ഇതെന്തൊരു ലോകം... പപ്പയും അമ്മയും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുറച്ച് മക്കളായ രാഹുലും രഞ്ജിത്തും; കുറച്ച് നേരം പിടിച്ചുനില്‍ക്കാനുള്ള അവരുടെ ശ്രമം ആളിക്കത്തിച്ചത് പോലീസുകാര്‍; കുഴിമാടത്തിലേക്ക് നോക്കി നെഞ്ചുപൊട്ടി പൊന്നുമക്കള്‍

മനുഷ്യമനസാക്ഷിയെ പിടിച്ചു കുലുക്കുന്ന ഒന്നായി തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മരണം മാറുകയാണ്. കിടപ്പാടം നഷ്ടമാകാതിരിക്കാനായി മാതാപിതാക്കള്‍ നടത്തിയ ശ്രമം ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. നെയ്യാറ്റിന്‍കര പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ പോലീസിന്റെ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും ഇപ്പോഴും തീവ്ര ദു:ഖത്തിലാണ്. കുഴിമാടത്തിലേക്ക് നോക്കുമ്പോള്‍ പറക്കമുറ്റാത്ത മക്കളുടെ ചങ്ക് പിടയുകയാണ്.
പപ്പ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചത് ആത്മഹത്യ ചെയ്യാനല്ലെന്നാണ് മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്. കോടതിയില്‍ നിന്ന് അരമണിക്കൂറിനുള്ളില്‍ സ്‌റ്റേ ഉത്തരവ് ലഭിക്കുമെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും കേള്‍ക്കാത്ത പൊലീസിന് മുന്നില്‍ അത്രയും സമയം പിടിച്ചു നില്‍ക്കാനായിരുന്നു. തീകത്തുമെന്ന് പപ്പയും അമ്മയും കരുതിയില്ല. അവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ പറ്റില്ല, അവരെ പൊലീസ് കൊന്നതാണ്... എന്നാണ് അവര്‍ പറയുന്നത്.
വമലീസ് അയല്‍വാസിയായ വസന്തയുടെ വാക്കുമാത്രമാണ് കേട്ടത്. 22ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ചോറു കഴിക്കാനിരിക്കുന്നതിനിടെ എത്തിയ പോലീസുകാരോട് ഹൈക്കോടതി കേസ് ഉടന്‍ പരിഗണിക്കുമെന്നും അരമണിക്കൂറിനുള്ളില്‍ സ്‌റ്റേ കിട്ടുമെന്നും രാജന്‍ പറഞ്ഞു. അത് കേള്‍ക്കാന്‍ ഗ്രേഡ് എസ്.ഐ അനില്‍കുമാര്‍ തയ്യാറായില്ല.
കോടതി കേസ് പരിഗണിച്ച് സ്‌റ്റേ നല്‍കുമെന്ന പ്രതീക്ഷയില്‍ അരമണിക്കൂര്‍ എങ്ങനെയെങ്കിലും തള്ളിനീക്കാമെന്ന ലക്ഷ്യത്തോടെ അങ്ങനെയെങ്കില്‍ വിളമ്പിവച്ച ചോറു കഴിച്ചിട്ട് ഇറങ്ങാമെന്നായി രാജന്‍. വീട്ടിലേക്ക് കയറി ചോറില്‍ കൈവച്ചു. അപ്പോഴേക്കും പൊലീസ് ഷര്‍ട്ടില്‍ തൂക്കി പുറത്തിട്ടു.
വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോയിരുന്ന മൂത്തമകന്‍ രാഹുലും അപ്പോള്‍ വീട്ടിലെത്തി. സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇതിനിടെ പൊലീസിനെ പിന്തിരിപ്പിക്കാന്‍, ബൈക്കില്‍ ഒഴിക്കാന്‍ വാങ്ങിവച്ചിരുന്ന പെട്രോള്‍ രാജന്‍ ശരീരത്തില്‍ ഒഴിച്ചു. സിഗരറ്റ് ലൈറ്ററും കൈയില്‍ പിടിച്ചു. ഇടയ്ക്ക് അറിയാതെ ലൈറ്റര്‍ കത്തിയപ്പോള്‍ പപ്പ പേടിച്ച് പോയെന്നും പെട്ടെന്ന് തറയില്‍ ലൈറ്റര്‍ താഴ്ത്തി തീ അണച്ചെന്നും രാഹുലും രഞ്ജിത്തും പറഞ്ഞു.
അതിനിടെ എസ്.ഐ വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചു. വീട്ടിലേക്ക് കയറിയാല്‍ തീകൊളുത്തുമെന്ന് രാജന്‍ പറഞ്ഞു. ലൈറ്റര്‍ കത്തിക്കാന്‍ വിരല്‍ വച്ചു നിന്ന പപ്പയുടെ അതേവിരലില്‍ പൊലീസ് അടിച്ചു. ഉടന്‍ ലൈറ്റര്‍ അപ്പന്റെ ശരീരത്തിലേക്ക് തട്ടിയിട്ടു. ഞങ്ങള്‍ പറയുന്നതൊന്നും പൊലീസ് കേട്ടില്ല. അരമണിക്കൂര്‍ ക്ഷമിച്ചിരുന്നെങ്കില്‍ പപ്പയും അമ്മയും മരിക്കില്ലായിരുന്നു... ഇത് പറയുമ്പോള്‍ ഇരുവരുടേയും കണ്ണുകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു.
ക്രമസമാധാന പ്രശ്‌നങ്ങളില്ലെങ്കില്‍ സിവില്‍ കേസുകളില്‍ ഇടപെടരുതെന്ന കോടതി ഉത്തരവുകളും വകുപ്പുതല നിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് നെയ്യാറ്റിന്‍കരയില്‍ മൂന്നുസെന്റ് തര്‍ക്കഭൂമി ഒഴിപ്പിക്കാന്‍ പോലീസ് ധൃതി കാട്ടിയതെന്നാണ് പൊതുവേ ഉയര്‍ന്ന പരാതി. രണ്ടു കുട്ടികളെ അനാഥരാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു. വസ്തുതര്‍ക്കം തുടങ്ങിയ സിവില്‍ കേസുകളിലെ ഉത്തരവ് നടപ്പാക്കേണ്ടത് കോടതി അയയ്ക്കുന്ന ആമീനാണ്. അല്ലെങ്കില്‍ ഉത്തരവ് നടപ്പാക്കണമെന്ന് കോടതി പോലീസിനോട് നിര്‍ദ്ദേശിക്കണം. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് അറിഞ്ഞിട്ടും മുനിസിഫ് കോടതിയുടെ ഉത്തരവിന്റെ പേരില്‍ കുടി ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായത്. വന്‍കിടക്കാരുടെ ഒഴിപ്പിക്കലുകള്‍ ഇപ്പോഴും തൊടാതെ ഇരിക്കുമ്പോഴാണ് കിടപ്പാടം ധൃതി പിടിച്ച് ഒഴിപ്പിച്ചത്.
https://www.facebook.com/Malayalivartha


























