ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പുതുവത്സരാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്

മുഖ്യമന്ത്രി പിണറായി വിജയന് പുതുവത്സരാശംസ നേര്‍ന്നു. കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ 2021നെ വരവേല്‍ക്കാമെന്നും എല്ലാവര്ക്കും ഹൃദയപൂര്‍വം നവവത്സരാശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ലോകമെങ്ങും പുതുവല്‍സരത്തെ വരവേല്‍ക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞ ഒരു വര്‍ഷമാണ് ഇപ്പോള്‍ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍, സാമ്ബത്തിക പ്രയാസങ്ങള്‍, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകള്‍ തുടങ്ങി ദുസഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വര്‍ഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങള്‍ പകര്‍ന്ന കരുത്ത് ഒരു സമൂഹമെന്ന നിലയില്‍ നമ്മെ കൂടുതല്‍ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിച്ചു.
അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവര്‍ഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാം. കേരളത്തിന്റെ നന്മയ്ക്കായി തോളോടുതോള്‍ ചേര്‍ന്നു നില്ക്കാം അദ്ദേഹം പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























