കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ അനുകൂലിച്ച കാര്യം പാർട്ടി പരിശോധിക്കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്

കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ അനുകൂലിച്ച കാര്യം പാർട്ടി പരിശോധിക്കുമെന്നും അതിനു ശേഷം ഇക്കാര്യത്തിലെ പാർട്ടി നിലപാട് പറയുമെന്നും മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ല. പരിണിതപ്രജ്ഞനായ നേതാവാണ് രാജഗോപാൽ പാർട്ടിയുടെ നിലപാട് എന്തെന്ന് അദ്ദേഹത്തിന് അറിയാം.അതുകൊണ്ട് നേരത്തെ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി. നിയമസഭാ പാസാക്കിയ പ്രമേയത്തിനെ ബിജെപി എംഎൽഎ പിന്തുണച്ചത് വിവാദമായ സാഹചര്യത്തിലാണ് കൃഷ്ണദാസിന്റെ പ്രതികരണം.
സി.പി.എമ്മുമായി രാജഗോപാല്‍ ചില നീക്കുപോക്കുകള്‍ ഉണ്ടാക്കിയോ എന്ന് കേന്ദ്രനേതൃത്വം സംശയിക്കുന്നു. നിയമസഭാ പ്രസംഗത്തില്‍ ഒരു ഘട്ടത്തില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ രാജഗോപാല്‍ തയ്യാറാകാതിരുന്നതാണ് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ന് തന്നെ രാജഗോപാലിനോടും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടും വിശദീകരണം തേടുമെന്നും അറിയുന്നു. രണ്ടും കല്‍പ്പിച്ചുള്ള രാജഗോപാലിന്റെ നിലപാടും പിന്നീടുള്ള മറുപടികളും പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha


























