Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഒരാളെ മോദി വയ്ക്കണമെങ്കില്‍... ചന്ദ്രയാന്‍ 2 പോലുള്ള പല നിര്‍ണായക ദൗത്യങ്ങള്‍ക്കും തുടക്കം കുറിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്റെ കാലവാധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി; ഐഎസ്ആര്‍ഒയുടെ നിര്‍ണായക കുതുപ്പിന് നേതൃത്വം നല്‍കുന്നത് ശിവന്‍ തുടരും

31 DECEMBER 2020 10:06 AM IST
മലയാളി വാര്‍ത്ത

ചന്ദ്രന്റെ അടുത്ത് തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം പിടിവിട്ടു പോയപ്പോള്‍ ഏതൊരു സാധാരണക്കാരനെയും പോലെ പൊട്ടിക്കരഞ്ഞ ഐഎസ്ആര്‍ഒ ഡയറക്ടര്‍ കെ. ശിവനെ ഓര്‍മ്മയില്ലേ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയര്‍മാനായ ശാസ്ത്രജ്ഞന്‍ ആകാശദൗത്യത്തിലെ ഒരു ഘട്ടം പാളിയതിനു കരയുമോ എന്ന് പലരും ചോദിച്ചു. ഡോ. കെ. ശിവന്‍ എന്ന മണ്ണിന്റെ മകനെ അറിയുന്നവര്‍ക്കു സംശയമുയരില്ല. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചു വളര്‍ന്ന കര്‍ഷകപുത്രന്‍. ചില സമയങ്ങളില്‍ കരയുന്നതില്‍ മോശമില്ലെന്നു ചിന്തിക്കുന്ന സാധാരണക്കാരന്‍. കുട്ടിക്കാലത്തേ കെ. ശിവന്‍ മാനത്തേക്കു നോക്കിയതും സ്വപ്നങ്ങള്‍ നെയ്തതും മണ്ണില്‍ ചവിട്ടിനിന്നാണ്.

20 സെക്കന്‍ഡിലേറെ നീണ്ട ആശ്ലേഷത്തിലൂടെ ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചതും അസാധാരണ ഉയര്‍ച്ചയിലെത്തിയ സാധാരണക്കാരനോടുള്ള സ്‌നേഹത്തിലായിരുന്നു. മോദിയുടെ ചുമലില്‍ മുഖംചേര്‍ത്തു ശിവന്‍ സങ്കടപ്പെട്ടപ്പോള്‍ ഒരു നിമിഷം ഇന്ത്യയാകെ ആ കണ്ണീരിനൊപ്പം തേങ്ങി. പിന്നെ അഭിമാനത്തോടെ തലയുയര്‍ത്തി. ചന്ദ്രന്റെ മണ്ണില്‍ തൊടുകയെന്ന സ്വപ്നം അവസാന നിമിഷം വഴുതിമാറിയെങ്കിലും ശിവന്റെ നേതൃത്വത്തില്‍ ഇസ്‌റോ എഴുതിയതു ചരിത്രമാണ്. മനുഷ്യര്‍ക്ക് തീര്‍ത്തും അജ്ഞാതമായ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചെന്നിറങ്ങാന്‍ ശ്രമിക്കുക. ലോകത്തെ വന്‍ശക്തികള്‍ പോലും ധൈര്യപ്പെടാത്ത സാഹസികത. അതാണ് ശിവനിലുള്ള മോദിയുടെ വിശ്വസം.

വിരമിക്കാനിരുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്റെ കാലവാധി കേന്ദ്ര സര്‍ക്കാര്‍ നീട്ട് നല്‍കി. ഒരു വര്‍ഷത്തെക്കാണ് കെ ശിവന്റെ സേവന കാലാവധി നീട്ട് നല്‍കിയത്. ഇതേതുടര്‍ന്ന് 2022 ജനുവരി 14 വരെ കെ ശിവന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പദവിയില്‍ തുടരും. നിയമനകാര്യ സമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അടുത്ത മാസം 15 നായിരുന്നു കെ ശിവന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. 2018 ല്‍ ജനുവരി 10 നാണ് ഐഎസ്ആര്‍ഒ ചെയര്‍മാനായി കെ ശിവനെ നിയമിക്കുന്നത്. എ കെ കിരണ്‍ കുമാറില്‍ നിന്നാണ് ഐ എസ് ആര്‍ ഒ ചെയര്‍മാനായി കെ ശിവന്‍ എത്തുന്നത്.

ചന്ദ്രയാന്‍2 പോലുള്ള പല നിര്‍ണായക ദൗത്യങ്ങള്‍ക്കും ഐ എസ് ആര്‍ ഒ തുടക്കം കുറിച്ചത് കെ ശിവന്‍ ചെയര്‍മാനായിരിക്കുമ്പോഴാണ്. നിലവില്‍ ചാന്ദ്രയാന്‍ മൂന്ന് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ഐഎസ്ആര്‍ഒയില്‍ പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 63 വയസുള്ള കെ ശിവന് നേരത്തെ രണ്ട് വര്‍ഷം സര്‍വീസ് നീട്ടി നല്കിയിരുന്നതാണ്.

വെറും സാധാരണക്കാരനായ കെ. ശിവന്‍ കഠിനാധ്വാനത്തിലൂടെയാണ് ഈ സ്ഥാനത്തെത്തിയത്. കേരളത്തോടു ചേര്‍ന്നു കന്യാകുമാരിയിലെ തരക്കന്‍വിളയില്‍ ജനിച്ച ശിവന്‍, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്‌കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാഗര്‍കോവില്‍ ഹിന്ദു കോളജില്‍നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി. ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകള്‍ക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയില്‍നിന്ന് 1980ല്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്!സിയില്‍ നിന്ന് 1982ല്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയില്‍ നിന്ന് 2006ല്‍ പിഎച്ച്ഡിയും സ്വന്തമാക്കി.

കര്‍ഷക കുടുംബത്തില്‍ പിറന്ന് ഐഎസ്ആര്‍ഒയുടെ മേധാവിസ്ഥാനം വരെയെത്താന്‍ ഡോ. കെ.ശിവനു കഴിഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ , കഠിനാധ്വാനം. 'ഉറക്കമില്ലാത്ത ശാസ്ത്രജ്ഞന്‍' എന്നാണു സഹപ്രവര്‍ത്തകര്‍ കെ.ശിവനെ ബഹുമാനപൂര്‍വം വിശേഷിപ്പിക്കുന്നത്. അതേ ആ ശാസ്ത്രജ്ഞനെ നമ്മള്‍ ഉറങ്ങാന്‍ ഇനിയും അനുവദിക്കില്ല. ശിവനെ നമുക്ക് വേണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends