Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ മാസം അഞ്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; പകുതി ടിക്കറ്റുകള്‍ മാത്രം വില്‍ക്കാന്‍ അനുമതി; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി

01 JANUARY 2021 07:28 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ മാസം അഞ്ച് മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 മാസത്തോളമായി തിയേറ്ററുകള്‍ അടഞ്ഞിരുന്നതിനാല്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകള്‍ തുറക്കുക. തിയേറ്ററുകളില്‍ സീറ്റുകളുടെ എണ്ണത്തിന്റെ പകുതി ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാനാവുക. പകുതി ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ തിയേറ്ററുകള്‍ക്ക് അനുമതിയുണ്ടാവൂ.ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ തിയേറ്ററുകള്‍ പാലിക്കണം. ഇവ ലംഘിച്ചാല്‍ തിയേറ്ററുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതിക്കുമുമ്ബു തന്നെ തിയറ്ററുകള്‍ അണുമുക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്‍റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതല്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

"പത്തു മാസത്തിലധികമായി കലാപരിപാടികളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം കലാകാരന്മാര്‍ കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പരിപാടികള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കലകളുടെ നിലനില്‍പ്പിനെ തന്നെ അതു ബാധിക്കുമെന്ന ആശങ്ക കലാകാരന്മാര്‍ പ്രകടപ്പിക്കുന്നുണ്ട്. ഉത്സവങ്ങളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കലാ സാംസ്കാരിക പരിപാടികള്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കും. അനുവദിക്കുന്ന പരിപാടികള്‍ നിബന്ധനകള്‍ പാലിച്ചാണോ സംഘടിപ്പിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും നിയോഗിക്കും," മുഖ്യമന്ത്രി പറഞ്ഞു

സ്പോര്‍ട്സ് പരിശീലനവും നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നീന്തല്‍ പരിശീലനത്തിനും അനുമതി നല്‍കും. എക്സിബിഷന്‍ ഹാളുകള്‍ നിയന്ത്രിത പങ്കാളിത്തത്തോടെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു;പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്  (8 minutes ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍  (9 minutes ago)

ബാര്‍ സമയം ഏകീകരിച്ചതാണെന്ന് മന്ത്രി എം.ബി.രാജേഷ്  (24 minutes ago)

മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി; മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം; മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്!!  (1 hour ago)

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം  (1 hour ago)

സൈലം ഓഫ്‌ലൈൻ നീറ്റ് , കീം ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു...  (1 hour ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍...  (1 hour ago)

ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...  (2 hours ago)

ഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയ ബാങ്ക് ജീവനക്കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം  (2 hours ago)

പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...  (2 hours ago)

മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...  (2 hours ago)

കേരളത്തിലും കുതിക്കും  (2 hours ago)

ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച് സ്‌റ്റേഷനില്‍ എത്തിയ എസ്എച്ച്ഒയുടെ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്  (2 hours ago)

Youth-congress-secretary പോലീസിന്റെ ഭാഗത്തും വന്‍ വീഴ്ച  (2 hours ago)

'ആക്ഷന്‍ ഹീറോ ബിജു' താരം ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍  (3 hours ago)

Malayali Vartha Recommends