രാജ്യന്തര ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍; തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നീ നഗരങ്ങള്‍ മേളയ്ക്കു വേദിയാകും

രാജ്യന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഫെബ്രുവരി 10 മുതല്‍ സംഘടിപ്പിക്കും. നാലിടങ്ങളിലായാണ് ഇത്തവണ ചലച്ചിത്രമേള. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നീ നഗരങ്ങള്‍ മേളയ്ക്കു വേദിയാകും.
തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട്ട് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമായിരിക്കും മേള.200 പേര്‍ക്കു മാത്രമാണ് തിയറ്ററില്‍ പ്രവേശനമുണ്ടാവുക. ഡെലിഗേറ്റുകള്‍ക്കുള്ള ഫീസ് 750 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























