വാഗമൺ ലഹരി പാർട്ടി കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്... ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായ പി.കെ മധുവാണ് കേസ് അന്വേഷിക്കുക. കേസിൽ സെലബ്രിറ്റികൾക്ക് ബന്ധമുണ്ടെന്ന സൂചന

വാഗമൺ ലഹരി പാർട്ടി കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായ പി.കെ മധുവാണ് കേസ് അന്വേഷിക്കുക. കേസിൽ സെലബ്രിറ്റികൾക്ക് ബന്ധമുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് ..
ഈ പാര്‍ട്ടികളില്‍ സിനിമ-സീരിയല്‍ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. കേസില്‍ അറസ്റ്റിലുള്ള കൊച്ചി സ്വദേശിയായ മോഡല്‍ ബ്രിസ്‌റ്റി ബിശ്വാസ് വഴിയാണ് താരങ്ങള്‍ പാർട്ടിയ്ക്ക് എത്തിയിരുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി
സംഭവത്തിൽ അറസ്‌റ്റിലായ നടി ബ്രിസ്‌റ്റി ബിശ്വാസിന്റെ ബന്ധങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഏഴുതരം ലഹരിവസ്‌തുക്കൾ പാർട്ടിയിലുപയോഗിച്ചതായാണ് കണ്ടെത്തൽ. ഇതില്‍ എംഡിഎംഎ മാത്രം 62 ഗ്രാമോളം വരും..52 മില്ലി ഗ്രാം തൂക്കമുള്ള 27 എല്‍എസ്ഡി സ്റ്റാമ്പുകൾ, ചരസ്, ഹാഷിഷ്, കഞ്ചാവ് എന്നിവയും ഉണ്ടായിരുന്നു .. ഇവ എത്തിച്ചത് തൊടുപുഴ സ്വദേശിയായ അജ്‌മൽ സക്കീറാണ്.
സംസ്ഥാനത്തിന് പുറത്തുളള ലഹരി സംഘവുമായി ഇയാൾക്കുളള ബന്ധം കാരണം സംസ്ഥാനത്തിന് പുറത്തേക്കും കേസിൽ അന്വേഷണമുണ്ടാകും. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ലഹരിസംഘങ്ങളുമായി വാഗമണ്‍ പാര്‍ട്ടി സംഘാടകര്‍ക്കുള്ള ബന്ധം വിശദമായി പരിശോധിക്കും
രണ്ട്, മൂന്ന് സ്ഥാനത്തുളള പ്രതികൾ മെഹറിൻ, നബിൽ എന്നിവർക്കുളള കേസിലെ ബന്ധവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്‌മൽ സക്കീർ,കോഴിക്കോട് സ്വദേശി സൽമാൻ എന്നിവരുമായി നടിക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു.
നടിയെ മറയാക്കി കൊവിഡ് ലോക്ഡൗൺ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറിൽ നിരവധി തവണ ലഹരിമരുന്ന് കടത്തിയിട്ടുണ്ട് . ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നുമാണ് ഇവ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
നടിയെ ഉപയോഗപ്പെടുത്തി ലഹരി കടത്തിയിരുന്നത് പലപ്പോഴും പരിശോധന ഒഴിവാക്കാൻ ലഹരി സംഘത്തിന് ഗുണകരമായി.
പ്രതിയായ അജ്മലിന്റെ സംഘത്തിൽ നിന്ന് ഇടക്കിടക്ക് ചെറിയ തോതിൽ ലഹരി ഉപയോഗിച്ച് ശീലിച്ചു വന്ന നടി പിന്നീട് ഇവരുടെ ഇടപാടുകളുടെ മുഖ്യ നടത്തിപ്പുകാരിയായി മാറുകയായിരുന്നു. ഇവരെ മുന്നിൽ നിർത്തി ലഹരി സംഘം കേരളത്തിന്റെ പല ഭാഗത്തും ലഹരി സദ്യകളും നടത്തിയിരുന്നു
ഓണക്കാലത്തും, ദീപാവലിയ്‌ക്കും ദസറയ്‌ക്കും ലഹരി സംഘം തമിഴ്‌നാട്, കർണാടക അതിർത്തി വരുന്നയിടങ്ങളിൽ ലഹരി പാർട്ടി നടത്തി. കൊച്ചി നഗരത്തിലും, കണ്ണൂർ,കോഴിക്കോട്,മൂന്നാർ, മാഹി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ നടന്ന പാർട്ടികളിൽ ബ്രിസ്‌റ്റി പങ്കെടുത്തെന്നാണ് പൊലീസ് അന്വേഷണത്തിൽ മനസിലായത്.
