Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

നടിയുടെ യാത്രകള്‍ ദുരൂഹം... വാഗമണ്‍ നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്ക്; പ്രശസ്ത മോഡല്‍ ബ്രിസ്റ്റിയുടെ ലഹരിബന്ധങ്ങള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്; നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന് കടത്തിയതായി സൂചന

02 JANUARY 2021 09:18 AM IST
മലയാളി വാര്‍ത്ത

വാഗമണ്‍ നിശാപാര്‍ട്ടി അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. അന്വേഷണം കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് അന്വേഷണം ബംഗളൂരുവിലേക്കും നീളം. ലഹരിമരുന്നിന്റെ ഉറവിടം ബംഗളൂരുവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച മുട്ടം കോടതിയെ സമീപിക്കും.

കഴിഞ്ഞമാസം വാഗമണ്ണിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 12 യുവതികളടക്കം 58 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. സംഭവത്തില്‍ അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ബന്ധങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഏഴുതരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയിലുപയോഗിച്ചതായാണ് കണ്ടെത്തല്‍. ഇവ എത്തിച്ചത് തൊടുപുഴ സ്വദേശിയായ അജ്മല്‍ സക്കീറാണ്. സംസ്ഥാനത്തിന് പുറത്തുളള ലഹരി സംഘവുമായി ഇയാള്‍ക്കുളള ബന്ധം കാരണം സംസ്ഥാനത്തിന് പുറത്തേക്കും കേസില്‍ അന്വേഷണമുണ്ടാകും. രണ്ട്, മൂന്ന് സ്ഥാനത്തുളള പ്രതികള്‍ മെഹറിന്‍, നബില്‍ എന്നിവര്‍ക്കുളള കേസിലെ ബന്ധവും െ്രെകംബ്രാഞ്ച് അന്വേഷിക്കും. കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീര്‍,കോഴിക്കോട് സ്വദേശി സല്‍മാന്‍ എന്നിവരുമായി നടിക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു.

നടിയെ മറയാക്കി കൊവിഡ് ലോക്ഡൗണ്‍ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന് കടത്തി. ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് ഇവ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നത് ലഹരികടത്ത് സംഘം ഉപയോഗപ്പെടുത്തി.

ഓണക്കാലത്തും, ദീപാവലിയ്ക്കും ദസറയ്ക്കും ലഹരി സംഘം തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി വരുന്നയിടങ്ങളില്‍ ലഹരി പാര്‍ട്ടി നടത്തി. കൊച്ചി നഗരത്തിലും, കണ്ണൂര്‍, കോഴിക്കോട്, മൂന്നാര്‍, മാഹി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ നടന്ന പാര്‍ട്ടികളില്‍ ബ്രിസ്റ്റി പങ്കെടുത്തെന്നാണ് പൊലീസ് അന്വേഷണത്തില്‍ മനസിലായത്.

ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്ന പേരില്‍ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലൂടെയാണ് സംഘം ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതില്‍ നടി സജീവമായി പങ്കെടുത്തു. പ്രതികളായ അജ്മലിന്റെ സംഘത്തില്‍ നിന്ന് ഇടയ്ക്ക് ചെറിയ അളവില്‍ ലഹരി ഉപയോഗിച്ച് ശീലിച്ച നടി പിന്നീട് ഇവരുടെ ഇടപാടുകളുടെ മുഖ്യ നടത്തിപ്പുകാരിയായി. വാഗമണിലെ പാര്‍ട്ടിയില്‍ 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവും അത് ചുരുട്ടി ഉപയോഗിക്കുന്ന ഹെര്‍ബ് റോളിംഗ് പേപ്പറുമായാണ് നടിയെപൊലീസ് പിടികൂടിയത്. സിനിമയിലെ ഒരു സ്റ്റണ്ട് താരവും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതോടെ പക്ഷെ നടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ നടിക്ക് ലഹരികടത്തില്‍ വലിയ പങ്കുണ്ടെന്ന് മനസിലായതോടെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് നടന്ന ലഹരി പാര്‍ട്ടികളെ കുറിച്ച് ക്രമസമാധാന ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും എതിര്‍ചേരിയിലുളളവരുടെ ലഹരി ബന്ധം പൊലീസിനെ അറിയിച്ചിരുന്ന ഇന്‍ഫോര്‍മറായി നടി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ പിടിക്കപ്പെട്ടിരുന്നില്ല. ക്രിസ്മസിനും പുതുവര്‍ഷത്തിനും നടക്കുന്ന ആഘോഷങ്ങളില്‍ വലിയ ലഹരിമരുന്ന് പാര്‍ട്ടികള്‍ നടക്കാമെന്ന സൈബര്‍ പൊലീസിന്റെ നിരീക്ഷണമാണ് സംഘത്തെ പിടികൂടാന്‍ കാരണമായത്. കേസില്‍ ഇതുവരെ അറസ്റ്റിലായ ഒന്‍പത് പ്രതികളുടെയും വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. പാര്‍ട്ടികളില്‍ ഇവ എത്തിച്ചത് ഒന്നാംപ്രതി അജ്മല്‍ സക്കീറാണ്.

ബ്രിസ്റ്റി ബിശ്വാസ് പങ്കെടുക്കുന്ന പാര്‍ട്ടികളുടെ പേരില്‍ ലഹരിസംഘം വലിയ നിരക്കാണ് പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയത്. ഇവരോടൊപ്പം സമയം ചിലവഴിക്കാന്‍ എഞ്ചിനീയര്‍മാരും ഐ.ടി വിദഗ്ദ്ധരും ഡോക്ടര്‍മാരും വരെ എത്തിയിരുന്നു. ഇതിലൂടെ ലക്ഷങ്ങള്‍ പ്രതിമാസം നടി പ്രതിഫലമായി പറ്റിയിരുന്നു. ഇതുസംബന്ധിച്ച വിശദ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തുക.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (6 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (6 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (7 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (7 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (7 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (7 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (8 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (8 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (10 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (11 hours ago)

Malayali Vartha Recommends