Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

ബിഗ് സല്യൂട്ട് സര്‍... പാവപ്പെട്ടവരാണ് ഇരകളെങ്കില്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു പോകുന്ന അവസ്ഥയ്ക്ക് വിരാമമിട്ട് കെ.ജി.സൈമണ്‍ പടിയിറങ്ങുമ്പോള്‍ തെളിയിച്ചത് 52 കൊലക്കേസുകള്‍; കൂടത്തായി കേസിന്റെ ഉള്‍പ്പെടെ പ്രമാദമായ കേസുകളുടെ ചുരുളഴിച്ച കെ.ജി. സൈമണ്‍ പടിയിറങ്ങി; നിറകണ്ണുകളോടെ തൊഴുകൈയ്യോടെ സൈമണ്‍ യാത്ര പറയുമ്പോള്‍ മലയാളികളുടെ കണ്ണും നിറഞ്ഞു

01 JANUARY 2021 08:45 AM IST
മലയാളി വാര്‍ത്ത

കെ.ജി. സൈമണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. കള്ളക്കാരുടേയും കൊള്ളക്കാരുടേയും പേടിസ്വപ്നമായ കെ.ജി. സൈമണ്‍ നിറകണ്ണുകളോടെ തൊഴുകൈയ്യോടെ യൂണീഫോം അഴിച്ചു വച്ചു. ഇനി നമ്മളെപ്പോലെ സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്‍.

കൂടത്തായിയിലെ കൊലപാതകങ്ങള്‍ അടക്കം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ ഇന്നലെയാണ് വിരമിച്ചത്. ഒരു സൂചനപോലും അവശേഷിപ്പിക്കാത്ത 52 കൊലക്കേസുകളാണ് സൈമണിന്റെ അന്വേഷണ ബുദ്ധിയില്‍ മറനീക്കി തെളിഞ്ഞത്. പാവപ്പെട്ടവരാണ് ഇരകളെങ്കില്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു പോകുന്ന പതിവിനെ മാറ്റിമറിച്ചതും സൈമണിന്റെ അന്വേഷണ മികവാണ്.

ആക്ഷന്‍ കമ്മിറ്റിയും മാധ്യമ വാര്‍ത്തകളും തേടിയെത്താത്ത മരണങ്ങളില്‍ നീതി ഉറപ്പാക്കേണ്ട ദൗത്യം സ്വയം ഏറ്റെടുത്ത പൊലീസുകാരനാണ് കെ.ജി. സൈമണ്‍. ഈരാറ്റുപേട്ടയില്‍ തെരുവില്‍ അലഞ്ഞ സ്ത്രീ കൊല്ലപ്പെട്ട കേസ്, കാസര്‍കോട് ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ 3 പേര്‍ ചേര്‍ന്നു കൊന്ന കേസ്, വണ്ടിപ്പെരിയാറില്‍ അമ്മയെയും മകളെയും ലൈംഗിക അതിക്രമത്തിനു ശേഷം കൊലപ്പെടുത്തിയ കേസ് എന്നിവ ആ ഗണത്തില്‍പ്പെടുന്നവയാണ്.

അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസ് കേരളത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയതാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള വാടകക്കൊലയാളികളെ ഉപയോഗിച്ചു മിഥില മോഹനെ വീട്ടില്‍ കയറി വെടിവച്ചു കൊല്ലുകയായിരുന്നു. കോട്ടയത്ത് പണം പലിശയ്ക്കു കൊടുത്തിരുന്ന മാത്യുവിന്റെ കൊലപാതകിയെ പിടിച്ചത് 8 വര്‍ഷങ്ങള്‍ക്കു ശേഷം സൈമണ്‍ അന്വേഷണം ഏറ്റെടുത്ത ശേഷമായിരുന്നു. മാത്യുവിനെ കൊന്ന് കുഴിച്ചിട്ട സ്ഥലത്ത് കെട്ടിടം പണിതതോടെ പിടിക്കപ്പെടില്ലെന്നു വിശ്വസിച്ചു നടന്ന പ്രതി 8 വര്‍ഷത്തിനുശേഷം അഴിക്കുള്ളിലായി.

കൂടത്തായി കേസില്‍ ജോളിയെ പിടികൂടുന്നതോടെയാണ് സൈമണ്‍ എന്ന പേര് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുന്നത്. ചങ്ങനാശേരിയിലെ മഹാദേവന്‍ എന്ന കുട്ടിയുടെ തിരോധാനം 18 വര്‍ഷത്തിനു ശേഷം അന്വേഷിച്ചു കണ്ടെത്തിയ സൈമണ്‍ പൊലീസ് സേനയുടെ അഭിമാനം വാനോളം ഉയര്‍ത്തി. 13 വയസ്സുകാരന്‍ നാടുവിട്ടു പോയെന്നു വിശ്വസിച്ചിരുന്ന വീട്ടുകാര്‍ക്ക് മുന്നില്‍ 18 വര്‍ഷത്തിനു ശേഷം മകന്റെ കൊലയാളിയെ സൈമണ്‍ ജീവനോടെ കൊണ്ടുവന്നു നിര്‍ത്തി. മഹാദേവന്റെ തിരോധാനം അന്വേഷിച്ച് ഒടുവില്‍ രണ്ടു കൊലപാതകങ്ങളാണ് സൈമണ്‍ തെളിയിച്ചത്.

നാട്ടിലെ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പുകാരന്‍ മഹാദേവനെ കൊന്നു കുളത്തില്‍ താഴ്ത്തിയതാണെന്ന് കണ്ടെത്തി. ഇതിന് സഹായിയായ ആള്‍ പിന്നീട് പണം വാങ്ങിത്തുടങ്ങിയതോടെ സയനൈഡ് നല്‍കി അയാളെയും കൊന്നു കുളത്തില്‍ താഴ്ത്തി. 18 ദിവസം നീണ്ടുനിന്ന കുളം വറ്റിക്കലിനൊടുവിലാണ് മഹാദേവന്റെ തലയോട്ടി കണ്ടെടുത്തത്. പത്തനംതിട്ടയിലെ പോപ്പുലര്‍ കേസില്‍ പോപ്പുലര്‍ ഉടമകള്‍ ഡല്‍ഹി വഴി രാജ്യം വിടാന്‍ ശ്രമിച്ചതിനെ തന്ത്രപരമായി തടഞ്ഞ സൈമണ്‍, 5 പ്രതികളെയും അഴിക്കുള്ളിലാക്കി. ജെസ്‌നയുടെ തിരോധാനത്തിന്റെ അന്വേഷണം ഏറ്റെടുത്തെങ്കിലും പൂര്‍ത്തിയാക്കാതെയാണ് വിരമിക്കുന്നത്.

ആറന്മുളയിലെ ആംബുലന്‍സ് പീഡനക്കേസിലും കൈപ്പട്ടൂരിലെ കുട്ടിക്കൊലക്കേസിലും അദ്ദേഹം തന്റെ അന്വേഷണ മികവ് വീണ്ടും വ്യക്തമാക്കി.

ജെസ്‌ന കേസ് അന്വേഷണം കോവിഡും ലോക്ഡൗണും മൂലം മന്ദഗതിയിലായെന്ന് എസ്പി പറഞ്ഞു. കൃത്യമായ സൂചനകളിലേക്ക് എത്തിയ കേസില്‍ ഒരു തീരുമാനം ആക്കാതെയാണ് എസ്പി കേസ് ഡയറി പുതിയ ആള്‍ക്ക് കൈമാറുന്നത്. ഇന്നലെ വിരമിച്ചതോടെ തൊടുപുഴ കയ്യാലയ്ക്കകത്ത് വീട്ടിലേക്ക് കെ.ജി.സൈമണും കുടുംബവും മടങ്ങും.

1984ല്‍ തുമ്പ എസ്‌ഐ ആയിട്ടാണ് കെ.ജി. സൈമണ്‍ പോലീസ് ജീവിതം തുടങ്ങുന്നത്. 2009ല്‍ ഐപിഎസ് കണ്‍ഫര്‍ ചെയ്തു. 2012ല്‍ ഐപിഎസ് ലഭിച്ചു. പിന്നീട് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍, കോട്ടയം എസ്പി, കാസര്‍കോട് എസ്പി, കൊല്ലം റൂറല്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ എസ്പി. ഒടുവില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി പടിയിറങ്ങുന്നു. പോലീസ് ജീവിതത്തിനൊപ്പം സംഗീതവും കൊണ്ടുപോകുന്ന സൈമണ്‍ തൊടുപുഴ എള്ളുപുറം പള്ളിയിലെ ക്വയര്‍ മാസറ്ററാണ്. പാശ്ചാത്യ സംഗീതവും പഠിച്ചിട്ടുണ്ട്. കീ ബോര്‍ഡ് നന്നായി വായിക്കും. ഭാര്യ അനില സൈമണ്‍ പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടറായി വിരമിച്ചു. മൂത്ത മകന്‍ അവിനാശ്, ഭാര്യ ഡോ. അനീഷ, ഇളയ മകന്‍ സൂരജ് എന്നിവരടങ്ങുന്നതാണ് സൈമണിന്റെ കുടുംബം. സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പായിരുന്ന ഡോ. കെ.ജി. ഡാനിയല്‍ സഹോദരനാണ്. വിരമിച്ചതോടെ സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരനായി സൈമണെ ഇനി കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (8 minutes ago)

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി  (22 minutes ago)

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍  (43 minutes ago)

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  (54 minutes ago)

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍  (1 hour ago)

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം  (1 hour ago)

ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്ന് ജി-ടെക് മാരത്തൺ  (5 hours ago)

കാടിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ; സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!  (5 hours ago)

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി  (5 hours ago)

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്; കേരളത്തിലാദ്യം! 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻ വികസന പദ്ധതികൾ  (5 hours ago)

ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ്: മാർച്ച് മൂന്നിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥ  (5 hours ago)

വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് മടക്കം ; പിന്നാലെ 2മരണം വില്ലനായത് ആ മത്സ്യം  (5 hours ago)

മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...  (6 hours ago)

Malayali Vartha Recommends