Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പ്രതീക്ഷയോടെ ഭാരതം... രാജ്യം പുതുവത്സരത്തിലേക്ക് വലതുകാല്‍ വയ്ക്കുമ്പോള്‍ ലോക രാഷ്ട്രങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി നമ്മുടെ രാജ്യം; 2021 ന്റെ ആദ്യ പകുതിയില്‍ തന്നെ കോവിഡ് വൈറസിനെ കെട്ടുകെട്ടിക്കുമെന്ന പ്രതിജ്ഞയെടുത്തത് നമ്മുടെ പ്രധാനമന്ത്രി

01 JANUARY 2021 10:10 AM IST
മലയാളി വാര്‍ത്ത

ഇന്ത്യാ മഹാരാജ്യം പ്രധാനമന്ത്രിയുടെ ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നമ്രശിരസ്‌കരാവുകയാണ്. കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കിയത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമനിയാണ് . കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ ഇത്തരത്തില്‍ ഒരു സൂചന നല്‍കിയത്.

2021ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ വാക്‌സിന്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ അത്ഭുതപ്പെട്ടു. രാജ്യാതിര്‍ത്തിയില്‍ യുദധം നടക്കുമ്പോള്‍ സൈന്യം സജ്ജമാകുന്നതു പോലെയാണ് ഇന്ത്യാമഹാരാജ്യം കോവിഡ് വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പൂന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം പ്രധാനമന്ത്രിയുടെ ഓഫീസിന് തന്നെയായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ കലവറയില്ലാത്ത പിന്തുണ വാക്‌സിന്‍ നിര്‍മ്മിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. തന്റെ രാജ്യം കോവിഡ് മുക്തമാകണമെന്ന പ്രധാനമന്ത്രിയുടെ പ്രാര്‍ത്ഥനക്ക് മുന്നില്‍ ഭാരതം തൊഴുകൈകളോടെ നിന്നു.

ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഭാരതീയര്‍ പോലും പ്രധാനമന്ത്രിയുടെ വാക്കുകള്‍ തീര്‍ത്തും വിശ്വാസത്തിലെടുത്തില്ല. കാരണം അദ്ദേഹത്തില്‍ പോലും പ്രതീക്ഷയര്‍പ്പിക്കാനാവാത്ത തരത്തില്‍ കഷ്ടനഷ്ടങ്ങള്‍ നിറഞ്ഞതായിരുന്നു 2020.

ഏതായാലും അത്തരം അഭ്യൂഹങ്ങള്‍ക്കൊക്കെ വിരാമമായിരിക്കുകയാണ്. ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ െ്രെഡ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ െ്രെഡ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ െ്രെഡ റണ്‍ നടത്തിയത്.

സംസ്ഥാനജില്ല പ്രോഗ്രാം ഓഫീസര്‍മാരുമായി ചേര്‍ന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അവലോകന യോഗം നടത്തിയിരുന്നു. െ്രെഡറണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി വ്യക്തമായതിനെ തുടര്‍ന്നാണ് എല്ലാ സംസ്ഥാനങ്ങളിലും െ്രെഡറണ്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സാങ്കേതികതയുടെ സഹായത്തോടെ കോവിഡ് വാക്‌സിന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍ ആണ് െ്രെഡറണ്ണില്‍ പ്രധാനം. വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നതും വാക്‌സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ , വാക്‌സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്‌സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ലോക്ക്ജില്ലസംസ്ഥാന തല യോഗങ്ങളിലെ റിപ്പോര്‍ട്ടിങ്, അവലോകനം എന്നിവയെല്ലാം െ്രെഡ റണ്ണില്‍ ഉള്‍പ്പെടുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കൈ പിടിച്ച് നീങ്ങുകയാണ് കേരളവും. സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സംഭരത്തിനുള്ള കോള്‍ഡ് സ്‌റ്റോറേജ് സംവിധാനടമക്കം എല്ലാം സജ്ജമായി കഴിഞ്ഞു. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വിതരണ ശൃഖംലകളും തയാറായിക്കഴിഞ്ഞു.
വലിയ അളവിലെത്തുന്ന വാക്‌സിന്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം റീജിയണല്‍ വാക്‌സിന്‍ സെന്ററില്‍ തയാറായിക്കഴിഞ്ഞു. സംഭരണത്തിനായി 20 ഐസ് ലൈന്ഡ് റഫ്രിജറേറ്ററുകളും എത്തിച്ചു. ഇതിന്റെ കൃത്യമായ ഊഷ്മാവ് നിലനിര്‍ത്താന്‍ എല്ലാ ദിവസവും രണ്ടുനേരം പരിശോധന നടത്തുന്നുണ്ട്. വൈദ്യുതി തടസം ഉണ്ടായാലും ഐസ് ലൈന്ഡ് റഫ്രിജറേറ്ററുകളില്‍ 2 ദിവസം വരെ വാക്‌സിന്‍ വാക്‌സിന്‍ സുരക്ഷിതമായിരിക്കും.

വാക്‌സിന്‍ കൊണ്ടുപോകാന്‍ 1800 കാരിയറുകള്‍ തയ്യാറായി കഴിഞ്ഞു. വലുതും ചെറുതുമായ 100 കോള്‍ഡ് ബോക്‌സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ശീതീകരണ സംവിധാനത്തില്‍ നിന്ന് പുറത്തെടുത്താലും വാക്‌സിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന ഐസ് പാക്കുകള്‍ 12000 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. ഇത്രയും സംവിധാനങ്ങള്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. 17 ലക്ഷം സിറിഞ്ചുകള്‍ രണ്ട് ദിവസത്തിനുള്ളിലെത്തും.

വാക്‌സിന്‍ വിതരണത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ 2000ത്തിലേറെ ആശുപത്രികള്‍ ശീതീകരണ ശൃഖംലകളായി മാറും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതിനോടകം കേന്ദ്രത്തിന് കൈമാറിക്കഴിഞ്ഞു. സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ കണക്കെടുപ്പ് അന്തിമ ഘട്ടത്തിലാണ്.

അതിനിടെ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളുടെ ഫലം വന്നപ്പോള്‍ കേരളത്തിന് ആശ്വാസമായി. പുതിയ തീവ്ര വൈറസ് സാമ്പിള്‍ പരിശോധനയില്‍ കണ്ടെത്തിയില്ല. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് വന്നത്.

ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടയുടനെ കേരളത്തില്‍ ജാഗ്രത വര്‍ധിപ്പിച്ചിരുന്നു. ബ്രിട്ടനില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇനിയും ഫലം വരാനുണ്ട്.

പത്തനംതിട്ടയില്‍ നിന്നയച്ച 3 സാമ്പിളിന്റെയും എറണാകുളത്ത് നിന്നയച്ച 2 സാമ്പിളിന്റെയും കോഴിക്കോട് നിന്നയച്ച ഒരു സാമ്പിളിന്റെയു ഫലമാണ് വന്നിരിക്കുന്നത്.

തീവ്ര വൈറസ് രംഗം പിടിച്ചടക്കുന്നതിന് മുമ്പ് രാജ്യത്ത് ആകമാനം വാക്‌സിന്‍ എത്തിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അത് വിജയിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് രാജ്യം.

 

"r

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends