ദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു...നിയന്ത്രണം തെറ്റിയ ലോറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറി നിയന്ത്രണംതെറ്റി ഇടിച്ച് യുവാവ് മരിച്ചു. ഭാര്യക്ക് പരിക്ക്. കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര ശിവസദനത്തില്‍ രാമന്‍പിള്ളയുടെ മകന്‍ രമേശാണ് (35) മരിച്ചത്. ഒപ്പം യാത്രചെയ്ത ഭാര്യ രോഹിണിക്കാണ് (31) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്.ഫിഷറീസ് വകുപ്പില്‍ എറണാകുളത്തെ താല്‍ക്കാലിക ജീവനക്കാരനായ രമേശ് ഭാര്യയുമൊത്ത് ചങ്ങംകുളങ്ങരയിലെ വീട്ടിലേക്കുള്ള യാത്രക്കിടെ എതിരെവന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.
കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്താണ് ലോറി ഇടിച്ചുകയറിയത്. രോഹിണിക്ക് നിസ്സാര പരിക്കാണുള്ളത്. ഗുരുതര പരിക്കേറ്റ രമേശനെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
"a
https://www.facebook.com/Malayalivartha


