ബർത്ത്ഡേ പാർട്ടി എന്ന പേരിൽ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലൂടെയാണ് സംഘം ലഹരിപാർട്ടികൾ സംഘടിപ്പിച്ചിരുന്നത്. ഇതിൽ നടി സജീവമായി പങ്കെടുത്തു. പ്രതികളായ അജ്മലിന്റെ സംഘത്തിൽ നിന്ന് ഇടയ്‌ക്ക് ചെറിയ അളവിൽ ലഹരി ഉപയോഗിച്ച് ശീലിച്ച നടി പിന്നീട് ഇവരുടെ ഇടപാടുകളുടെ മുഖ്യ നടത്തിപ്പുകാരിയായി.
ബാംഗളൂരുവില്‍ നിന്ന് കൊച്ചി വഴിയാണ് സംസ്ഥാനത്തെ നിശാപാര്‍ട്ടികളിലേക്ക് ലഹരിമരുന്ന് എത്തുന്നതെന്നാണ് സൂചന .
വാഗമണിലെ പാർട്ടിയിൽ 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവും അത് ചുരുട്ടി ഉപയോഗിക്കുന്ന ഹെർബ് റോളിംഗ് പേപ്പറുമായാണ് നടിയെപൊലീസ് പിടികൂടിയത്. സിനിമയിലെ ഒരു സ്‌റ്റണ്ട് താരവും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതോടെ പക്ഷെ നടി രക്ഷപ്പെട്ടു.
എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ നടിക്ക് ലഹരികടത്തിൽ വലിയ പങ്കുണ്ടെന്ന് മനസിലായതോടെ പൊലീസ് വിളിച്ചുവരുത്തി അറസ്‌റ്റ് ചെയ്‌തത്. എറണാകുളത്ത് നടന്ന ലഹരി പാർട്ടികളെ കുറിച്ച് ക്രമസമാധാന ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നെങ്കിലും എതിർചേരിയിലുളളവരുടെ ലഹരി ബന്ധം പൊലീസിനെ അറിയിച്ചിരുന്ന ഇൻഫോർമറായി നടി പ്രവർത്തിച്ചിരുന്നതിനാൽ പിടിക്കപ്പെട്ടിരുന്നില്ല.
ക്രിസ്‌മസിനും പുതുവർഷത്തിനും നടക്കുന്ന ആഘോഷങ്ങളിൽ വലിയ ലഹരിമരുന്ന് പാർട്ടികൾ നടക്കാമെന്ന സൈബർ പൊലീസിന്റെ നിരീക്ഷണമാണ് സംഘത്തെ പിടികൂടാൻ സഹായകമായത് . കേസിൽ ഇതുവരെ അറസ്‌റ്റിലായ ഒൻപത് പ്രതികളുടെയും വാഹനങ്ങളിൽ നിന്നും ബാഗുകളിൽ നിന്നുമാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. പാർട്ടികളിൽ ഇവ എത്തിച്ചത് ഒന്നാംപ്രതി അജ്‌മൽ സക്കീറാണ്.
ബ്രിസ്‌റ്റി ബിശ്വാസ് പങ്കെടുക്കുന്ന പാർട്ടികളുടെ പേരിൽ ലഹരിസംഘം വലിയ നിരക്കാണ് പാർട്ടികൾക്ക് ഏർപ്പെടുത്തിയത്. ഇവരോടൊപ്പം സമയം ചിലവഴിക്കാൻ എഞ്ചിനീയർമാരും ഐ.ടി വിദഗ്ദ്ധരും ഡോക്‌ടർമാരും വരെ എത്തിയിരുന്നു. ഇതിലൂടെ ലക്ഷങ്ങൾ പ്രതിമാസം നടി പ്രതിഫലമായി പറ്റിയിരുന്നു. ഇതുസംബന്ധിച്ച വിശദ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുക.
https://www.facebook.com/Malayalivartha

























