Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അവസാനം ജനമിളകി... കോളനിയിലെ സമാന്തര പോലീസായി വിലസിയ വസന്തയെപ്പറ്റി നാട്ടുകാര്‍ക്ക് പറയാനുള്ളത് ക്രുരത മാത്രം; കോളനിയില്‍ പോലീസെത്തണമെങ്കില്‍ വസന്ത വിളിക്കണമത്രെ; പോലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയെക്കുറിച്ച് പരക്കെ ആക്ഷേപം; പ്രതിഷേധം കാരണം വീടുവിട്ട് വസന്ത

31 DECEMBER 2020 08:28 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നെയ്യാറ്റിന്‍കര പോങ്ങില്‍ കോളനിയില്‍ പോലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയെക്കുറിച്ച് നാട്ടുകാര്‍ക്കുള്ളത് പരക്കെ ആക്ഷേപം മാത്രം. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താന്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ ആഡംബര വീട് പണിത് വിലസിയ വസന്ത കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പട്ടിണി പാവങ്ങളുടെ ഇടയില്‍ പ്രതാപിയായി കഴിയുകയായിരുന്നു വസന്ത. മാതാപിതാക്കള്‍ മരിച്ചിട്ടും ആ ഭൂമി കൊക്കിന് ജീവനുണ്ടെങ്കില്‍ വിട്ടുനല്‍കില്ലെന്നാണ് വസന്ത പറയുന്നത്. അത്രയ്ക്ക് മനസാക്ഷിയില്ലാത്തവള്‍.

പോലീസ് സ്‌റ്റേഷനിലെത്തിയാല്‍ കസേരയിട്ട് സ്വീകരിക്കും. പ്രദേശത്ത് പട്രോളിംഗിനെത്തുന്ന പോലീസ് ഇവരുടെ വീട്ടില്‍ കയറിയിട്ടാണ് പോകാറുള്ളത്. കോളനിയില്‍ പോലീസ് എത്തണമെങ്കില്‍ വസന്ത വിളിക്കണമെന്ന്, കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ പറയുന്നു. ലക്ഷം വീട് കോളനിയിലെത്തുന്നവര്‍ വസന്തയുടെ വീട് കണ്ടാല്‍ നഗരത്തിലെ ഉന്നതന്റെ വീടാണോയെന്ന് സംശയിക്കും. വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. മക്കള്‍ വിദേശത്താണെന്നാണ് നാട്ടുകാരുടെ അറിവ്.

കോളനിയില്‍ വീടും സ്ഥലവുമില്ലാത്തവര്‍ക്ക് നാല് സെന്റ് വീതമാണ് നല്‍കുന്നത്. വസന്ത വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് സെന്റില്‍ താമസമാക്കി. അയല്‍വാസിക്കെതിരെ നിരന്തരം പരാതി നല്‍കുന്നതും വിരട്ടുന്നതും പതിവായിരുന്നു. ഒടുവില്‍, അയല്‍ക്കാരന്‍ അയാളുടെ നാല് സെന്റ് വസന്തക്കു വിറ്റു. ഇതോടെ എട്ട് സെന്റ് ഒറ്റ കോമ്പൗണ്ടാക്കി. ആഡംബര വീടും ചുറ്റുമതിലും ഉള്‍പ്പെടെ പണിതു. തുടര്‍ന്ന് അതിനടുത്ത വീട്ടുകാരനു നേരേ തിരിഞ്ഞു. നിരന്തരം പരാതി നല്‍കിയതോടെ അയാളും സ്ഥലം ഉപേക്ഷിച്ച് മടങ്ങി. ഈ സ്ഥലം വസന്തയ്ക്ക് വിറ്റോയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് വ്യക്തയില്ല. കോളനിയില്‍ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന രാജനും കുടുംബവും ഈ സ്ഥലത്താണ് ഒന്നര വര്‍ഷം മുമ്പ് ഷെഡ് കെട്ടി താമസം തുടങ്ങിയത്. ആറുമാസം കഴിഞ്ഞതും രാജനെതിരെയും വസന്ത പരാതിയുമായി രംഗത്തിറങ്ങി. പോലീസില്‍ പരാതി നല്‍കി രാജനെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടപ്പായില്ല. ഇതോടെയാണ് കോടതിയില്‍ പോയത്. ഇവര്‍ക്കെതിരെ ആരു പരാതി നല്‍കിയാലും പോലീസ് കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

അതേസമയം ശക്തമായ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ അയല്‍വാസി വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസന്തയുടെ കസ്റ്റഡിയെന്നാണ് പോലീസ് പറയുന്നത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, മരിച്ച രാജന്‍ അമ്പിളി ദമ്പതികളുടെ മക്കളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രി കടകംപളളി സുരേന്ദ്രനാണ് സ്ഥലം എം.എല്‍.എ ആയ ആന്‍സലനൊപ്പം വീട്ടിലെത്തി ഇക്കാര്യം അറിയിച്ചത്. ഭൂമി ഒഴിപ്പിക്കാനുളള കോടതി വിധിക്കെതിരെ മരിച്ചു പോയ രാജന്‍ അപ്പീല്‍ പോയിരുന്നു. അപ്പീലില്‍ തീരുമാനമാകും വരെ കാത്തിരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അതാണ് ഈ സംഭവങ്ങള്‍ക്ക് കാരണമായതെന്ന് മന്ത്രി പറഞ്ഞു.

ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനരോഷം കടുത്തതും പോലീസ് മാറ്റിയതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends