നിയുക്ത തിരുവനന്തപുരം മേയര്‍ ആര്യയ്ക്ക് ഗണ്മാനെ ഏര്‍പ്പാടാക്കി; ആദ്യമായിട്ടാണ് ഒരു മേയര്‍ക്ക് ഗണ്‍മാന്റെ സേവനം ലഭ്യമാക്കുന്നത്; രാത്രി വളരെ വൈകി യാത്ര ചെയ്യേണ്ടതായുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഈ തീരുമാനമെന്നാണ് സൂചന

നിയുക്ത തിരുവനന്തപുരം മേയര്‍ ആര്യയ്ക്ക് ഗണ്മാനെ ഏര്‍പ്പാടാക്കി. ആദ്യമായിട്ടാണ് ഒരു മേയര്‍ക്ക് ഗണ്‍മാന്റെ സേവനംലഭ്യമാക്കുന്നത് . ഈ ആഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. രാത്രി വളരെ വൈകി യാത്ര ചെയ്യേണ്ടതായുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഈ തീരുമാനമെന്നാണ് ലഭ്യമാകുന്ന സൂചന. അഞ്ച് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന നൂറ് വാര്‍ഡുകളുടെ ചുമതല നിര്‍വഹിക്കേണ്ടതും ഈ തീരുമാനത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്നു.
എന്നാൽ പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയ ശേഷമേ തീരുമാനം എടുക്കാവൂ എന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി മേയര്‍ക്ക് നല്‍കിയിരിക്കുന്നത്. ചെറിയ ഫയലുകള്‍ ആണെങ്കില്‍ പോലും അവ കൈകാര്യം ചെയ്യുമ്ബോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടി ആര്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ ജാഗ്രത വേണം. ഔദ്യോഗിക കാര്യങ്ങളില്‍ മറ്റുള്ളവരെ അനാവശ്യമായി ഇടപെടാന്‍ അനുവദിക്കരുത്. പരിപാടികളില്‍ ക്ഷണിക്കാനെത്തുന്നവരോട് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടണം, തുടങ്ങിയ നിര്‍ദേശങ്ങളാണ് പാര്‍ട്ടി ആര്യയ്ക്ക് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























