മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തുക്കൾ അറസ്റ്റിൽ; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചതായി പ്രതികളുടെ മൊഴി; മൃതദേഹത്തിനായുള്ള തിരച്ചിൽ ആരംഭിച്ച് പോലീസ്

മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍.. വട്ടംകുളം സ്വദേശികളായ മേനോപറമ്ബില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ് മാസം മുമ്ബ് പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊല നടത്തിയ ശേഷം ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന. പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് വ്യക്തമാക്കിയ പൊലീസ് മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും അറിയിച്ചു. സുഹൃത്തുക്കളായിരുന്ന മരിച്ച ഇര്‍ഷാദും പ്രതികളും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വര്‍ണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര്‍ഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റില്‍ തള്ളിയെന്നാണ് പ്രതികളുടെ മൊഴി.
https://www.facebook.com/Malayalivartha

























