Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കേരളത്തിന്റെ വിധി... മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കി; ഈ പ്രദേശത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് ഇനി ഒരു വീട് പോലും നിര്‍മ്മിക്കാന്‍ കഴിയില്ല

01 JANUARY 2021 10:06 AM IST
മലയാളി വാര്‍ത്ത

ലജ്ജിക്കുക കേരളമേ എന്ന് പറഞ്ഞാല്‍ പിണങ്ങരുത്.
അങ്ങനെ പറയാതിരിക്കാന്‍ നിവൃത്തിയില്ല.
2020 ന്റെ അവസാന ലാപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. ഇങ്ങനെയൊരു ഉത്തരവ് ഇറങ്ങിയ കാര്യം കേരള സര്‍ക്കാര്‍ അറിഞ്ഞത് ഉത്തരവ് ഇറങ്ങിയ ശേഷമാണെന്നതാണ് രസകരം. അതേസമയം തമിഴ്‌നാട്ടിനെ കേന്ദ്രം കൈയയച്ച് സഹായിക്കുകയും ചെയ്തു. അതാണ് തമിഴ്‌നാടും കേരളവും തമ്മിലുള്ള വ്യത്യാസം.

മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. കേന്ദ്ര പരിസ്ഥിതിവനംകാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആണ് വിജ്ഞാപനം ഇറക്കിയത്. 17.5 ചതുരശ്ര കിലോമീറ്ററാണ് പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശം ആകുക.

ഈ പ്രദേശത്തിനായി പ്രത്യേക സോണല്‍ മാസ്റ്റര്‍ പ്ലാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കണം എന്ന് വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല താലൂക്കിലെ പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങള്‍ ആണ് വിജ്ഞാപന പ്രകാരം പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശം ആകുന്നത്.

പരിസ്ഥിതി ദുര്‍ബല പ്രദേശിനുള്ളിലെ വന, കൃഷി, ഭൂമികളില്‍ വീടുകള്‍ ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഭൂമി വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്ക് മാറ്റരുത്. ഇക്കോ ടുറിസം പദ്ധതികള്‍ സോണല്‍ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതായത് പ്രദേശത്ത് വര്‍ഷങ്ങളായി താമസിച്ചുവരുന്നവര്‍ക്ക് പോലും ഇനി ഒരു വീട് നിര്‍മ്മിക്കാന്‍ കഴിയില്ല. അവരുടെ കൃഷിഭൂമി ഇനി അവരുടേതല്ലാതായി മാറും. പ്രദേശത്ത് വനഭൂമിയും കൃഷിഭൂമിയും മാത്രമാണ് ഉള്ളത്. ആയിരകണക്കിന് കര്‍ഷകരും നിര്‍ദ്ധനരുമാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്.ഇവരില്‍ പലരും കഴിയുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണ്. അവര്‍ക്കിനി ഭൂമിയില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. പട്ടയം കിട്ടില്ലെന്ന് ചുരുക്കം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പട്ടയം അനുവദിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല.

വിജ്ഞാപനവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സംസ്ഥാന നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിക്ക് രൂപം നല്‍കി. ഇടുക്കി ജില്ലാ കളക്ടര്‍ ആണ് നിരീക്ഷണ സമിതിയുടെ ചെയര്‍മാന്‍. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമിതിയിലെ അംഗമായിരിക്കും.

2003 ലാണ് വിവാദമായ മതികെട്ടാന്‍ നാഷണല്‍ പാര്‍ക്ക് രൂപീകരിക്കുന്നത്. ആന്റണി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയതാണ് മതികെട്ടാന്‍ കൈയേറ്റ വിവാദം. നാഷണല്‍ പാര്‍ക്ക് രൂപീകരിക്കുന്നത് വരെ മതികെട്ടാന്‍ ഭൂമി കൈയേറ്റക്കാരുടെ കൈയിലായിരുന്നു. മതികെട്ടാന്‍ ഫ്രാന്‍സിസ് എന്ന് അറിയപ്പെടുന്ന വി.കെ. ഫ്രാന്‍സിസ് എന്ന ഉദ്യോഗസ്ഥനാണ് മതികെട്ടാനില്‍ നിന്നും കൈയേറ്റക്കാരെ ഒഴിപ്പിച്ച ഉദ്യോസ്ഥരില്‍ പ്രധാനി. ഒടുവില്‍ ഫ്രാന്‍സിസ് വിജിലന്‍സ് കേസില്‍ പ്രതിയായി. ഫ്രാന്‍സിസിന്റെ താത്പര്യപ്രകാരമാണ് ചിലര്‍ ഭൂമി കൈയേറിയതെന്ന് വിജിലന്‍സ് കണ്ടെത്തി. മതി കെട്ടാന്‍ വിഷയത്തില്‍ വിജീലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രാന്‍സിസിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു.പിന്നീട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരിച്ചെടുത്തെങ്കിലും ആനുകൂല്യങ്ങളെന്നും നല്‍കിയില്ല. ഇന്ന് മതികെട്ടാനില്‍ കൈയേറ്റക്കാരില്ല. എന്നാല്‍ പാവപ്പെട്ട നിരവധി കൃഷിക്കാരുണ്ട്. അവര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിനയായി തീര്‍ന്നിരിക്കുന്നത്.

മതികെട്ടാന്‍ ചോലയുടെ കിഴക്ക് ഭാഗത്ത് ഉള്ള തേനിയില്‍ ആണ് നിര്‍ദ്ദിഷ്ട ന്യുട്രിനോ ഒബ്‌സര്‍വേറ്ററി സ്ഥാപിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പ്രദേശം. ഈ മേഖല പരിസ്ഥിതി ദുര്‍ബല പ്രദേശം ആയിരിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒബ്‌സര്‍വേറ്ററിയുടെ നിര്‍മ്മാണം ദേശീയ ഹരിത ട്രിബ്യുണല്‍ സ്‌റ്റേ ചെയ്തിരിക്കുകയാണ്. പരിസ്ഥിതിക്ക് ദോഷം വരുന്ന കാര്യങ്ങളില്‍ മാത്രമാണ് ഹരിത ട്രിബ്യൂണല്‍ ഇടപെട്ട് സ്‌റ്റേ ചെയ്യാറുള്ളത്. മതികെട്ടാന്റെ ഒരു ഭാഗം തമിഴ് നാട്ടിലായതു കൊണ്ട് പരിസ്ഥിതിക്ക് ദോഷമാവില്ലെന്ന് കരുതുന്നതെങ്ങനെ? അതാണ് തമിഴ്‌നാടിന്റെ മിടുക്ക്. കേരളം ഇക്കാര്യങ്ങളൊന്നും അറിയുന്നതേയില്ല. അറിഞ്ഞിരുന്നെങ്കില്‍ തമിഴ്‌നാട് ചെയ്തത് പോലെ കേരളവും പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍ നിന്നും ഒഴിവാക്കപ്പെടുമായിരുന്നു.

മതികെട്ടാന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കിയത് ടെസ്റ്റ് ടോസാണ്. ഇടുക്കി മലനിരകളിലെ ഒരു വലിയ പ്രദേശം പരിസ്ഥിതി ദുര്‍ബലമാക്കാനുള്ള മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരിരംഗന്റെയും ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയിലുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും പൊടി തട്ടിയെടുത്ത് പ്രയോഗിക്കാവുന്നതേയുള്ളു. കേരളം കണ്ണടച്ചിരിക്കുന്നതു കൊണ്ട് ഇത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends