കൊവിഡ് ഭേദമാക്കാന്‍ ആദിവാസികളുടെ വക ഉറുമ്പ് ചട്ടിണി; . ചുമ, ജലദോഷം, പനി, ശ്വാസതടസം, ക്ഷീണം ഇവ മാറ്റാന്‍ ചോണനുറുമ്ബ് ചട്ടിണി നല്ലതാണെന്ന് എന്‍ജിനീയറും ഗവേഷകനുമായ നയാധാര്‍ പാദിയാല്‍

കൊവിഡ് ഭേദമാക്കാന്‍ ആദിവാസികളുടെ വക ഉറുമ്പ് ചട്ടിണി. കൊവിഡ് രോഗം തുരത്തുന്നതിന് ചോണനുറുമ്ബ് ചട്ടിണി ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍), ആയുഷ് മന്ത്രാലയ ഡയറക്‌ടര്‍ ജനറല്‍ എന്നിവരോട് ഒഡീഷ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി . ചുമ, ജലദോഷം, പനി, ശ്വാസതടസം, ക്ഷീണം ഇവ മാറ്റാന്‍ ചോണനുറുമ്ബ് ചട്ടിണി നല്ലതാണെന്ന് എന്‍ജിനീയറും ഗവേഷകനുമായ നയാധാര്‍ പാദിയാല്‍ അവകാശപ്പെടുകയും ചെയ്തു . ഈ ആവശ്യവുമായി ഒരു പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ അദ്ദേഹം നല്‍കി. ഈ കാര്യത്തില്‍ പഠിച്ച് അഭിപ്രായമറിയിക്കാനാണ് കോടതി ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയത്.
രാജ്യത്തെ മിക്ക ആദിവാസി ഗോത്രവിഭാഗങ്ങളും ചോണനുറുമ്ബ് ചട്ടിണി ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ടാകാം അവര്‍ക്കിടയില്‍ കൊവിഡ് രോഗം ശക്തമല്ലാത്തതെന്നുമാണ് പാദിയാല്‍ ഹര്‍ജിയില്‍ പറയുന്നത്. മാത്രമല്ല ചോണനുറുമ്ബ് ചട്ടിണിയിലെ ഗുണഗണങ്ങളും ഹര്‍ജിയില്‍ പാദിയാല്‍ പറയുന്നുണ്ട്. ചട്ടിണി പ്രതിരോധ ശേഷി വര്‍ദ്ധിക്കാന്‍ ഇടയാക്കും.ഫോര്‍മിക് ആസിഡ്. പ്രോട്ടീന്‍, കാല്‍സ്യം,സിങ്ക്,വൈറ്റമിന്‍ ബി12,അയണ്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നുമാണ് പാദിയാലിന്റെ വാദം. 2020 ജൂണ്‍ മാസത്തിലാണ് നയാധാര്‍ പാദിയാല്‍ ഹര്‍ജി നല്‍കിയത്. ചോണനുറുമ്ബിനൊപ്പം പച്ചമുളകും ഉപ്പും ചേര്‍ത്താണ് ചട്ടിണിയുണ്ടാക്കുന്നത് ചിക്കന്‍ പോക്‌സ് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ആദിവാസികള്‍ ഉറുമ്ബ് ചട്ടിണി ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha