Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പഴയ രാജാവ് പൊടിതട്ടി വീണ്ടും... സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയതെങ്കിലും കോടതിയില്‍ കേസ് തോറ്റുകെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം

31 DECEMBER 2020 12:34 PM IST
മലയാളി വാര്‍ത്ത

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് പൂര്‍ത്തിയാവുകയും നിയമസഭാ തെരഞ്ഞടുപ്പ് പടിവാതുക്കല്‍ എത്തുകയും ചെയ്തതോടെ സിപിഎമ്മിന്റെ ഫണ്ടിംഗ് പ്രോസസ് പൂര്‍വാധികം ഭംഗിയായി പുനരാരംഭിച്ചെന്ന് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ബാര്‍ ഉടമകളായിരുന്നു പാര്‍ട്ടിയെ സഹായിക്കാനുണ്ടായിരുണതെങ്കില്‍ ഇക്കുറിയുള്ളത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനാണെന്നാണ് ആരോപണം.

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് ഹൈക്കോടതിയാണ് അനുമതി നല്‍കിയതെങ്കിലും കോടതിയില്‍ കേസ് തോറ്റുകെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കെ.എം. മാണി ധനമന്ത്രിയായിരിക്കെ മാര്‍ട്ടിനെ വാളയാര്‍ കടത്താതെ നോക്കിയ ജാഗ്രതയും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അപ്പീലില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം വരും. ഇപ്പോഴത്തെ ഉത്തരവില്‍ സ്‌റ്റേ കിട്ടിയില്ലെങ്കില്‍ മാര്‍ട്ടിന്‍ കേരളത്തിലെത്തി കച്ചവടം തുടങ്ങും.

സംസ്ഥാനത്ത് ഏറെ വിവാദങ്ങളുണ്ടാക്കിയ ഇതര സംസ്ഥാന ലോട്ടറി വില്‍പ്പനയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ് വന്നത്. നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പനയില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചാണ് ലോട്ടറി വില്‍ക്കുന്നത്. ഈ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നതിന് തടസമില്ല.

ഇതരസംസ്ഥാന ലോട്ടറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. കേരളത്തില്‍ സംസ്ഥാന സ!ര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പനയുണ്ട്. ഇവിടെ സമ്പൂര്‍ണ ലോട്ടറി നിരോധിത മേഖലയാണെങ്കില്‍ മാത്രമേ ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അവകാശമുളളു. അല്ലാത്തപക്ഷം നിയമഭേദഗതി വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചു.

സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഇതോടെ സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്കുളള വിലക്ക് നീങ്ങി. നികുതി വെട്ടിച്ച് ലോട്ടറി വില്‍പ്പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തില്‍ സിബിഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു. ഉത്തരവിന്റെ മറപറ്റി മറ്റ് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പനക്കാരും സമാന ഉത്തരവിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. ഇപ്പോള്‍ വന്നത് മാര്‍ട്ടിനാണെങ്കില്‍ പിറകെ ബാക്കിയുള്ളവരും വരും.

വി.എസ്. അചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരിക്കെ ഡോ. തോമസ് ഐസക്കാണ് അന്യസംസ്ഥാന ഭാഗ്യക്കുറിക്ക് ചുവന്ന പരവതാനി വിരിച്ചത്. അന്ന് പാര്‍ട്ടി ചാനലും പാര്‍ട്ടി പത്രവും അന്യസംസ്ഥാന ഭാഗ്യക്കുറി ഉടമയുടെ കൃപാകടാക്ഷത്താല്‍ പച്ച പിടിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

ഒരു വര്‍ഷം 11300 കോടിയുടെ വിരുവരവും 1300 കോടിയുടെ ലാഭവുമാണ് ഭാഗ്യക്കുറി കേരളത്തിന് സമ്മാനിക്കുന്നത്. ഇതില്‍ ലാഭം നികുതിയായി മാറും. 16ശതമാനം നികുതി വര്‍ധിപ്പിക്കുമ്പോള്‍ അതില്‍ പകുതിയും പോകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പോക്കറ്റിലേക്കാണ്. ലോട്ടറിയും മദ്യവുമാണ് സര്‍ക്കാരിന് ബമ്പര്‍ ലാഭം സമ്മാനിക്കുന്നത്.

സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് നേരിട്ട് ലോട്ടറി നടത്തുന്നത്. സ്വകാര്യ ഭാഗ്യക്കുറി തുടങ്ങിയാല്‍ ജനങ്ങള്‍ സ്വകാര്യ ലോട്ടറിയിലേക്ക് തിരിയും. കാരണം വില അതിനായിരിക്കും കുറവ്. കേരള സര്‍ക്കാര്‍ 50 രൂപക്ക് വിറ്റിരുന്ന ലോട്ടറികള്‍ കഴിഞ്ഞവര്‍ഷം 30 രൂപയാക്കി കുറച്ചത് ഇതര സംസ്ഥാനക്കാര്‍ കേരളത്തിലേക്ക് വരുന്നത് മുന്‍കൂട്ടി കണ്ടു കൊണ്ടാണ്. 28ശതമാനം നികുതി നല്‍കി കേരളത്തില്‍ ലോട്ടറി വില്‍ക്കുന്നത് ലാഭമല്ലെന്ന് കണ്ടാണ് ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ നിന്നും മാറി നിന്നത്.

കെ.എം മാണി ധനമന്ത്രിയായിരിക്കെയാണ് ഇതര സംസ്ഥാന ഭാഗ്യക്കുറി മാഫിയയെ കൃത്യമായി തകര്‍ത്തത്.അദ്ദേഹം വിവിധ കോടതികളില്‍ കേസ് നടത്തിയാണ് ഇതര സംസ്ഥാനക്കാരെ നിയന്ത്രിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്‍ അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതര സംസ്ഥാനക്കാര്‍ വരുന്നത് കൊണ്ടുള്ള ഏക നേട്ടം ഭരിക്കുന്ന കക്ഷിക്കാണ്. അത് കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്ന സാമ്പത്തിക ലാഭം തന്നെയാണ്. മാര്‍ട്ടിന്‍ പാര്‍ട്ടി പത്രത്തിനു നല്‍കിയ ബോണ്ട് തിരിച്ചു കൊടുത്ത നാടകം കേരളം മറന്നിട്ടില്ല. മാര്‍ട്ടിന്‍ വരുന്നതോടെ കേരളം വീണ്ടും ഒറ്റനമ്പര്‍ കുരുക്കിലാവും. ആയിര കണക്കിന് ചെറുപ്പക്കാരുടെ ജീവിതം ഇല്ലാതാക്കിയ ഒന്നാണ് ഒറ്റനമ്പര്‍ ഭാഗ്യക്കുറി. പൊതു തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോട്ടറി രാജാക്കന്‍മാരുടെ വരവ് സി പി എമ്മിന്റെ സാമ്പത്തിക നില ഭദ്രമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends