Widgets Magazine
21
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തരൂരിന്റെ മോദി സ്തുതി: വിദേശമന്ത്രിസ്ഥാനവുമായി വിളിക്കുന്നു... നിര്‍ണായക മണിക്കൂറുകള്‍


ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുന്നു: ചെറിയാൻ ഫിലിപ്പ്


വിവാഹിതരായ യുവതീയുവാക്കൾ കുടുംബ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത.. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ആരോപണങ്ങള്‍ നിരവധി ഉയരുകയാണ്..


വിപ്ലവനായകന് വിട: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു...


ആഗോള തലത്തില്‍ വിമര്‍ശനം കടുക്കുകയാണ്.. വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍..

അഭയ കേസ്; തൊണ്ടി മുതലുകൾ നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പി. കെ. ടി. മൈക്കിളിനെ പ്രതിയാക്കി കേസെടുത്ത് വിചാരണ ചെയ്യണമെന്ന ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും

31 DECEMBER 2020 09:08 PM IST
മലയാളി വാര്‍ത്ത

 

കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റർ അഭയ കൊലക്കേസിൽ എട്ടു തൊണ്ടിമുതലുകൾ നശിപ്പിച്ച് കേസ് അട്ടിമറിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി. കെ. റ്റി.മൈക്കിളിനെ പ്രതിയാക്കി വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ പരിഗണിക്കും.

കൊലക്കുറ്റത്തിൻ്റെ തെളിവുകൾ നശിപ്പിച്ച മൈക്കിളിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും) ചുമത്തി കേസെടുത്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര.പി.നാഗരാജാണ് ഹർജി സമർപ്പിച്ചത്.


കൊലക്കേസ് പ്രതികളായ ഫാ. തോമസ് കോട്ടൂർ , ഫാ. ജോസ് പുതൃക്കയിൽ , സിസ്റ്റർ. സെഫി എന്നിവരെ കൊലക്കുറ്റത്തിൻ്റെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ കൊലപാതക കൃത്യത്തിൻ്റെ തെളിവുകൾ ഉൾക്കൊള്ളുന്ന തൊണ്ടിമുതലുകളായ അഭയയുടെ ശിരോവസ്ത്രം , ചെരിപ്പുകൾ , വാട്ടർബോട്ടിൽ , പേഴ്സണൽ ഡയറി തുടങ്ങിയുള്ള എട്ടു തൊണ്ടി മുതലുകൾ കോട്ടയം സബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതിയിൽ നിന്നും അന്വേഷണത്തിൻ്റെ ഭാഗമെന്ന വ്യാജേന മടക്കി വാങ്ങി തിരികെ ഹാജരാക്കാതെ നശിപ്പിച്ച് തെളിവുകൾ നശിപ്പിച്ചുവെന്നാണ് പരാതിയിലെ ആരോപണം.

കോട്ടയം കാത്തലിക് ബിഷപ്പ് ഹൗസിലെ ചാൻസലറും കോട്ടയം ബി സി എം കോളേജിലെ സൈക്കോളജി വിഭാഗം ലെക്ചററും സെൻ്റ് ജോർജ് പള്ളി വികാരിയുമായ കിടങ്ങൂർ കോട്ടൂർ ഭവനിൽ ഫാദർ തോമസ് കോട്ടൂർ (63) , കോട്ടയം കുരുമുള്ളൂർ കങ്ങരത്ത്മൂതി ഹൗസിൽ നിന്നും പയസ് ടെൻത് കോൺവെൻ്റ് അന്തേവാസിയും സേക്രഡ് ഹാർട്ട് മൗണ്ട് സെൻ്റ്.ജോസഫ് ജെനറലൈറ്റ് സിസ്റ്റർ സ്റ്റെഫി എന്നിവരാണ് അഭയ കൊലക്കേസിൽ വിചാരണ നേരിട്ട് ജീവപര്യന്തം തടവിനും പന്ത്രണ്ടര ലക്ഷം രൂപ പിഴയൊടുക്കാനും വിധിക്കപ്പെട്ട ഒന്നും രണ്ടും പ്രതികൾ. ക്രൈംബ്രാഞ്ച് ആത്മഹത്യയാക്കിയ കേസിൽ സിബിഐയാണ് തുമ്പുണ്ടാക്കി പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. അഭയ കൊലക്കേസ് ആത്മഹത്യയാക്കി മാറ്റി എഴുതി തള്ളിയാണ് ക്രൈം ബ്രാഞ്ച് കോട്ടയം സബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതിയായ ആർ.ഡി.ഒ. കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീധനം ചോദിച്ച് വരുന്നവന്മാരെ പുറം കാല് കൊണ്ട് ചവിട്ടി പുറത്താക്കണം  (9 minutes ago)

രാവിലെ, ഉച്ചയ്ക്ക്, രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോള്‍ ഉണ്ടാക്കി ആക്ഷേപിക്കണം  (18 minutes ago)

സംസ്ഥാനത്ത് നാളത്തെ പൊതുഅവധി ബാങ്കുകള്‍ക്കും ബാധകം  (23 minutes ago)

ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (32 minutes ago)

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (48 minutes ago)

ഏറെ ദുരൂഹതകളുമായി മുള്ളൻകൊല്ലി ട്രെയിലർ പ്രകാശനം ചെയ്തു  (1 hour ago)

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ടീസർ - എത്തി  (1 hour ago)

അമ്മയ്‌ക്കൊപ്പം പുഴയില്‍ കാണാതായ മൂന്നുവയസ്സുകാരനെ കണ്ടെത്താനായില്ല  (2 hours ago)

സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം  (2 hours ago)

വിഎസിന്റെ വിയോഗത്തില്‍ അനുശോചിച്ച് മഞ്ജു വാര്യര്‍  (2 hours ago)

ബംഗ്ലദേശില്‍ വ്യോമസേനയുടെ പരിശീലന വിമാനം സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്നു വീണു  (3 hours ago)

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

വിഎസിന്റെ വേര്‍പാടില്‍ നാളെ പൊതു അവധി  (5 hours ago)

ഹൃദയംതൊടുന്ന കുറിപ്പുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ.കെ. രമ  (5 hours ago)

കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി നാലംഗസംഘം ഡല്‍ഹിയില്‍ പിടിയില്‍  (5 hours ago)

Malayali Vartha Recommends