ഐഎഫ്എഫ്കെ നാലിടത്ത് നടത്തുന്നത് ശരിയായ തീരുമാനം... ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാവും, ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഐഎഫ്എഫ്കെ നാലിടത്ത് നടത്തുന്നത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാവും. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല.
അതുകൊണ്ടാണ് നാലിടങ്ങളിലായി മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. മേള തിരുവനന്തപുരത്ത് നിന്ന് മാറ്റാന്‍ ഉദ്ദേശമില്ല. തിരുവനന്തപുരം തന്നെയാവും സ്ഥിരവേദിയെന്നും മന്ത്രി പറഞ്ഞു.25-ാമത് ചലച്ചിത്ര മേള നാല് സ്ഥലങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതിനെതിരേ ശശി തരൂര്‍ എംപി, കെഎസ് ശബരിനാഥന്‍ എംഎല്‍എ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലം ചര്‍ച്ച കൊഴുക്കുകയാണ്. ഫെബ്രുവരി 10 മുതല്‍ തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളില്‍ ചലച്ചിത്രമേള നടത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha