Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കോളനിക്ക് തൊട്ടടുത്ത വീടുകളിൽ പോലും ഈ രണ്ട് മരണങ്ങൾ ബാധിച്ചിട്ടില്ല; ഭയമുണ്ട് ആ കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ; ക്യാമറ കണ്ണുകളും നമ്മളും പിൻവലിയുമ്പോൾ അവർ ഈ അധികാരമുള്ള ശത്രുക്കളെ എങ്ങനെ ഒക്കെ നേരിടേണ്ടി വരും? 8സെൻ്റുള്ള ഒരു സ്ത്രിയുടെ മൂന്ന് സെൻ്റ് പോയാലുള്ള നെടുവീർപ്പ് , അടുപ്പേൽ കയറ്റിവെക്കാൻ തത്കാലം മനസ്സില്ല; ചിന്തിപ്പിക്കുന്ന കുറിപ്പ്

31 DECEMBER 2020 01:35 PM IST
മലയാളി വാര്‍ത്ത

ആ കുട്ടികളുടെ വീട്ടിലേക്ക് ഇന്നലെ ഞാനും ശ്രീജയും വഴി ചോദിച്ച് ചോദിച്ചാണ് പോയത്. അവിടെ പലർക്കും ഈ സംഭവം പോലും അറിയില്ല .കോളനിക്ക് തൊട്ടടുത്ത വീടുകളിൽ പോലും ഈ രണ്ട് മരണങ്ങൾ ബാധിച്ചിട്ടില്ല. ഏതൊരു പകലും രാത്രിയും പോലെയാണ് അവർക്ക് ഈ ദിവസങ്ങളും .അല്ലേലും കോളനിക്ക് നേരെ കെട്ടുന്ന മതിലിനും എത്രയോ ഉയരത്തിലാണ് നമ്മൾ മനസ്സിൽ കെട്ടി ഉയർത്തുന്നവ. അറിയാതെ പോലും മനുഷ്യത്വം അങ്ങോട്ട് ഒഴുകരുത് എന്ന വാശി ഉണ്ടെന്ന് തോന്നിപോകും

അവരുടെ മരണത്തെക്കുറിച്ച് മാത്രമല്ല ഇത് വരെ അവർ ജീവിച്ച ജീവിതത്തെക്കുറിച്ചും പറയേണ്ടതുണ്ട് . പുറംപോക്കിലും കോളനികളിലും ജീവിക്കുന്നവർ, ജീവിതത്തിൽ ഉടനീളം അനുഭവിക്കുന്ന നീതി നിഷേധത്തെക്കുറിച്ച് , മാറി മാറി ഭരിച്ച രാഷ്ട്രീയ പാർട്ടികൾക്ക് അതിലുള്ള പങ്കിനെക്കുറിച്ച്...ഇതൊക്കെ മൂടിവെച്ച് കൊണ്ട് ഒറ്റപ്പെട്ട സംഭവം എന്ന് ഇതിനെ കാണുവോളം അനീതി മറ്റൊന്നില്ല. എന്തുകൊണ്ടാണ് ചില മനുഷ്യർക്ക് മാത്രം തങ്ങൾ അനുഭവിക്കുന്ന അനീതിയെക്കുറിച്ച് , ആത്മഹത്യയിലൂടെയോ കൊല ചെയ്യപ്പെടുന്നതിലൂടെയോ മാത്രം ഒരു ഭാഷ നിർമ്മിക്കേണ്ടി വരുന്നത്? അവരുടെ അനീതി നിറഞ്ഞ ജീവിതത്തിൽ , നമ്മുക്ക് ഒരു അസ്വഭാവികതയും കാണാൻ കഴിയാത്തത് ? ഇനി ആ കുട്ടികളെ ഗവമെൻ്റ് എറ്റെടുത്താലും ,അവർക്ക് വീട് വെച്ച് കൊടുത്താലും നഷ്ടമായതിന് പകരമാകുമോ? അവരുടെ കൗമാരവും യൗവനവും എന്തിന് വാർദ്ധക്യം പോലും ഈ ഒരു സംഭവത്തിൽ ഉടക്കിനിൽക്കില്ലേ?. ഭൂതകാലത്തിലെ ഏതെങ്കിലും മോശം നിമിഷത്തിൽ ജീവിതം മുഴുവൻ ജീവിക്കാൻ വിധിക്കപ്പെടുന്നത് ഒട്ടും സുഖമുള്ള അനുഭവമല്ല. കോടതിയോ ഭരണകൂടമോ കൊടുക്കുന്ന ഏത് നീതിക്കാണ്, അവർ കടന്ന് പോയ ആ നിമിഷത്തെ മറികടക്കുന്നതിൽ സഹായിക്കാൻ ആവുക? ജീവിക്കാൻ മിനിമം ആവശ്യമായതിനും അപ്പുറം അവരെന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ഇല്ല എങ്കിൽ അത് അവകാശമല്ലേ? ( മറ്റ് പലരും ഈ വിഷയവും ഇതിൽ പോലിസ്കാരുടെ പങ്കും നല്ല രീതിയിൽ ഉന്നയിച്ചത് കൊണ്ട് അതിലേക്ക് ഞാൻ ഒട്ടും തന്നെ പോകുന്നില്ല )

ഇന്ന് രാവിലെ മുതൽ പല പോസ്റ്റുകളും കണ്ണിൽ പെട്ടപ്പോഴാണ് ഇങ്ങനെ ഒന്ന് എഴുതാൻ തോന്നിയത്. സ്വന്തം സ്ഥലത്ത് നിന്ന് 3 സെൻ്റ് പോയാൽ നിങ്ങൾ എന്ത് ചെയ്യും?അതേ ആ സ്ത്രിയും ചെയ്തിട്ടുള്ളു എന്ന് പറയുന്നവരോട്....ഞങ്ങൾ അവിടെ ചെന്ന് വസന്ത ഉൾപ്പെടെ പലരോടും സംസാരിച്ചതിൽ നിന്ന് മനസ്സിലായ ചില കാര്യങ്ങൾ. ഇപ്പോൾ അവർ (വസന്ത) താമസിക്കുന്ന 8 സെൻ്റ് വീടും സ്ഥലവും പോലും അനധിക്യതമാണ്. കാരണം ഒരാൾക്ക് 4 സെൻ്റിൽ കൂടുതൽ സ്ഥലം കൈവശം വയ്ക്കാൻ അവിടെ അവകാശമില്ല.( അതായത് ഇപ്പോൾ ഗവ: 2 1/2 സെൻ്റിൻ്റെ പൈസയാണ് നിങ്ങൾക്ക് നൽകുന്നതെങ്കിൽ അതിനോട് ചേർന്ന് 2 1/2 സെൻ്റിൽ കൂടുതൽ വാങ്ങാൻ നിങ്ങളെ ആ പദ്ധതി അനുവദിക്കില്ല) അവരുടെ പേരിലാണ് വീടും സ്ഥലവും എന്നവർ തന്നെ പറയുന്നു .അവരാണ് മരിച്ച് പോയ രാജൻ എന്ന ആൾ താമസിച്ചിരുന്ന സ്ഥലത്തിന് വേണ്ടി വാശിപിടിച്ചതും കേസ് കൊടുത്തതും.

രാജൻ ഇപ്പോൾ വീട് വെച്ചതിൻ്റെ തൊട്ടടുത്ത വീട്ടിലെ ആൾക്കാരോട് ഇവർ (വസന്ത) സ്ഥലം വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. അവർ കൊടുക്കാതിരുന്നത് കൊണ്ട് അവർക്കെതിരെം കള്ളക്കേസ് കൊടുത്തു . ഈ വസന്തയുടെ ഓപ്പോസിറ്റ് വീട്ടിലെ ചേച്ചിക്കെതിരെം വസന്ത കേസ് കൊടുത്തിട്ടുണ്ട് . ഞങ്ങടെ അടുത്ത് വന്നിരുന്ന 70 ൽ താഴെ പ്രായമുള്ള ഒരു അമ്മ, പുള്ളിക്കാരി പറഞ്ഞത് പുള്ളിക്കാരിക്കെതിരെം കേസ് കൊടുത്തെന്ന്, കാരണം തിരക്കിയപ്പോൾ എന്തോ വഴക്ക് ഉണ്ടായപ്പോൾ വസന്ത പോലീസ് സ്റ്റേഷനിൽ വിളിച്ച് കള്ളക്കേസ് കൊടുത്തു. ഇവരുടെ വീട്ടിൽ ചാരായം വാറ്റുന്നു എന്ന്, പോലീസ്കാര് ചാരായവും ആയി വന്ന് ഈ അമ്മയെ അറസ്റ്റ് ചെയ്തു. രണ്ട് മാസം അവർക്ക് ജയിലിലും കിടക്കേണ്ടി വന്നു. ഏകദേശം അവിടത്തെ സകലമാന ജനങ്ങൾക്കുമെതിരെ അവർ കേസ് കൊടുത്തിട്ടുണ്ട്. അവിടെ ഉള്ള ഒരാൾ പറഞ്ഞത്, വസന്ത വിളിച്ചാൽ മാത്രമേ പോലീസ് ഫോൺ എടുക്കു എന്നാണ്. ഞങ്ങളുടെ അടുത്ത് നിന്ന പെൺകുട്ടി പറഞ്ഞത് ആ കുട്ടിടെ ആങ്ങളെക്കെതിരെം കേസ് കൊടുത്തിട്ടുണ്ടെന്ന് (അങ്ങള കഴിഞ്ഞ മാസം മരിച്ചു). ഹരിജനങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുമെന്ന് അവർ ഒരു വർഷം മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു എന്നും ആ കുട്ടി കൂട്ടിച്ചേർത്തു. വസന്ത ഇപ്പോൾ താമസിക്കുന്ന സ്ഥലം 2 പേരുടെ കൈയിൽ നിന്ന് 15 വർഷങ്ങൾക്ക് മുമ്പ് എഴുതി വാങ്ങിച്ചതാണ് ( ദളിത് കോളനിയിൽ അവർക്ക് എങ്ങനെ സ്ഥലം വാങ്ങാൻ കഴിഞ്ഞു എന്ന ചോദ്യവും ഉണ്ട് ) , ഇത്രം കാര്യങ്ങൾ കേട്ടപ്പോൾ അതിൻ്റെ കാര്യവും ഏറെക്കുറെ പിടികിട്ടി. അപ്പോഴാണ് വെറെ ഒരാൾ പറഞ്ഞത് വസന്ത നേരത്തെ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഇത്പോലെ എല്ലാർക്കും എതിരെ കേസ് കൊടുത്ത് ആകെ പ്രശ്നമായി ഇങ്ങോട്ട് വന്നതാണെന്ന്. ഇതൊക്കെ അവിടെ ചുറ്റിനുമുള്ളവർ പറഞ്ഞ് തന്ന കാര്യമാണ്. എന്തായാലും ആ നാട്ടുകാർ വസന്തക്കെതിരെ പറഞ്ഞ കാര്യങ്ങൾ മുഴുവൻ കള്ളമായാൽ പോലും 8 സെൻ്റിലുള്ള അവരുടെ വീട് നിയമപരമായി ശരിയല്ല. അപ്പോൾ തന്നെ മനസ്സിലാകും രാജനെതിരെയുള്ള കേസിൻ്റെ സത്യാവസ്ഥയും. വസന്തയോട് സംസാരിച്ചപ്പോൾ അവർ ഞങ്ങളോട് പറഞ്ഞത് രാജനും കുടുബത്തിനും കഞ്ചാവും വാറ്റും ഒക്കെയാണ് പണിയെന്നാണ്. രാവിലെ പത്രം ഇടുന്നത് പോലെ മറ്റുള്ളവർക്ക് എതിരെ കളളക്കേസ് കൊടുക്കുന്ന അവരിൽ എനിക്ക് ഒരു നന്മയും കാണാൻ കഴിയുന്നില്ല. അതുപോലെ തന്നെ പ്രായമായ സ്ത്രിയെന്ന പരിഗണനയും അവർ അർഹിക്കുന്നതായി തോന്നുന്നില്ല.അവർക്ക് രാഷ്ട്രീയത്തിലും നല്ല പിടിയുള്ള വ്യക്തി തന്നെയാണ് ( മഹിളാ കോൺഗ്രസ്) .ഇന്ന് രാവിലത്തെ പലരുടെം പോസ്റ്റ് കണ്ടപ്പോൾ ഞാൻ കേട്ടതും കണ്ടതുമായ കാര്യം ഇവിടെ പറയണമെന്ന് തോന്നി.

അതിൻ്റെ ഇടയ്ക്ക് ഒരു കാര്യം കൂടി .ഇന്നലെ പോലിസ്കാര് വന്ന് ആ രണ്ട് മനുഷ്യരുടെ ശരീരത്തിൽ തി പടർന്നതിൻ്റെ സാങ്കേതിക വിശദീകരണ ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിൽ ഓക്സിജൻ്റെ സാന്നിധ്യമാണ് തീ പടരാനുണ്ടായ കാരണം എന്ന് മാത്രമേ ഇനി ന്യായികരിക്കാനുള്ളു. അന്ന് അവർ കുറച്ചെങ്കിലും മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ ആ 2 ജീവനും പോകില്ലായിരുന്നു എന്നത് 100% ഉറപ്പായ കാര്യമാണ്. മറ്റേത് പോലീസ് സ്റ്റേഷനേക്കാൾ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ നന്മയുടെയും മനുഷ്യത്വത്തിൻ്റെയും നിറകുടമാണെന്ന് നേരത്തെ തെളിയിച്ചതിനാൽ അതിനെക്കുറിച്ച് കൂടുതൽ പറഞ്ഞ് എൻ്റെ മാനസികനില ഞാൻ വീണ്ടും താഴത്തേക്ക് ആക്കുന്നില്ല. ഭയമുണ്ട് ആ കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ....ക്യാമറ കണ്ണുകളും നമ്മളും പിൻവലിയുമ്പോൾ അവർ ഈ അധികാരമുള്ള ശത്രുക്കളെ എങ്ങനെ ഒക്കെ നേരിടേണ്ടിവരും? അതുകൊണ്ട് പെട്ടെന്നൊരു ദിവസം അനാഥരാക്കപ്പെട്ട ആ കുട്ടികളോടൊപ്പം മാത്രം നിക്കുന്നു. 8സെൻ്റുള്ള ഒരു സ്ത്രിയുടെ മൂന്ന് സെൻ്റ് പോയാലുള്ള നെടുവീർപ്പ് , അടുപ്പേൽ കയറ്റിവെക്കാൻ തത്കാലം മനസ്സില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends