വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി വക പുതുവര്‍ഷസമ്മാനം..... മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്ത് കാഴ്ചകള്‍ കാണാം

വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി വക പുതുവര്‍ഷസമ്മാനം..... മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്ത് കാഴ്ചകള്‍ കാണാം.... ഇന്നുമുതലാണ് ഈ സര്‍വീസ്. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് ബസ്. രാവിലെ ഒന്‍പതിന് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നാരംഭിക്കുന്ന സര്‍വീസ് നേരേ ടോപ് സ്റ്റേഷനിലെത്തും. അവിടെ ഒരുമണിക്കൂര്‍ തങ്ങാം.
തുടര്‍ന്ന്, ബസ്, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീ എന്നിവിടങ്ങളിലും ബോട്ടിങ് നടത്തുന്നതിനും നിര്‍ത്തിയിടും. നാലുമണിയോടെ തിരിച്ച് ഡിപ്പോയില്‍.ഒരാള്‍ക്ക് 250 രൂപയാണ് ചാര്‍ജ്. വിനോദസഞ്ചാരികള്‍ രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം. രാജമല, മറയൂര്‍, കാന്തല്ലൂര്‍ ഭാഗത്തേക്ക് മറ്റൊരു ബസ് സര്‍വീസും ഉടന്‍ ആരംഭിക്കും.മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സ്ലീപ്പര്‍ കോച്ചില്‍ നൂറുരൂപ മുടക്കി താമസിക്കുന്നതിനുള്ള പദ്ധതി വിജയമായതിനെത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകര്‍, കാഴ്ചകള്‍ കാണുന്നതിനുള്ള പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഡിപ്പോയില്‍ മൂന്ന് ബസുകളിലായി 48 പേര്‍ക്ക് 100 രൂപയ്ക്ക് താമസിക്കുന്നതിനുള്ള സൗകര്യം നവംബര്‍ 14 മുതലാണ് ആരംഭിച്ചത്.
https://www.facebook.com/Malayalivartha
























