Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അമ്മച്ചി നേപ്പാളിലേക്കുള്ള വഴിയേതാ... സ്വന്തമായി പട്ടയംപോലുമില്ലാത്ത ഭൂമിയില്‍ നിന്ന് രാജനേയും കുടുംബത്തേയും ആട്ടിയിറക്കിയ വസന്ത കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തക; നാട്ടുകാരുടെ വെളിപ്പെടുത്തലില്‍ അന്തംവിട്ട് കോണ്‍ഗ്രസുകാര്‍; കോണ്‍ഗ്രസ് മഹിളയുടെ ഇടപെടലിലൂടെ യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും കൂടി നഷ്ടമായത് 10 ലക്ഷം രൂപ

01 JANUARY 2021 09:22 AM IST
മലയാളി വാര്‍ത്ത

അല്ലെങ്കിലും ഈ വയസന്‍മാരെ യൂത്തന്‍മാര്‍ക്ക് കണ്ട് കൂടാത്തത് ഇതാണ്. നോക്കണേ മുഴുപ്പട്ടിണിക്കാരായ യൂത്ത്‌കോണ്‍ഗ്രസിന് തലനരച്ച സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വസന്ത കാരണം 5 ലക്ഷം രൂപയാണ് ഒറ്റയടിക്ക് നഷ്ടമായത്. കേരളത്തിന്റെ നോവായി മാറിയ നെയ്യാറ്റിന്‍കരയിലെ രാഹുലിനും രഞ്ജിത്തിനും അഞ്ചുലക്ഷം രൂപയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി കൈമാറിയത്. ഷാഫി പറമ്പിലും ശബരിനാഥനും വീട്ടിലെത്തിയാണ് ചെക്ക് കൈമാറി. ചിത്രം പങ്കുവച്ച് ഷാഫി കുറിച്ചതിങ്ങനെയാണ്.

അവര്‍ക്ക് നഷ്ടപെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ട് ആവുന്ന ഒരു ചെറിയ ഉത്തരവാദിത്തം ഇന്ന് നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മ്മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ്സ് 5 ലക്ഷം രൂപ കൈമാറി'

കെപിസിസിയും ആദ്യഗഡുവായി 5 ലക്ഷം രൂപ നല്‍കി. അങ്ങനെ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തലനരച്ച കോണ്‍ഗ്രസുകാരി വസന്ത കാരണം കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും കൂടി നഷ്ടമായത് 10 ലക്ഷം രൂപയാണ്. കെപിസിസി ഓഫീസില്‍ കറണ്ടടയ്ക്കാന്‍ പോലും മുല്ലപ്പള്ളി ക്ഷ, ണ്ണ വരയ്ക്കുന്ന സമയത്താണ് അമ്മച്ചി പണി നല്‍കിയത്.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റു മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് ആദ്യം പ്രഖ്യാപിച്ചതും യൂത്ത് കോണ്‍ഗ്രസാണ്. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ സഹായങ്ങളെത്തിയത്.

നെയ്യാറ്റിന്‍കര പോങ്ങില്‍ കോളനിയില്‍ പോലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയെക്കുറിച്ച് നാട്ടുകാര്‍ക്ക് പരക്കെ ആക്ഷേപമാണുള്ളത്. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താന്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ ആഡംബര വീട് പണിത് വിലസിയ വസന്ത കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ കോണ്‍ഗ്രസ് ബന്ധമുപയോഗിച്ചാണ് നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത്.

പോലീസ് സ്‌റ്റേഷനിലെത്തിയാല്‍ കസേരയിട്ട് സ്വീകരിക്കും. പ്രദേശത്ത് പട്രോളിംഗിനെത്തുന്ന പോലീസ് ഇവരുടെ വീട്ടില്‍ കയറിയിട്ടാണ് പോകാറുള്ളത്. കോളനിയില്‍ പോലീസ് എത്തണമെങ്കില്‍ വസന്ത വിളിക്കണമെന്ന്, കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ പറയുന്നു. ലക്ഷം വീട് കോളനിയിലെത്തുന്നവര്‍ വസന്തയുടെ വീട് കണ്ടാല്‍ നഗരത്തിലെ ഉന്നതന്റെ വീടാണോയെന്ന് സംശയിക്കും.

വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. മക്കള്‍ വിദേശത്താണെന്നാണ് നാട്ടുകാരുടെ അറിവ്. കോളനിയില്‍ വീടും സ്ഥലവുമില്ലാത്തവര്‍ക്ക് നാല് സെന്റ് വീതമാണ് നല്‍കുന്നത്. വസന്ത വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് സെന്റില്‍ താമസമാക്കി. അയല്‍വാസിക്കെതിരെ നിരന്തരം പരാതി നല്‍കുന്നതും വിരട്ടുന്നതും പതിവായിരുന്നു. ഒടുവില്‍, അയല്‍ക്കാരന്‍ അയാളുടെ നാല് സെന്റ് വസന്തക്കു വിറ്റു. ഇതോടെ എട്ട് സെന്റ് ഒറ്റ കോമ്പൗണ്ടാക്കിയാണ് ആഡംബര വീടും ചുറ്റുമതിലും ഉള്‍പ്പെടെ പണിതത്.തുടര്‍ന്ന് അതിനടുത്ത വീട്ടുകാരനു നേരേ തിരിഞ്ഞു. നിരന്തരം പരാതി നല്‍കിയതോടെ അയാളും സ്ഥലം ഉപേക്ഷിച്ച് മടങ്ങി. ഈ സ്ഥലം വസന്തയ്ക്ക് വിറ്റോയെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് വ്യക്തയില്ല.

 

കോളനിയില്‍ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന രാജനും കുടുംബവും ഈ സ്ഥലത്താണ് ഒന്നര വര്‍ഷം മുമ്പ് ഷെഡ് കെട്ടി താമസം തുടങ്ങിയത്. ഇവര്‍ക്കെതിരെ ആരു പരാതി നല്‍കിയാലും പോലീസ് കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഭരിക്കുന്നത് കമ്മ്യൂണിസ്റ്റാണെങ്കിലും അവര് കോണ്‍ഗ്രസുകാരിയല്ലേ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (11 hours ago)

Malayali Vartha Recommends