നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്... അതു സര്‍ക്കാരാണു നല്‍കേണ്ടത്... രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച തര്‍ക്കഭൂമി വ്യവസായി ബോബി ചെമ്മണൂര്‍ വിലയ്ക്കുവാങ്ങി സമ്മാനിച്ചെങ്കിലും സ്നേഹപൂര്‍വം നിരസിച്ച് രാജന്റെ മക്കള്‍

നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. അതു സര്‍ക്കാരാണു നല്‍കേണ്ടത്... രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച തര്‍ക്കഭൂമി വ്യവസായി ബോബി ചെമ്മണൂര്‍ വിലയ്ക്കുവാങ്ങി സമ്മാനിച്ചെങ്കിലും സ്നേഹപൂര്‍വം നിരസിച്ച് രാജന്റെ മക്കള്‍. ബോബിയുടെ സന്മനസിനു നന്ദിയുണ്ടെങ്കിലും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി സര്‍ക്കാരാണു നല്‍കേണ്ടതെന്നു രാഹുലും രഞ്ജിത്തും പ്രതികരിച്ചു. നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. അതു സര്‍ക്കാരാണു നല്‍കേണ്ടത്.
ഭൂമി എതിര്‍കക്ഷിയായ വസന്തയുടേതാണെന്നതിനു തെളിവില്ല. കേസിലുള്ള ഭൂമി അവര്‍ വിറ്റതു നിയമപരമല്ലെന്നും രാഹുല്‍ പറഞ്ഞു. വസന്ത വ്യാജരേഖ ചമച്ചാണു ഭൂമി വില്‍ക്കാന്‍ തയാറായതെങ്കില്‍ രാഹുലിന്റെയും രഞ്ജിത്തിന്റെയും നിയമപോരാട്ടത്തിനു താനും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ഒപ്പമുണ്ടാകുമെന്നു ബോബി ചെമ്മണൂര്‍ അറിയിച്ചു.
കഴിഞ്ഞ 22-നാണ് ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും മുന്നില്‍ രാജനും അമ്പിളിയും ആത്മഹത്യാശ്രമം നടത്തിയത്. പിന്നീട്, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇരുവരും മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങിലെ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു ദമ്പതികളും രണ്ട് മക്കളും.
രാജന്‍ ഭൂമി കൈയേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറുമാസം മുമ്പ് രാജനെതിരേ കോടതിവിധി വന്നു. ഉത്തരവ് നടപ്പാക്കാനുള്ള നീക്കത്തിനിടെയായിരുന്നു ആത്മഹത്യാശ്രമം.
"
https://www.facebook.com/Malayalivartha
























