Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വന്നുകണ്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ്.. സർക്കാരിന് പണി കിട്ടി..കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് ഗവർണർ കത്തയച്ചു..കൊട്ടി ഘോഷിക്കുമ്പോഴാണ് ഗവർണർ മർമ്മത്തിൽ കുത്തിയത്..


ആലപ്പുഴയിലേക്കുള്ള യാത്ര രണ്ട് മണിക്ക്..കെ എസ് ആർ ടി സി ബസ് തയ്യാർ..ആ സഖാവിനെ മറക്കാൻ പറ്റുമോ?'; വിഎസിനെ ഒരു നോക്ക് കാണാൻ നിലക്കാത്ത ജനപ്രവാഹം..


പിണറായിക്കിട്ട് പണിത് സഖാക്കൾ.. 'കണ്ണേ കരളേ വിഎസ്സേ എന്ന് വിളിക്കുന്നതിന് പകരം..പിണറായിക്ക് അനുശോചനം.. ബാനർ പിടിച്ചു കൊണ്ട് ആളുകൾ വരുന്നത് കാണാം..


ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു....


വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

നല്ലവനായ മൊയലാളി ക്ഷമിച്ചിരിക്കുന്നു... അസ്ഥാനത്ത് കയറി സര്‍ക്കാരിനേയും പാര്‍ട്ടിയേയും വെല്ലുവിളിച്ച് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ പോയ ബോബി ചെമ്മണ്ണൂരിനെതിരെ സോഷ്യല്‍മീഡിയ ആഞ്ഞടിക്കുമ്പോള്‍ പിന്തുണയുമായി ചിലര്‍; ചെമ്മണ്ണൂരിനെ തളര്‍ത്താന്‍ പലരും മെനക്കെട്ട് ഇറങ്ങുന്നു... അദ്ദേഹം അതിനെ ആസ്വദിക്കുന്നു; ബോബിയെ പുകഴ്ത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി

03 JANUARY 2021 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വന്നുകണ്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ്.. സർക്കാരിന് പണി കിട്ടി..കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് ഗവർണർ കത്തയച്ചു..കൊട്ടി ഘോഷിക്കുമ്പോഴാണ് ഗവർണർ മർമ്മത്തിൽ കുത്തിയത്..

ആലപ്പുഴയിലേക്കുള്ള യാത്ര രണ്ട് മണിക്ക്..കെ എസ് ആർ ടി സി ബസ് തയ്യാർ..ആ സഖാവിനെ മറക്കാൻ പറ്റുമോ?'; വിഎസിനെ ഒരു നോക്ക് കാണാൻ നിലക്കാത്ത ജനപ്രവാഹം..

നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റി വെച്ചു... പുതുക്കിയ തീയതി പിന്നീട് അറിയിക്കും

മുന്‍ കേരളാ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും...

കര്‍ക്കിടക വാവുബലി പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ച് നടത്താന്‍ കേരളാ സര്‍ക്കാര്‍...

സര്‍ക്കാരും പാര്‍ട്ടിയും ഇടപെട്ട് പരിഹരിച്ച കേസില്‍ കയറി കളിച്ച് ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ച ബോബി ചെമ്മണ്ണൂരിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്. അതിനിടെ മുതലാളിക്ക് പിന്തുണയുമായി മഹത്വവ്തക്കരിച്ച് പലരും രംഗത്തെത്തി. ബോബി ചെമ്മണ്ണൂര്‍ മികച്ചൊരു 'ബിസിനസ് മാന്‍' ആണെന്നും പുതിയ കാലത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ അദ്ദേഹത്തിന് കാര്യമായ അറിവുണ്ടെന്നും ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ജസ്ല മാടശ്ശേരി. നെയ്യാറ്റിന്‍കരയിലെ ഭൂമി തര്‍ക്ക വിഷയത്തില്‍ ബോബി ഇടപെട്ടതിന്റെ പാശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ജസ്ല. തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ് വഴിയാണ് ജസ്ല ഇക്കാര്യം പറഞ്ഞത്. ഒരു എംബിഎ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ താന്‍ ബോബിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ബ്രാന്റിനെയും താന്‍ ഒരിക്കലും മറക്കില്ലെന്നും ജസ്ല പറഞ്ഞു. പോസ്റ്റില്‍ ബോബി ചെമ്മണ്ണൂരിനെ അവര്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

