അര്‍ദ്ധരാത്രിയില്‍ ഗ്രൗണ്ടിനു സമീപത്തെ വീട്ടില്‍ യുവാക്കളും യുവതികളും സ്ഥിരമായി വന്നുപോകുന്നു..എക്‌സൈസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ യുവതിയും യുവാവും അറസ്റ്റിൽ; യുവതിയില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തത് എംഡിഎംഎ സിന്തറ്റിക് മയക്കുമരുന്നുകൾ

വെള്ളറക്കാട് യുവതിയില്‍ നിന്ന് എക്‌സൈസ് വകുപ്പ് എംഡിഎംഎ. ലഹരിമരുന്നും കഞ്ചാവും പിടികൂടി. ഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടില്‍ ബാലന്റെ മകള്‍ ബബിതയെയാണ് പിടികൂടിയത്. ക്രിസ്തുമസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. 150 മില്ലി ഗ്രാം എംഡിഎംഎ സിന്തറ്റിക് മയക്കുമരുന്നാണ് ബബിതയില്‍ നിന്ന് കണ്ടെടുത്തത്.
എംഡിഎംഎ. ലഹരിമരുന്ന് 500 മില്ലിഗ്രാം വരെ കൈവശം വയ്‌ക്കുന്നത് പത്തുവര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. അര്‍ദ്ധരാത്രിയില്‍ ഗ്രൗണ്ടിനു സമീപത്തെ വീട്ടില്‍ യുവാക്കളും യുവതികളും സ്ഥിരമായി വന്നുപോകുന്നത് പതിവായിരുന്നു. 20 ഗ്രാം കഞ്ചാവ് കൈവശംവച്ച കേസില്‍ ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കല്‍ വീട്ടില്‍ സിദ്ധിക്കിന്റെ മകന്‍ റിഹാസ് (21) എന്നയാളെയും അറസ്‌റ്റുചെയ്‌തു. പിടിയിലായവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും വില്‍പ്പനക്കാരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുന്നംകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍. രാമകൃഷ്ണന്‍, മിക്കി ജോണ്‍, കെ.ആര്‍. അജീഷ്, സുധിന്‍, രാജേഷ്, സിജ, രതിക എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























