Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം ലോട്ടറി അടിച്ചതായി വിശ്വാസിപ്പിക്കും; പിന്നെ ആഭരണം തട്ടിയെടുത്ത് മുങ്ങും; കോട്ടയത്തെ മോഷ്ടാവ് പിടിയില്‍; തട്ടിയെടുത്ത് മൂന്ന് വയോധികരുടെ മാലകള്‍; പ്രതി പിടിയിലായത് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍

02 JANUARY 2021 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനാലു വര്‍ഷത്തിന് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് മുറ്റത്തേക്ക്... മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേര്‍ തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമര്‍പ്പിക്കാനെത്തുന്നു

തിരുവനന്തപുരത്ത് അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കരിക്കിടാന്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം....

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗം... സംസ്ഥാനത്ത് ഇന്ന് പൊതു അവധി...

ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് വയോധികയുടേത് അടക്കം മൂന്ന് സ്ത്രീകളുടെ മാല മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. കോട്ടയം നഗരമധ്യത്തില്‍ നിന്നും ആര്‍പ്പൂക്കര സ്വദേശിയുടേത് അടക്കം മാല മോഷ്ടിച്ച ശേഷം രക്ഷപെട്ട പ്രതിയെയാണ് വെസ്റ്റ് പൊലീസ് സംഘം കൊല്ലത്തു നിന്നും പിടികൂടിയത്. സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് മുപ്പതോളം കേസുകളില്‍ പ്രതിയായ കൊല്ലം മുക്കോട് മുളവന പരുത്തന്‍പാറ കിഴക്കേമുകളില്‍ വീട്ടില്‍ രാജീവി(38) നെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28 നായിരുന്നു സംഭവത്തിന്റെ തുടക്കം. ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ലക്ഷ്മി (70) യുടെ മാലയാണ് പ്രതി തട്ടിയെടുത്തത്. 31 ന് സമാന രീതിയില്‍ വാഗമണ്ണില്‍ മകളുടെ വീട്ടില്‍ പോകുന്നതിനായി എത്തിയ പത്തനംതിട്ട സ്വദേശി പത്മകുമാരിയുടെ മാലയും പ്രതി തട്ടിയെടുത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലെയും പ്രതിയുടെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ കോട്ടയം ഡിവൈ.എസ്.പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചങ്ങനാശേരിയില്‍ വീട്ടമ്മയുടെ കയ്യില്‍ നിന്നും വളയും മോഷണം പോയിരുന്നു.

ഇതേ തുടര്‍ന്ന് പോലീസ് സംഘം അന്വേഷണം ശക്തമാക്കുകയായിരുന്നു. തുടര്‍ന്ന് , നടത്തിയ അന്വേഷണത്തില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശിയുടെ വിവരങ്ങള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് , കണ്ണനല്ലൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ വിപിന് ദൃശ്യങ്ങള്‍ കൈമാറി. തുടര്‍ന്ന് , പ്രതിയെ വിപിന്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് , കണ്ണനല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ എം.ജെ അരുണ്‍ , എസ്.ഐ ടി. ശ്രീജിത്ത് , സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരയ സജീവ് , സെബാസ്റ്റ്യന്‍ , ഗ്രേസ് മത്തായി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. റോഡില്‍ കാത്ത് നിന്ന് പ്രായമായ സ്ത്രീകളെ കബളിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. വയോധികരായ സ്ത്രീകളെയാണ് പ്രതി തട്ടിപ്പിന് ഇരയാക്കിയിരുന്നത്. ലോട്ടറി അടിച്ചതായി പ്രതി ഇവരെ വിശ്വസിപ്പിക്കും. തുടര്‍ന്ന്, ഇവരുടെ അടുത്ത് കൂടും. ലോട്ടറി അടിച്ചതായും, മാലയിലെ 916 അടയാളം കാട്ടിയാല്‍ പണം ലഭിക്കുമെന്നാണ് പ്രതി വിശ്വസിപ്പിച്ചിരുന്നത്. ബാങ്കുകള്‍ക്ക് മുന്നില്‍ എ.ടി.എം കാര്‍ഡുമായി കാത്ത് നിന്ന് വയോധികരുടെ പണം തട്ടിയതിനും ഇയാള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ്  (2 minutes ago)

പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി  (15 minutes ago)

യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

27 പന്തില്‍ 54 റണ്ണുമായാണ് ഇരുപത്തിമൂന്നുകാരന്‍ മിന്നിയത്  (1 hour ago)

യമനില്‍ പോകാന്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാറിന്റെ  (1 hour ago)

വീണ്ടും യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേനയുടെ തീരുമാനം....  (1 hour ago)

രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ....  (1 hour ago)

പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി...  (2 hours ago)

ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം രാജിവയ്ക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍  (2 hours ago)

വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

അമിതമായി ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവും മകനും ആശുപത്രിയില്‍....  (3 hours ago)

സ. വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍...  (3 hours ago)

ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക്...  (3 hours ago)

ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍  (8 hours ago)

ആലുവ ലോഡ്ജിലെ കൊലപാതകം: കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

Malayali Vartha Recommends