ജസ്ലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

'പലപ്പോഴും പല സുഹൃത്തുക്കളും ബോബി ചെമ്മണ്ണൂരിനെ ട്രോളുന്നതും അപമാനിക്കുന്നത് കേള്‍ക്കുമ്പോളും ഞാനവരോട് പറയും അയാളോളം മികച്ചൊരു ബിസിനസ് മാന്‍ ഇവിടെ ഇല്ലെന്ന്. രണ്ട് വര്‍ഷം കുത്തിയിരുന്ന് ഞാന്‍ പുസ്തകത്തില്‍ പഠിച്ച MBA യുടെ പ്രാക്ടിക്കല്‍ വിഷ്യല്‍ സ്റ്റഡി ആണ് ബോബി ചെമ്മണ്ണൂരിലൂടെ ഞാന്‍ അറിഞ്ഞത്. ഓരോ ബിസിനസുകാരനും തന്റെ ബ്രാന്റ് നെയിം ആളുകളുടെ ഉള്ളിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്നമെടുക്കുന്നു. അതിന് വേണ്ടിയുള്ള പരസ്യങ്ങളും ചിത്രങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും കോടികള്‍ മുടക്കി ചെയ്യുന്നു. എന്നിട്ട് പോലും പേരറിയുന്ന പലരുടെയും ലോഗോ പോലും നമ്മുടെ മനസ്സിലില്ല. അതാരുടെ ബ്രാന്റ് ആണ്, ഹാര്‍ഡ് വര്‍ക്കാണ് എന്ന് പോലും നമുക്കറിയില്ല.

boby എന്നാല്‍ ഏറ്റവും മികച്ച എന്നാല്‍ വ്യത്യസ്ഥമായ മാര്‍ക്കറ്റിങ് & പ്രമോഷന്‍ രീതിയിലൂടെ നമ്മുടെ ഹൃദയത്തില്‍ നില്‍ക്കുന്ന ബ്രാന്റ് നെയിം ആണ് bobyയും ചെമ്മണ്ണൂരും. സാധാരണക്കാരന് സ്വപ്നം കാണാന് മാത്രം കഴിയുന്ന പല സൗഭാഗ്യങ്ങളും നല്‍കിയത് ബോബി തന്നെയാണ്. മറഡോണയും ബോബിയുടെ കാര്‍ കളക്ഷനുമടക്കം സാധാരണക്കാരന്റെ സ്നേഹമായി. അത് ബ്രാന്റിന്റെ ട്രസ്റ്റും ലോയല്‍റ്റിയും വര്‍ദ്ധിപ്പിച്ചു.ബോബി ചെമ്മണ്ണൂര്‍ മറ്റു ജ്വല്ലറികളെ പോലെ കൂടുതല്‍ പരസ്യങ്ങള്‍ കൊണ്ട് നമ്മളെ വെറുപ്പിക്കുന്നില്ല. എന്നാല്‍ നമ്മുടെ ഒഴിവു സമയങ്ങള്‍ മനസ്സ് തുറന്ന് ട്രോളുകളിട്ട് തന്ന് ചിരിപ്പിക്കാനും ചിന്തിക്കാനും അവസരങ്ങള്‍ തന്നു. അത് കൊണ്ട് തന്നെ നമ്മള്‍ ബോബിയെയും ബോബിയുടെ ബ്രാന്റിനെയും മറക്കില്ല. കാലം മാറി. ടിവിക്ക് മുന്നിലിരുന്ന് പരസ്യം കണ്ട് നേരം കളയാന്‍ നമ്മള്‍ക്കെവിടെ നേരം. ഇത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ കാലമാണ്. സോഷ്യൽ മീഡിയ തന്നെയാണ് നമ്മുടെ ഇടം. ബോബിയുടെ ദീര്‍ഘവീക്ഷണവും അത് തന്നെയാണ്. അയാളെയെന്നല്ല. ആരെ നിങ്ങള്‍ വിടാതെ പിന്തുടര്‍ന്ന് തെറിവിളിക്കുകയും ട്രോളുകയും ചെയ്യുന്നുവോ. അവര്‍ വളരും.

