Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

എല്ലാം ഒരു സ്വപ്നം പോലെ... കിടപ്പാടത്തിന് വേണ്ടി പോരാടിയ മാതാവും പിതാവും മരിച്ചതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സര്‍ക്കാര്‍ വീടും ധനസഹായവും; മാതാപിതാക്കളുടെ മരണത്തോടെ രഞ്ജിത്തിന് അസ്വസ്ഥതകള്‍ കൂടുന്നു; സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

01 JANUARY 2021 08:34 AM IST
മലയാളി വാര്‍ത്ത

നിലനില്‍പിനായി പോരാടിയ തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ രാജന്റേയും അമ്പിളിയുടേയും പോരാട്ടത്തിന് ഫലം കാണുന്നു. പൊള്ളലേറ്റ് മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്ക് സ്ഥലവും വീടും ധനസഹായവും നല്‍കാനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും. ഇവരുടെ വിദ്യാഭ്യാസ, ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

വനിതാശിശുക്ഷേമ വകുപ്പിനു കീഴിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കും. ലക്ഷംവീട് കോളനി പുറമ്പോക്കില്‍ താമസിച്ചുവരികയായിരുന്ന രാജന്‍ അമ്പിളി ദമ്പതികളെ ഒഴിപ്പിക്കാന്‍ പൊലീസ് ചെന്നപ്പോഴാണ് പെട്രോള്‍ ദേഹത്തൊഴിച്ച് രാജന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസിന്റേത് അനാവശ്യമായ ഇടപെടലായിരുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു. കൈയിലിരുന്ന ലൈറ്റര്‍ തട്ടിമാറ്റാന്‍ പൊലീസ് ശ്രമിക്കവേ, ദേഹത്തേക്ക് തീ ആളിപ്പടരുകയായിരുന്നു.

ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇവരുടെ വീട്ടിലെത്തി മൂത്ത മകന്‍ രാഹുലിനെ കണ്ടു. ഇളയമകന്‍ രഞ്ജിത്ത് ചില മാനസിക ബുദ്ധിമുട്ടുകളാല്‍ ആശുപത്രിയിലാണ്. ഈ കുട്ടിയുടെ ചികിത്സ സൗജന്യമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ വേണമെങ്കിലും ചികിത്സ ഉറപ്പാക്കും. പോങ്ങിലില്‍ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ സര്‍ക്കാര്‍ പാലിക്കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച ദമ്പതികളുടെ മക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമവിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും. രാജനും കുടുംബവും താമസിച്ചിരുന്ന വസ്തുവിനെക്കുറിച്ചുള്ള എല്ലാ രേഖകളും പരിശോധിച്ചശേഷം വസ്തുവില്‍ വീട് വയ്ക്കുന്നതിനുളള നടപടി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.


അതേസമയം രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് 5 ലക്ഷം രൂപ കൈമാറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും ഷാഫി പറമ്പില്‍ എംഎല്‍എയും ചേര്‍ന്നാണ് പണം കൈമാറിയത്.

'അവര്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ടാവുന്ന ഒരു ചെറിയ ഉത്തരവാദിത്തം നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ് 5 ലക്ഷം രൂപ കൈമാറി' എന്നാണ് ഷാഫി പറമ്പില്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

നെയ്യാറ്റിന്‍കരയില്‍ രണ്ടു ദാരുണ മരണങ്ങളിലേക്കു നയിച്ച പൊലീസിന്റെ ജപ്തി നടപടി, പകരം പാര്‍പ്പിട സൗകര്യം ഒരുക്കിയിരിക്കണമെന്ന കോടതിവിധി ലംഘിച്ച്. പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിലെ നിര്‍ധന കുടുംബത്തെ കുടിയിറക്കാന്‍ മനുഷ്യത്വം മറന്ന് അനാവശ്യ തിടുക്കം കാട്ടിയെന്ന ആരോപണത്തിനിടെയാണു പൊലീസും റവന്യു വകുപ്പും ഇക്കാര്യത്തില്‍ മുന്‍ കോടതി ഉത്തരവുകള്‍ ലംഘിച്ചതും വ്യക്തമാകുന്നത്.

ജപ്തി നടപടികളില്‍ താമസക്കാരെ ഒഴിപ്പിക്കുകയാണെങ്കില്‍ അവര്‍ക്കു താല്‍ക്കാലിക പാര്‍പ്പിട സൗകര്യം അധികൃതര്‍ ഉറപ്പാക്കിയിരിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവും കോടതി വിധികളുമുണ്ടെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാജനെയും കുടുംബത്തെയും കുടിയിറക്കാന്‍ ധൃതി കാണിച്ചവര്‍ അതൊന്നും പാലിച്ചില്ല. അതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends