി. എന്നാൽ അവയുടെ ചട്ടങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം അവസാനിക്കാത്തത് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന മാറ്റിവയ്ക്കുന്നതിനുൾപ്പെടെയുള്ളവയ്ക്ക് കാരണമായി. ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിലായിരുന്നു ഈ വർഷം തുടങ്ങിയത്. വർഷം അവസാനിക്കുമ്പോൾ ഡൽഹി അതിർത്തിയിൽ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ആളി കത്തുകയാണ് . രണ്ടു വിഷയങ്ങളും സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. രണ്ടിലും സമരത്തിനുള്ള മൗലികാവകാശം കോടതി എടുത്തുപറഞ്ഞിട്ടുമുണ്ട്. എന്നാൽ ബിജെപിനേട്ടം കൊയ്തു.

മധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിക്കുയുണ്ടായി. ബിഹാറിൽ പ്രബലകക്ഷിയായി ഭരണത്തുടർച്ച സാധ്യമാക്കുകയും ചെയ്തു., വിവിധ സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപ്ക്ക് വിജയമുണ്ടായി.എന്നാൽ ദേശീയതലത്തിൽ ഒന്നിച്ചുനിൽക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾ വിജയിക്കുന്നുമില്ല. അതൊക്കെയും പാർട്ടിക്കു പുതിയ അധ്യക്ഷനെ ലഭിച്ച വർഷത്തെ വിജയങ്ങളെന്നാണ് ബിജെപി ഇപ്പോൾ വിലയിരുത്തുന്നത് . ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത് രാഷ്ട്രീയ അജൻഡയുടെ വിജയമായി ബിജെപി അവകാശപ്പെടുന്നുണ്ട്.

ബിജെപിയുമായി അധികാരം പങ്കിടാനില്ലെന്ന് അണ്ണാഡിഎംകെയും രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയതുമാണ് ബിജെപിക്കും എൻഡിഎയ്ക്കും ഉണ്ടായ പുതിയ തിരിച്ചടി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് അകാലി ദളും ആർഎൽപിയും മുന്നണി വിട്ടു, ബിഹാർ തിരഞ്ഞെടുപ്പുകാലത്ത് മുന്നണിവിട്ട എൽജെപി ഇപ്പോൾ എവിടെയെന്ന കാര്യത്തിൽ വ്യക്തമല്ല.

ഹരിയാനയിലെ സർക്കാരിനെ നിലനിർത്തുന്ന ജെജെപിയിലും ബിജെപിക്കെതിരെ ശബ്ദങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. ബംഗാളിൽ ഗൂർഖ ജനമുക്തി മോർച്ച ബിജെപിയുമായുള്ള സഹകരണം അവസാനിപ്പിച്ച് തൃണമൂൽപക്ഷത്തായി. എൻഡിഎകക്ഷികളും അത്യാവശ്യഘട്ടങ്ങളിൽ പാർലമെന്റിൽ സർക്കാരിനെ പിന്തുണച്ചിരുന്നവരും പോകുമ്പോഴും സർക്കാരിനു ഭീഷണിയില്ലെന്നതാണ് ബിജെപിക്ക് കൈ മുതലായിട്ടുള്ള ധൈര്യം. അതെ സമയം കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടത്താൻ ഈ വർഷം പല തവണ ആലോചിച്ചതാണ്. സഖ്യകക്ഷികൾ വിട്ടുപോയതുൾപ്പെടെയുള്ള ഒഴിവുകൾ നികത്താനുണ്ട്. പൗരത്വ നിയമം, കശ്മീർ പ്രത്യേക പദവി ഒഴിവാക്കൽ, കാർഷിക നിയമങ്ങൾ എന്നിവ രാജ്യാന്തര തലത്തിൽ വിമർശിക്കപ്പെട്ടത് സർക്കാരിന് നയതന്ത്രപരമായ നഷ്ടങ്ങളുണ്ടാക്കി. യുഎസിൽ ഡോണൾഡ് ട്രംപിനുണ്ടായ പരാജയം മോദി സർക്കാരിന്റെയും നഷ്ടമാണ്. അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാർ ഇന്ത്യയില്ലാതെ ഒപ്പുവയ്ക്കപ്പെട്ടു.ഇങ്ങനെ പരിഹരിക്കപ്പെടാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയായിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends