യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് ബസ് എടുക്കാന്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെന്ന് മനസ്സിലാക്കിയ കണ്ടക്ടര്‍ ഓടിയെത്തി....ബസ് ഒതുക്കി നിര്‍ത്തിയതോടെ ഡ്രൈവര്‍ സ്റ്റിയറിംങിലേക്ക് കുഴഞ്ഞു വീണു, ഒടുവില്‍.....

യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് ബസ് എടുക്കാന്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെന്ന് മനസ്സിലാക്കിയ കണ്ടക്ടര്‍ ഓടിയെത്തി....ബസ് ഒതുക്കി നിര്‍ത്തിയതോടെ ഡ്രൈവര്‍ സ്റ്റിയറിംങിലേക്ക് കുഴഞ്ഞു വീണു, ഒടുവില്‍ കണ്ടക്ടറുടെ അവസരോചിത ഇടപെടലില്‍ അപകടം ഒഴിവായി.
യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയശേഷം കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു. എടത്വാ ഡിപ്പോയിലെ ഡ്രൈവര്‍ നീരേറ്റുപുറം വാലയില്‍ വീട്ടില്‍ വി എസ് ജോമോനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 7.30ന് എടത്വാ സെന്റ് അലോഷ്യസ് കോളജ് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
ആലപ്പുഴയില്‍ നിന്ന് തിരുവല്ലയിലേക്ക് പോയ ബസ് കോളേജ് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് എടുക്കുന്നതിന് മുന്‍പ് ജോമോന് ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടക്ടര്‍ സജീഷ് കുമാറിന്റെ ശ്രദ്ധയില്‍പെട്ടു. ഇതോടെ ബസ് ഒതുക്കി നിര്‍ത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ബസ് നിര്‍ത്തിയശേഷം സ്റ്റിയറിംങിലേക്ക് കുഴഞ്ഞുവീണ ജോമോനെ ചമ്ബക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്തിന്റെ നേതൃത്വത്തില്‍ കണ്ടക്ടറും, യാത്രക്കാരും ചേര്‍ന്ന് എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ഹൃദ്രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് അടിയന്തിരമായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
"
https://www.facebook.com/Malayalivartha






