പണ്ട് കെ കരുണാകരനോട് ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. നിങ്ങള്‍ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നല്ലോ എന്ന്. ഈ നെഗറ്റിവിറ്റിയെ എങ്ങനെ കാണുന്നു എന്ന്. അദ്ദേഹം പറഞ്ഞു-Negative ആയാലും പോസിറ്റീവ് ആയാലും പബ്ലിസിറ്റിയല്ലേ. അത് നല്ലതാണ്..രണ്ടും ഒരാളെ വളര്‍ത്തുമെന്ന്. പക്ഷെ ബോബി ചെമ്മണ്ണൂരിനെ തളര്‍ത്താൻ പലരും മെനക്കെട്ട് ഇറങ്ങുന്നു. അദ്ദേഹമതിനെ ആസ്വദിക്കുന്നു. കാരണം നിങ്ങള്‍ ഓരോ വീഡിയോയും ട്രോളുകളും ചെയ്യുമ്പോഴും നിങ്ങടെ സമയം നിങ്ങടെ ക്രിയേറ്റിവിറ്റി എല്ലാം ജീവിതത്തില്‍ അയാള്‍ക്ക് വേണ്ടി ചിലവഴിക്കുകയാണ്. അയാള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടുകയും അയാളെ വളര്‍ത്തുകയും ചെയ്യുന്നു. തന്റെ കൈയ്യിലുള്ളത് എങ്ങനെ പൈസ ചിലവില്ലാതെ മാര്‍ക്കറ്റ് ചെയ്യാം എന്ന് ബോദ്ധ്യമുള്ള മനുഷ്യന്‍. well, he is using CSR.ഒന്ന് മാത്രം പറയുന്നു.

ഒരു MBA വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ഞാനയാളെ ബഹുമാനിക്കുന്നു. He is a good skilled ബിസിനസ് മാന്‍. ദീർഘവീക്ഷണമുള്ള സമകാലിക പ്രസക്തിയുള്ള മാര്‍ക്കറ്റിങ് ടെക്നോളജി അഡോപ്റ്റ് ചെയ്യുന്ന ബിസിനസ് മാന്‍.

Proud of you,
Bobby Chemmanur.'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ മർമ്മത്തിൽ കുത്തി  (1 hour ago)

VS Achuthanandan- ആയിരങ്ങൾ ഒഴുകിയെത്തുന്നു  (2 hours ago)

പിഎസ്‌സി പരീക്ഷകള്‍ മാറ്റി  (2 hours ago)

ഒന്നാമത് പാലക്കാട്... തിരുവനന്തപുരം മൂന്നാമത്  (3 hours ago)

കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് വി.എസ്...  (3 hours ago)

യുദ്ധവിമാനം ധാക്കയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക്  (3 hours ago)

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്ന കാലത്തിലേക്ക്...  (3 hours ago)

ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം  (4 hours ago)

പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ച് കര്‍ക്കിടക വാവുബലി നടത്താന്‍ കേരളാ സര്‍ക്കാര്‍...  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (4 hours ago)

PINARAYI VIJAYAN അനൗൺസർക്ക് നാക്ക് പിഴച്ചു  (4 hours ago)

കാല്‍മുട്ടിന് പരിക്കേറ്റ പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍  (4 hours ago)

ഡ്രൈവര്‍ ഓടിപ്പോയെന്ന് എക്‌സൈസ് അധികൃതര്‍...  (4 hours ago)

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

അബുദാബിയില്‍ കണ്ണൂര്‍ സ്വദേശി അന്തരിച്ചു..  (4 hours ago)

Malayali Vartha Recommends