അതെങ്ങനെ ശരിയാകും മുതലാളീ... സര്‍ക്കാരിന്റെ പുറംപോക്ക് ഭൂമി വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ വാങ്ങിയപ്പോഴുള്ള വസന്തയുടെ ആ ചിരികണ്ടോ; താന്‍ വിചാരിച്ചത് നടന്നെന്ന ഒരു കൊലച്ചിരി കാണുന്നില്ലേ; കേസ് നടക്കുന്ന വിവാദ ഭൂമി വാങ്ങാന്‍ പറ്റില്ലെന്ന് കൊണ്ടുവന്ന വക്കീലിനും ബുദ്ധി തോന്നിയില്ലേ; അവസാനം എട്ടുംപൊട്ടും തിരിയാത്ത ആ മക്കള്‍ക്ക് തന്നെ പറയേണ്ടി വന്നു; വസന്തയ്‌ക്കെതിരെ കേസ് കൊടുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

ബോബി ചെമ്മണ്ണൂരിന്റെ നല്ലമനസിനെ മലയാളികള്‍ എപ്പോഴും അഭിനന്ദിക്കുന്നതാണ്. എന്നാല്‍ ഇന്നലെ നെയ്യാറ്റിന്‍കരയിലെ ബോബിയുടെ എടുത്തുചാട്ടമാണ് ആകെ വിനയായത്. സര്‍ക്കാരിന്റെ പുറംപോക്ക് ഭൂമിയാണ് രാജന്റെ വസ്തു. വിവരാവകാശ രേഖയുണ്ടെന്ന് ചാനലുകളിലൂടെ രാജന്റെ മക്കള്‍ പറഞ്ഞതാണ്. കൊക്കിന് ജീവനുണ്ടെങ്കില്‍ ആ വീട് വിട്ടുനല്‍കില്ലെന്ന് പരാതിക്കാരിയായ വസന്ത വെല്ലുവിളിച്ചതുമാണ്. വിവാദമായ ആ ഭൂമിയുടെ സത്യം അറിയാന്‍ കളക്ടര്‍ തഹസീല്‍ദാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. മാത്രമല്ല കോടതിയില്‍ കേസിരിക്കുന്നതുമാണ്. ഇതെല്ലാം ചാനലുകളിലും പത്രങ്ങളിലും വന്നതാണ്. ഇത് മലയാളികള്‍ എല്ലാവരും കേട്ടതാണ്. പാവം മുതലാളിയും വക്കീലും മാത്രം കേട്ടില്ല. എന്നിട്ടാണ് ബോബി ചെമ്മണ്ണൂര്‍ വക്കീലിനേയും കൊണ്ടുവന്ന് വസന്തയില്‍ നിന്നും എഗ്രിമെന്റ് എഴുതി വാങ്ങിയത്.
ആ എഗ്രിമെന്റ് ബോബി ചെമ്മണ്ണൂര്‍ വാങ്ങുമ്പോഴുള്ള ഫോട്ടോയില്‍ അമ്മച്ചിയുടെ സോറി വസന്തയുടെ ചിരികണ്ടോ. അതിലൊരു കൊലച്ചിരി കാണുന്നില്ലേ. അത് തറച്ചത് മലയാളിയുടെ നെഞ്ചിലാണ്. ഒരു കുടുംബം തീയില്‍ അമര്‍ന്നപ്പോഴും കൊക്കിന് ജീവനുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കില്ലെന്ന് പറഞ്ഞ മഹതി. അവരാണ് വിജയശ്രീലാളിതയായി ചിരിക്കുന്നത്. ദഹിക്കില്ല വസന്തേ മലയാളികള്‍ക്ക് ദഹിക്കില്ല. എന്തായാലും ഉടനടി ഫലം കിട്ടി.
സര്‍ക്കാര്‍ ഭൂമി വാങ്ങാന്‍ പറ്റില്ലെന്ന് വക്കീല്‍ പോലും ഉപദേശിച്ചില്ല. വക്കീല്‍ നല്ലബുദ്ധി ഉപദേശിക്കാത്തതിന്റെ ഫലം അനുഭവിച്ചത് ബോബിയാണ്. ചാനലുകാരുടെ മുമ്പില്‍ മുതലാളി നാണം കെട്ടു. സര്‍ക്കാര്‍ കുട്ടികളുടെ സംരക്ഷണവും വീടും എല്ലാം ഏറ്റെടുത്തതാണ്. അതിന് മുകളില്‍ കയറി കളിച്ചതിനാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിര്‍പ്പായി. അവസാനം മുതലാളിക്ക് മക്കള്‍ തന്നെ ഉത്തരം നല്‍കി.
