കുതിരാനില്‍ ഇന്നലെ പുലര്‍ച്ചെ എട്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം.....മരിച്ചത് പാലക്കാട് എറണാകുളം സ്വദേശികള്‍

കുതിരാനില്‍ ഇന്നലെ പുലര്‍ച്ചെ എട്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടുപേരുടെ നില അതീവഗുരുതരം. സ്‌കൂട്ടര്‍ യാത്രികരായ വടക്കഞ്ചേരി മഞ്ഞപ്ര പുളിങ്കൂട്ടം കൈക്കോളത്തറ ഷീല നിവാസില്‍ മുരളിയുടെ മകന്‍ വിജീഷ് വര്‍മ്മ (24), മഞ്ഞപ്രചിറ കുമാരന്റെ മകന്‍ നിഖില്‍ (28), കാര്‍ യാത്രികനായ എറണാകുളം ആശാന്‍പടി ശിശിരം വീട്ടില്‍ ചന്ദ്രന്റെ മകനും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനുമായ സോബിന്‍ (35) എന്നിവരാണു മരിച്ചത്.
നിഖിലും വിജേഷും തൃശൂരില്‍ ഏഷ്യന്‍ പെയിന്റ്സിന്റെ ഗോഡൗണിലെ ജീവനക്കാരാണ്. ദേശീയപാതയില്‍ കുതിരാന്‍ ഇറക്കത്തില്‍ വഴുക്കുംപാറ കുരിശുപള്ളിയുടെ സമീപത്താണ് അപകടം നടന്നത്. ലോറിയുടെ ബ്രേക്ക് സംവിധാനം തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന.
പാലക്കാടു ഭാഗത്തു നിന്നു വന്ന ചരക്കുലോറി നിയന്ത്രണം വിട്ട് മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനുമീതെ പാഞ്ഞു കയറി. സ്‌കൂട്ടര്‍ യാത്രികര്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്നു ടെമ്പോ ട്രാവലറില്‍ ഇടിച്ച ലോറി രണ്ട് പിക്കപ്പ് വാനുകളില്‍ ഇടിച്ചശേഷം കാറുകളുടെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ മറിഞ്ഞ കാറിലുണ്ടായിരുന്ന സോബിന്‍ തല്‍ക്ഷണം മരിച്ചു. കോയമ്പത്തൂരില്‍ യൂണിയന്‍ ബാങ്ക് മാനേജരായ ഭാര്യ രമ്യയെ ജോലി സ്ഥലത്തെത്തിച്ചശേഷം മടങ്ങുകയായിരുന്നു സോബിന്‍. ഹൈവേ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണു വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
പരുക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഗുരുവായൂരിലേക്ക് കുട്ടിയുടെ ചോറൂണിന് പോയിരുന്ന കുടുംബമാണ് ടെമ്പോ ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്്. ഇവര്‍ ഗുരുതര പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടസ്ഥലത്ത് മറ്റൊരു ലോറിക്കു സമീപം പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ പ്രദോഷും ലോറിഡ്രൈവറും അപകടത്തില്‍നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























