സംസ്ഥാനത്ത് രണ്ടാഴ്ച മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.. കേരളത്തില്‍ ഏതാനും ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ടുദിനം ഇടവിട്ട് നന്നായി മഴ പെയ്‌തേക്കും. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും വരും ദിവസം മഴ കൂടുതലെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.
കേരളത്തില്‍ ഏതാനും ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നും നിരീക്ഷിക്കുന്നു. 1.8 മീറ്റര്‍ വരെ തിര ഉയരാമെന്നതിനാല്‍ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍ കയറാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായി പെയ്ത മഴ കൃഷിമേഖലയില്‍ അടക്കം പലയിടത്തും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കാലവര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലും ചുഴലിക്കാറ്റും ന്യൂനമര്‍ദവും തുടര്‍ച്ചയായി വന്നതോടെ സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷം വൈകുകയും മഴ കുറയുകയും ചെയ്തു. തുലാവര്‍ഷം വൈകിയതോടെ മഴമേഘങ്ങള്‍ പൂര്‍ണമായി ഒഴിഞ്ഞുപോകാത്ത സ്ഥിതിയുണ്ടായി. ഇതോടൊപ്പം സമുദ്രജലത്തിന്റെ അനുകൂല താപനിലയും ഇപ്പോഴത്തെ മഴയ്ക്ക് ആക്കം കൂട്ടുന്നു.
"
https://www.facebook.com/Malayalivartha
























