ജീവനെടുത്ത് ഓണ്‍ലൈന്‍ റമ്മി.... ഗള്‍ഫിലായിരുന്ന യുവാവ് നാട്ടിലെത്തിയശേഷം വലിയമല ഐ.എസ്.ആര്‍.ഒയില്‍ താത്കാലിക ജോലിക്ക് പോകുകയായിരുന്നു.. ലോക്ക് ഡൗണ്‍ വന്നതോടെ ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ വരുമാനം നിലച്ച യുവാവ് ഓണ്‍ലൈന്‍ റമ്മിയുടെ മോഹവലയത്തില്‍ അകപ്പെട്ടു, 25 ലക്ഷത്തോളം രൂപയുടെ കടബാധ്യത വന്നതോടെ ഒടുവില്‍ യുവാവ് ചെയ്തത്.....

ഗള്‍ഫിലായിരുന്ന യുവാവ് നാട്ടിലെത്തിയശേഷം വലിയമല ഐ.എസ്.ആര്‍.ഒയില്‍ താത്കാലിക ജോലിക്ക് പോകുകയായിരുന്നു.. ലോക്ക് ഡൗണ്‍ വന്നതോടെ ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ വരുമാനം നിലച്ച യുവാവ് ഓണ്‍ലൈന്‍ റമ്മിയുടെ മോഹവലയത്തില്‍ അകപ്പെട്ടു, 25 ലക്ഷത്തോളം രൂപയുടെ കടബാധ്യത വന്നതോടെ ഒടുവില്‍ യുവാവിന് ജീവന്‍ ഒടുക്കേണ്ടി വന്നു.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ നിലമ വിനീഷ് ഭവനില്‍ കെ.വേലായുധന്‍ പിള്ളയുടെ മകന്‍ വി.എച്ച്.വിനീതിനെയാണ് (28) കഴിഞ്ഞ ദിവസം വീടിന് സമീപത്തെ റബര്‍ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫിലായിരുന്ന വിനീത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ തിരിച്ചെത്തി വലിയമല ഐ.എസ്.ആര്‍.ഒയില്‍ താത്കാലിക ജോലി നോക്കിയിരുന്നു. ലോക്ക് ഡൗണ്‍ വന്ന് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ വരുമാനം നിലച്ച വിനീത് ഓണ്‍ലൈന്‍ റമ്മിയുടെ മോഹവലയത്തില്‍ അകപ്പെട്ടു. തുടക്കത്തില്‍ തുച്ഛ വരുമാനം ലഭിച്ചെങ്കിലും പിന്നെപ്പിന്നെ നഷ്ടങ്ങളുടെ കണക്കായിരുന്നു.
സുഹൃത്തുക്കളില്‍ നിന്നും മറ്റും പണം കടം വാങ്ങിയും ആഭരണങ്ങള്‍ കടം വാങ്ങി പണയം വച്ചും റമ്മി കളി തുടര്‍ന്നു. 25 ലക്ഷത്തിന്റെ കടമായപ്പോഴാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. കുറച്ചു കടം വീട്ടാന്‍ കുടുംബം സഹായിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ മാസം വിനീതിനെ കാണാതായി.
ബന്ധുക്കളുടെ പരാതിയില്‍, രണ്ടു ദിവസത്തിനകം കോട്ടയത്തു നിന്ന് പൊലീസ് കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ആകെ വിഷാദത്തിലായിരുന്നു വിനീത്. ബന്ധു വീടുകളില്‍ നിറുത്തിയിട്ടും മാറ്റം വരാത്തതിനെത്തുടര്‍ന്ന് വീട്ടില്‍ തിരികെ കൊണ്ടുവന്നു. കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും കാണാതായി.
ബാഗുമായി വീടിന് സമീപത്തെ റബര്‍ തോട്ടത്തിലേക്ക് പോകുന്നതു കണ്ടതായി ചിലര്‍ പറഞ്ഞതനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീവനെടുത്ത് ഓണ്‍ലൈന്‍ റമ്മി
https://www.facebook.com/Malayalivartha
























