Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കളിമാറി കാര്യത്തിലേക്ക്... രാജന്റേയും അമ്പിളിയുടേയും മരണത്തിലേക്ക് നയിച്ച പരാതിക്കാരി വസന്തയുടേത് ക്രൂര പ്രവര്‍ത്തികള്‍; വസന്തയ്ക്ക് പട്ടയാവകാശമില്ലെന്ന് രേഖ കോടതിയില്‍ എത്തിയില്ല; നെയ്യാറ്റിന്‍കര സംഭവത്തില്‍ കലക്ടര്‍ ഇന്നു സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും

01 JANUARY 2021 08:38 AM IST
മലയാളി വാര്‍ത്ത

ഒരു കുടുംബത്തിന്റെ നിലനില്‍പിനായുള്ള പോരാട്ടത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ രാജനും അമ്പിളിയും കത്തിയമര്‍ന്നത്. രാജന്റേയും അമ്പിളിയുടേയും മരണത്തിലേക്ക് നയിച്ച പരാതിക്കാരി വസന്തയുടേത് ക്രൂര പ്രവര്‍ത്തികളാണ്. വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തായി. മരിച്ച രാജന്‍ 2 മാസം മുന്‍പേ ഈ വിവരാവകാശ രേഖ നേടിയിരുന്നു. ഇതു കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേസിന്റെയും ആ കുടുംബത്തിന്റെയും വിധി മറ്റൊന്നായേനെ. എന്നാല്‍, എന്തുകൊണ്ടാണ് ഈ രേഖ കോടതിക്കു മുന്നില്‍ എത്താതിരുന്നത് എന്നതു ദുരൂഹമാണ്.

വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ നവജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

വസന്ത കൈവശം വച്ചിരിക്കുന്ന ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു. സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്‍കുമ്പോള്‍ പരമാവധി 2, 3, 4 സെന്റുകള്‍ വീതമാണു നല്‍കുന്നത്. ഇവ നിശ്ചിത വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. 12 സെന്റ് ഭൂമി ഒരാള്‍ക്കു മാത്രമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നു നിയമവിദഗ്ധര്‍ അറിയിച്ചു. പട്ടയം കിട്ടിയവരില്‍ നിന്നു വിലയ്ക്കു വാങ്ങാന്‍ സാധ്യതയുണ്ട്. പക്ഷേ രേഖകള്‍ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു.

അതേസമയം ജപ്തി നടപടികള്‍ക്കിടെ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കലക്ടര്‍ നവജ്യോത് ഖോസ ഇന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് കൈമാറും. സംഭവത്തിലെ പൊലീസ് നടപടി സംബന്ധിച്ചു റൂറല്‍ എസ്പി ബി.അശോകന്‍ ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും റിപ്പോര്‍ട്ട് കൈമാറും.

റൂറല്‍ എസ്പി ഇന്നലെ സ്ഥലത്തെത്തി രാജന്റെ മകന്‍ രാഹുലില്‍ നിന്നു മൊഴിയെടുത്തു. പൊലീസിനു സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണു ദമ്പതികള്‍ മരിക്കാനിടയായതെന്നാണു സ്‌പെഷല്‍ ബ്രാഞ്ചിന്റെ നിഗമനമെന്നാണു സൂചന. ജപ്തി നടപടിക്കായി എത്തിയ ഉദ്യോഗസ്ഥര്‍ വിഷയം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.

രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശം ഇല്ലെന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. വസന്തയുടെ പട്ടയം വ്യാജമാണോ എന്നതു കലക്ടറുടെ നിര്‍ദേശപ്രകാരം റവന്യു വകുപ്പ് അന്വേഷിക്കുകയാണ്. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അജയകുമാറാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്.

താലൂക്ക് ഓഫിസില്‍ നിന്നു രാജനു ലഭിച്ച വിവരാവകാശ രേഖ നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കാനായില്ലെന്നു രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു. കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ തങ്ങളുടെ അഭിഭാഷകന്‍ വിവരം യഥാസമയം അറിയിച്ചില്ലെന്നു രാജന്റെ മക്കള്‍ പരാതിപ്പെടുന്നു. കേസിന്റെ കാര്യം അറിഞ്ഞപ്പോഴേക്കും ജപ്തി നടപടികള്‍ക്കു കോടതി വിധിയുമായി. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിക്കുന്നത്. അവിടെ നിന്നു വിധി വരുന്നതിനു മുന്‍പേ എല്ലാം കൈവിട്ടു പോയെന്നും കുട്ടികള്‍ പറഞ്ഞു. എന്തായാലും കളക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് വസന്തയുടേത് വ്യാജ പട്ടയമാണെങ്കില്‍ ശക്തമായ നടപടിയിലേക്ക് നീങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends