അയിരൂരില്‍ മദ്യലഹരിയില്‍ എത്തിയ റസാഖ് മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മകന്‍ അറസ്റ്റില്‍; സംഭവം ഇങ്ങനെ...

ഇടവ അയിരൂരില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ഇടവ തുഷാരമുക്കില്‍ റസാഖാണ് പിടിയിലായത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ എത്തിയ റസാഖ് മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസ് മകന് എതിരെ കേസ് എടുത്തത്. അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. ഈ മാസം പത്താം തീയതിയാണ് ക്രൂരസംഭവം നടന്നത്.
മര്‍ദ്ദനം സഹോദരി ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.
മദ്യത്തിനും ലഹരിക്കും അടമിയായ റസാഖ് അമ്മയെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം റസാഖിനെതിരെ മൊഴി നല്‍കാന്‍ അമ്മ തയ്യാറായിരുന്നില്ല. മകനെതിരെ പരാതിയില്ലെന്നാണ് മാതാവ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
https://www.facebook.com/Malayalivartha


