പൊലീസ് വീടൊഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ വീട് വ്യവസായി ബോബി ചെമ്മണൂര്‍ വിലയ്ക്കു വാങ്ങി ദമ്പതികളുടെ മക്കള്‍ക്കു നല്‍കി. നന്ദിയുണ്ടെന്നും ഭൂമി കൈമാറേണ്ടതു സര്‍ക്കാരാണെന്നും അപ്പോള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയ മക്കള്‍ ബോബിയുടെ അഭ്യര്‍ഥന സ്‌നേഹപൂര്‍വം നിരസിച്ചു. പോങ്ങില്‍ ലക്ഷം വീടുകോളനിയില്‍ പൊള്ളലേറ്റു മരിച്ച രാജനും ഭാര്യ അമ്പിളിയും താമസിച്ചിരുന്ന 4 സെന്റ് സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം ഉന്നയിച്ച കോളനിയിലെ വസന്തയില്‍ നിന്നാണു ബോബി ചെമ്മണൂര്‍ വീടു വാങ്ങിയത്.
രാജന്റെ മക്കളായ രാഹുല്‍, രഞ്ജിത് എന്നിവരുടെ പേരിലാണ് കരാര്‍ എഴുതിയത്. കരാര്‍ കൈമാറാന്‍ ബോബി എത്തിയപ്പോഴായിരുന്നു മക്കളുടെ പ്രതികരണം. വാങ്ങിയ സ്ഥലം വസന്തയുടേതല്ലെന്നും പട്ടയമില്ലാത്ത ഭൂമി വില്‍ക്കുന്നത് എങ്ങനെയെന്നും ഇവര്‍ ബോബിയോടു ചോദിച്ചു. ഇതോടെയാണ് വക്കീലിനെ കൊണ്ടുവന്ന ബോബിക്ക് കാര്യങ്ങള്‍ മനസിലായത്. അങ്ങനെയെങ്കില്‍ വസന്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ബോബി പറഞ്ഞു. പുതുവര്‍ഷത്തില്‍ ഇത്തരമൊരു നന്മ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതു കേസില്‍ ഉള്‍പ്പെട്ട ഭൂമിയാണ്. ഇതിന്റെ അവകാശി വസന്തയല്ല. അവകാശമില്ലാത്ത ഭൂമി വസന്ത വില്‍ക്കുന്നത് എങ്ങനെയെന്നറിയില്ല. കരാര്‍ കൈപ്പറ്റിയാല്‍, പട്ടയമില്ലെന്ന പേരില്‍ സര്‍ക്കാരിന് ഞങ്ങളെ ഇറക്കി വിടാന്‍ സാധിക്കും. പട്ടയം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത് മുഖ്യമന്ത്രിയും കലക്ടറും ആണ്. ഇതു പൂര്‍ണമായി വിശ്വസിക്കുന്നു. കോളനിയില്‍ ഒരാള്‍ക്ക് 4 സെന്റില്‍ മാത്രമേ പട്ടയം ലഭിക്കുകയുള്ളൂ. ഈ വസ്തുക്കള്‍ അനന്തരാവകാശികള്‍ക്കല്ലാതെ മറ്റാര്‍ക്കും കൈമാറ്റം ചെയ്യാനാവില്ല എന്ന് പറക്കമുറ്റാത്ത രാഹുലും രഞ്ജിത്തും പറഞ്ഞതോടെ എന്തു പറയണമെന്നറിയാതെ മുതലാളിയും കൂട്ടരും നിന്നു.
കോടതിയില്‍ കേസ് നിലവിലുള്ള ഭൂമി എങ്ങനെ വില കൊടുത്തു വാങ്ങുമെന്നതിന്റെ നിയമസാധുതയും ചര്‍ച്ചയായിട്ടുണ്ട്. അനവസരത്തില്‍ ഇറങ്ങി പുറപ്പെട്ട മുതലാളിയെ വസന്ത ശരിക്കും പറ്റിച്ചു. വാങ്ങിയ അഡ്വാന്‍സ് വസന്ത തിരിച്ച് കൊടുക്കുമോന്ന് കണ്ടറിയാം. അല്ലെങ്കില്‍ അത് മറ്റൊരു ട്വിസ്റ്റാകും. എന്താകുമോ എന്തോ!
https://www.facebook.com/Malayalivartha
























