ബിജെപിക്ക് കനത്ത തിരിച്ചടി..കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ പാര്‍ട്ടിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍

ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ ആവശ്യപ്പെട്ടു . പ്രമേയം ശബ്ദ വോട്ടോടെ പാസാക്കിയപ്പോള്‍ ഒ രാജഗോപാല്‍ നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തയ്യാറായില്ല.
ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞുവെന്നും നിയമസഭാ സമ്മേളനത്തിന് പിന്നാലെ ഒ രാജഗോപാല്‍ പറഞ്ഞു.
അതേസമയം, പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകര്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കാനുള്ളതാണെന്ന് ഒ. രാജഗോപാല്‍ നിയമസഭാ സമ്മേളനത്തിനിടെ പറഞ്ഞു.
'കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷന്‍ ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍ സാധിക്കുന്ന നിയമങ്ങളാണിത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താത്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ്.
കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതും സിപിഐഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമായ നിയമമാണ് നടപ്പിലാക്കിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസാക്കിയിട്ടുള്ളത്', ബിജെപി എംഎല്‍എ പറഞ്ഞു
കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ഒ രാജഗോപാലിന്‍റെ അഭിപ്രായം ബിജെപിക്കും കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. സംഭവത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് അഭിപ്രായം തേടിയെങ്കിലും കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രം മറുപടി പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha


























